മ​ര​ണ​ക്കെ​ണി​യൊരുക്കി ഉ​ത്ത​രം​കോ​ട്-കൊ​ടു​ക്ക​റ റോ​ഡ്
Wednesday, November 13, 2024 7:02 AM IST
കാ​ട്ടാ​ക്ക​ട : മ​ര​ണ​ക്കെ​ണി​യാ​യി ഉ​ത്ത​രം​കോ​ട്- കൊ​ടു​ക്ക​റ റോ​ഡ്.​സ്‌​കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ആ​ശ്ര​യി​ക്കു​ന്ന റോ​ഡി​നെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​ത്തി​ന​രൊ​രു​ങ്ങി നാ​ട്ടു​കാ​ർ.

കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലാ​ണ് ഈ ​റോ​ഡ്. വ​ൻ സ​മ​ര​ത്തി​നും നി​വേ​ദ​ന​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് ഈ ​റോ​ഡ് നി​ർ​മി​ച്ച​ത്. അ​ഗ​സ്ത്യ​വ​ന​ത്തോ​ടു​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്‌​കൂ​ളാ​ണ് ഉ​ത്ത​രം​കോ​ട് ഹൈ​സ്‌​കൂ​ൾ. വ​ന​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഒ​ട്ട​ന​വ​ധി കു​ട്ടി​ക​ൾ ഈ ​സ്‌​കൂ​ളി​ൽ പ​ഠി​ക്കു​ന്നു​ണ്ട്.

ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി ഈ ​റോ​ഡി​ന്‍റെ അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ്. കോ​ട്ടൂ​ർ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കു​ന്ന മെ​യി​ൽ റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് ഈ ​ഇ​ട​വ​ഴി​യു​ള്ള​ത്. ഈ​റോ​ഡ് ത​ച്ച​ൻ​കോ​ഡ് എ​രു​മ​ക്കു​ഴി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഒ​രു വാ​ഹ​ന​വും അ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മ​ഴ വ​ന്നാ​ൽ ഇ​വി​ടെ​നി​ന്ന് ഒ​ലി​ച്ചി​റ​ങ്ങു​ന്ന മെ​റ്റ​ൽ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​കു​ന്ന മെ​യി​ൻ റോ​ഡി​ലേ​ക്കി​റ​ങ്ങി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. മെ​റ്റ​ലി​ൽ തെ​ന്നി ബൈ​ക്ക് യാ​ത്ര​ക്കാ​ർ തെ​ന്നി​വീ​ഴു​ന്ന​തും പ​തി​വാ​ണ്. ഇ​തു​വ​ഴി ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചാ​ൽ പോ​ലും വ​രാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി റോ​ഡ് പു​തു​ക്കി​പ്പ​ണി​യു​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. പു​തി​യ ഭ​ര​ണ​സ​മി​തി വ​ന്നി​ട്ടും അ​വ​സ്ഥ പ​ഴ​യ​തു ത​ന്നെ. നി​ല​വി​ലെ വാ​ർ​ഡ് മെ​മ്പ​റി​നോ​ടോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ടോ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​മ്പോ​ൾ ഇ​ന്നു ചെ​യ്യാം നാ​ളെ ചെ​യ്യാം എ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് ബാ​ക്കി​യെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

പ​ഞ്ചാ​യ​ത്ത് റോ​ഡാ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചേ ഇ​ത് ചെ​യ്യാ​നാ​കൂ. എ​ന്നാ​ൽ റോ​ഡി​നാ​യി ഫ​ണ്ട് വ​ക​യി​രു​ത്തി​ല്ലെ​ന്നും പ​ര​ക്കെ പ​രാ​യി​യു​ണ്ട്. ഈ ​റോ​ഡി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​വ​രും കൈ​വി​ട്ട നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗാ​ദാ​ന​മാ​യി​രു​ന്നു ഈ ​റോ​ഡ് വി​ക​സ​നം.

അ​തു ജ​യി​ച്ച​വ​രും തോ​റ്റ​വ​രും മ​റ​ന്ന മ​ട്ടാ​ണ്. ഈ ​റോ​ഡി​ലൂ​ടെ ജീ​വ​ൻ പ​ണ​യംവെ​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ഈ ​സാ​ഹച​ര്യ​ത്തി​ലാ​ണു നാ​ട്ടു​കാ​ർ പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ഒ​ക്കെ ന​വീ​ക​രി​ച്ചെ​ങ്കി​ലും ഈ ​റോ​ഡി​നു ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്നും പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.