ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ട​തു​ഭ​ര​ണം പ​ട്ട​ട ഒ​രു​ക്കു​ന്നു: സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ
Thursday, November 14, 2024 6:41 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് പ​ട്ട​ട ഒ​രു​ക്കു​ന്ന ഭ​ര​ണ​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന​തെ​ന്നു സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗം ആ​രോ​പി​ച്ചു.​ ഐ​എ​എ​സ്- ജു​ഡീ​ഷ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ട്ടു​മെ​ത്ത വി​രി​ക്കു​ന്ന ഭ​ര​ണം ഡി​എ​യും ഡി​എ കു​ടി​ശി​ക​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ​വും കു​ടി​ശി​ക​യും ലീ​വ് സ​റ​ണ്ട​റും നി​രാ​ക​രി​ട്ടു സാ​ധാ​ര​ണ ജീ​വ​ന​ക്കാ​ർ​ക്ക് ശ​വ​ക്ക​ല്ല​റ പ​ണി​യു​ന്നു.

ജു​ഡീ​ഷൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഡി​എ കൃ​ത്യ​മാ​യി അ​നു​വ​ദി​ച്ചുകൊ​ണ്ടും കു​ടി​ശി​ക പ​ണ​മാ​യി ന​ൽ​കി​ക്കൊ​ണ്ടും ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കാ​ൻ ഒ​രു സാ​ന്പ​ത്തി​ക പ്ര​യാ​സ​വും സ​ർ​ക്കാ​രി​ന് ത​ട​സ​മാ​യി​ല്ല. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ന​ൽ​കും. 2021ലെ ​നി​ര​ക്കി​ൽ ഡി​എ വാ​ങ്ങി​യാ​ലും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​വ​രാ​ണ് സാ​ധാ​ര​ണ ജീ​വ​ന​ക്കാ​ർ എ​ന്ന മു​ൻ​വി​ധി​യാ​ണോ ഇ​ട​തു ഭ​ര​ണ​ത്തി​നു​ള്ള​തെ​ന്ന് സം​ശ​യ​മു​ണ്ട്.

ഡി​എ കു​ടി​ശി​ക ഇ​ന​ത്തി​ൽ മാ​ത്രം 104 മാ​സ​ത്തെ തു​ക ക​വ​ർ​ന്നു. 19 ശ​ത​മാ​നം വ​രു​ന്ന ആറു ഗ​ഡു ഡി​എ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യും അ​ഞ്ചു മാ​സ​ത്തെ ലീ​വ് സ​റ​ണ്ട​റും പി​ടി​ച്ചെ​ടു​ത്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്കു പ​ണി​മു​ട​ക്ക​ല്ലാ​തെ വ​ഴി​യി​ല്ലെ​ന്നും അ​തി​നാ​യി ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ക​ണ്‍​വീ​ന​ർ എം.​എ​സ്.​ ഇ​ർ​ഷാ​ദ് പ​റ​ഞ്ഞു.

കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. പു​രു​ഷോ​ത്ത​മ​ൻ, കേ​ര​ള ഫി​നാ​ൻ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. മ​നോ​ജ്കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ എ​സ്. പ്ര​ദീ​പ്കു​മാ​ർ, കേ​ര​ള ലോ ​സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​കു​മാ​രി അ​ജി​ത, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​സ്. മോ​ഹ​ന​ച​ന്ദ്ര​ൻ, കേ​ര​ള ലെ​ജി​സ്‌ലേച​ർ സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.