ന​ന്ത​ന്‍​കോ​ട് കൂ​ട്ട​ക്കൊ​ലക്കേസ്:  വി​ചാ​ര​ണ ആ​രം​ഭി​ച്ചു
Thursday, November 14, 2024 6:41 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ന്ത​ന്‍​കോ​ട് കൂ​ട്ട​ക്കൊ​ല കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.
കേ​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​യു​ടെ അ​മ്മാ​വ​ന്‍ ജോ​സി​നെ ഇ​ന്ന​ലെ വി​സ്ത​രി​ച്ചു. കൊ​ല​പാ​ത​കം ന​ട​ന്ന ദി​വ​സം പ്ര​തി​യെ കാ​ണു​മ്പോ​ള്‍ പ്ര​തി​യു​ടെ കാ​ലി​ല്‍ തീ ​പൊ​ള്ള​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

ഇ​ത് എ​ങ്ങ​നെ സം​ഭ​വി​ച്ചു എ​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ച​താ​ണെ​ന്നു മ​റു​പ​ടി പ​റ​ഞ്ഞ​താ​യി ജോ​സ് മൊ​ഴി ന​ല്‍​കി. കേ​ദ​ലി​ന്‍റെ വീ​ട്ടു​ജോ​ലി​ക്കാ​രാ​യ ദാ​സ​മ്മ, ര​ഞ്ജി​ത എ​ന്നി​വ​രെ ഇ​ന്നു വി​സ്ത​രി​ക്കും.

ആ​റാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2017 ഏ​പ്രി​ല്‍ എ​ട്ടി​നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കേ​ദ​ല്‍ ജി​ന്‍​സ​ണ്‍ രാ​ജ​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യും ബ​ന്ധു​വു​മാ​ണ് അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

മു​ഖ്യ​പ്ര​തി​യാ​യ കേ​ദ​ലി​നെ​തി​രേ ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കൊ​ല​പാ​ത​കം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍, വീ​ട് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.