പ്ര​ശ​സ്തി​യു​ടെയും ​കു​പ്ര​ശസ്തിയു​ടെ​യും കൊ​ടു​മു​ടി ക​യ​റി​യ ജ​ല​പാ​ത
Tuesday, November 5, 2024 2:31 AM IST
വി​ഴി​ഞ്ഞം: എ​വി​എം ക​നാ​ൽ, പ്ര​ശ​സ്തി​യു​ടെ​യും കു​പ്ര​സ​ക്തി​യു​ടെ​യും കൊ​ടു​മു​ടി ക​യ​റി​യ ജ​ല​പാ​ത. രാ​ജ​ഭ​ര​ണ കാ​ല​ത്തു തി​രു​വി​താം​കൂ​റു​കാ​ർ​ക്കാ​യി ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ഉ​പ്പുതൊ​ട്ടു ക​ർ​പ്പൂ​രം വ​രെ​യു​ള്ള ഉ​ല്പ​ന്ന​ങ്ങ​ൾ ക​ട​ത്തു​വ​ള്ള​ങ്ങ​ളി​ലും മ​റ്റും എ​ത്തി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ ക​നാ​ൽ. പ​ക്ഷെ കു​ള​ച്ച​ൽ, കൊ​ട്ടി​ൽ​പ്പാ​ട്, മ​ണ്ട​യ്ക്കാ​ട് മേ​ഖ​ല​യി​ലെ തീ​ര​ദേ​ശ വാ​സി​ക​ളു​ടെ പേ​ടി​സ്വ​പ്ന​മാ​ണ് താ​നും.

2004-ൽ ​ലോ​ക​ത്തെ പി​ടി​ച്ച് കു​ലു​ക്കി സം​ഹാ​ര താ​ണ്ഡ​വ​മാ​ടി​യ സു​നാ​മി​ത്തി​ര​ക​ൾ നി​ഷ്ക​ള​ങ്ക​രാ​യ നി​ര​വ​ധി ആ​ൾ​ക്കാ​ർ​ക്ക് കൂ​ട്ട​ക്കു​ഴി​മാ​ട​മൊ​രു​ക്കി​യ പേ​രി​ൽ ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ ക​റു​ത്ത അ​ധ്യാ​യ​മെ​ഴു​താ​ൻ വി​ധി​ക്ക​പ്പെ​ട്ട ജ​ല​പാ​ത​യാ​ണി​ത്. ഒ​രു കാ​ല​ത്ത് ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​വും ആ​വേ​ശ​വു​മാ​യി​രു​ന്ന ക​നാ​ൽ ഇ​ന്നു ശ​പി​ക്ക​പ്പെ​ട്ടൊ​രു വ​സ്തു പോ​ലെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​യി. മാ​ലി​ന്യ​ങ്ങ​ളും കു​ള​വാ​ഴ​ക​ളും നി​റ​ഞ്ഞു കൈയേ​റ്റ​വും ക​ഴി​ഞ്ഞ് ഒ​ഴു​ക്കി​ല്ലാ​ത്ത ഒ​രു അ​രു​വി പോ​ലാ​യി. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ഉ​ത്രം​തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ​വ​ർ​മ യു​ടെ മ​ന​സി​ലു​ദി​ച്ച ആ​ശ​യ​ത്തി​ന് 1860-ൽ ​തു​ട​ക്ക​മാ​യ​പ്പോ​ൾ അ​തൊ​രു ച​രി​ത്ര സം​ഭ​വ​മാ​യി.

അ​ന​ന്ത പ​ത്മ​നാ​ഭന്‍റെയും ബ്രി​ട്ടീ​ഷ് രാ​ജ്ഞി വി​ക്ടോ​റി​യ​യു​ടെ​യും മാ​ർ​ത്താ​ണ്ഡവ​ർമ​യു​ടെ​യും പേ​രു​ക​ൾ ചേ​ർ​ത്ത് പൂ​ർ​ണ​മാ​യി മ​നു​ഷ്യ​നി​ർ​മി​ത​മാ​യ വാ​ണി​ജ്യ​വ്യാ​പാ​ര ജ​ല​പാ​ത​യെ എ​വി​എം എന്നു നാ​മ​ക​ര​ണം ചെ​യ്തു.

ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ പൂ​വാ​ർ, പൊ​ഴി​യൂ​ർ എ​ന്നി​വ​യും ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​മാ​യ കൊ​ല്ലം​കോ​ട്, തേ​ങ്ങാ​പ്പ​ട്ട​ണം, കു​ള​ച്ച​ൽ, മ​ണ്ട​ക്കാ​ട്, പു​ത്തൂർ വ​ഴി ക​ന്യാ​കു​മാ​രി​യി​ൽ സം​ഗ​മി​ക്കു​ന്ന കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടു​ന്ന​ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം. തൂ​ത്തു​ക്കു​ടി​യി​ൽനി​ന്ന് ഉ​പ്പും നാ​ഞ്ചി​നാ​ട്ടി​ൽനി​ന്നു പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ മ​റ്റു ധാ​ന്യ​ങ്ങ​ളും തി​രു​വി​താം​കൂ​റി​ൽ എ​ത്തി​ച്ചി​രു​ന്ന കാ​ല​വും ഇ​ന്നു വി​സ്മൃ​തി​യി​ലാ​യി.

ഒ​രു കാ​ല​ത്ത് ജ​ന​ത്തെ തീ​റ്റി​പ്പോ​റ്റാ​ൻ കാ​ര​ണ​മാ​യ ക​നാ​ൽ സു​നാ​മി ദി​ന​ത്തി​ൽ അ​ന്നം ന​ൽ​കി വ​ള​ർ​ത്തി​യ​വ​രെ ഏ​റെ ക​ണ്ണീ​ർ കു​ടി​പ്പി​ച്ചു. കു​ള​ച്ച​ൽ, കൊ​ട്ടി​ൽ​പ്പാ​ട്, മ​ണ്ട​യ്ക്കാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലെ നി​ര​വ​ധി പേ​രെ മ​ണ്ണി​ട്ടുമൂ​ടി​ വ​ക​വ​രു​ത്തി. സം​ഹാ​ര താ​ണ്ഡ​വ​മാ​ടി​ ആ​ർ​ത്ത​ല​ച്ചു വ​ന്ന സു​നാ​മി​ത്തി​ര​ക​ളു​ൾ നി​ര​പ​രാ​തി​ക​ളാ​യ നി​ര​വ​ധി പേ​രെ ക​നാ​ലി​ൽ ത​ള്ളി​യി​ട്ടു മ​ണ​ൽകൊ​ണ്ടുമൂടി.

തീ​ര​ദേ​ശ​ത്തെ ക​ര​യു​മാ​യി ബ​ന്ധി​പ്പി​ച്ച് അ​ങ്ങി​ങ്ങ് നി​ർ​മിച്ചി​രു​ന്ന പാ​ല​ങ്ങ​ളും ജ​ന​ത്തി​നു തു​ണ​യാ​യി​ല്ല. ഒ​ന്ന് ഉ​ച്ച​ത്തി​ൽ നി​ല​വി​ളി​ക്കാ​നോ ര​ക്ഷ​യ്ക്കാ​യി യാ​ചി​ക്കാ​നോ ആ​ർ​ക്കും അ​വ​സ​രം ന​ൽ​കി​യ​തു​മി​ല്ല. ര​ക്ഷപ്പെ​ടാ​ൻ ശ്ര​മി​ച്ച​വ​രെ ക​ര​ക​യ​റി വ​ന്ന രാ​ക്ഷ​സ​ത്തി​ര​മാ​ല​ക​ൾ ക​ട​ലി​ലേ​ക്ക് വ​ലി​ച്ച് കൊ​ണ്ടു​പോ​യി. തി​ര​ക​ളൊ​ന്ന​ട​ങ്ങി​യ​ശേ​ഷം എ​വി​എം ക​നാ​ലി​ൽ ക​ണ്ട ദൃ​ശ്യ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യും ഞെ​ട്ടി​ച്ചു.

മ​ണ്ണി​ൽ പു​ത​ഞ്ഞ ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​ൻ ഒ​ടു​വി​ൽ മ​ണ്ണു മാ​ന്തി യ​ന്ത്രം വേ​ണ്ടിവ​ന്നു. അ​ന്ന​ത്തെ മ​നം മ​ടു​പ്പി​ക്കു​ന്ന ഭീ​ക​ര​ക്കാ​ഴ്ച ക​ണ്ട നാ​ട്ടു​കാ​ർ ക​നാ​ലി നെ​യും ശ​പി​ച്ചു. കാ​ല​ങ്ങ​ൾ ക​ഴി​ഞ്ഞ് റോ​ഡ് ഗ​താ​ഗ​ത​വും വ്യാ​പാ​ര മേ​ഖ​ല​യി​ൽ മാ​റ്റ​വും വ​ന്നതോ​ടെ പ​ഴ​യ കാ​ല പ്രൗ​ഡി ന​ഷ്ട​മാ​യ ക​നാ​ൽ ഇ​ന്ന് അ​ധി​കൃ​ത​രു​ടെ ക​നി​വ് കാ​ത്ത് ക​ഴി​യു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ന​സു​വ​ച്ചാ​ൽ ടൂ​റി​സം മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക് ക​നാ​ൽ ഒ​രു മു​ത​ൽ​ക്കൂ​ട്ടാ​കും.

എ​സ്. രാ​ജേ​ന്ദ്ര​കു​മാ​ർ