ന​രേ​ന്ദ്ര​പ്ര​സാ​ദി​ന്‍റേ​ത് ധീ​ര​മാ​യ നി​ല​പാ​ടു​ക​ൾ: മ​ന്ത്രി പി. ​പ്ര​സാ​ദ്
Tuesday, November 5, 2024 2:31 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന എ​ഴു​ത്തു​കാ​ര​നാ​യി​രു​ന്നു ന​രേ​ന്ദ്ര പ്ര​സാ​ദ് എ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. സാ​ഹി​ത്യ​ത്തി​ൽ ഡി​പ്ലോ​മ​സി അ​ല്ല വ്യ​ക്ത​മാ​യ പോ​ളി​സി ആ​യി​രു​ന്നു ന​രേ​ന്ദ്ര​പ്ര​സാ​ദി​നു​ണ്ടാ​യി​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര ന​ട​നു​മാ​യി​രു​ന്ന ന​രേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ര​ത് ഭ​വ​നു​മാ​യി ചേ​ർ​ന്നു നാ​ട്യ​ഗൃ​ഹം സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഭാ​ര​ത് ഭ​വ​ൻ ഹൈ​ക്യൂ തീ​യ​റ്റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

പ്ര​യോ​ജ​ന മൂ​ല്യ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഒ​രു കാ​ല​യ​ള​വി​ലാ​ണ് ഇ​ത്- മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ നേ​ട്ട​ങ്ങ​ൾ​ക്കുവേ​ണ്ടി അ​ധി​കാ​ര​വ​ർ​ഗ​ത്തോ​ടു ചേ​ർ​ന്ന് നി​ല്ക്കു​ന്ന സാ​ഹി​ത്യ​കാ​ര​ൻ ആ​യി​രു​ന്നി​ല്ല ന​രേ​ന്ദ്ര​പ്ര​സാ​ദ്. മ​നു​ഷ്യ​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ മൂ​ർ​ച്ച​യേ​റി​യ ഭാ​ഷ​യി​ൽ സ്വ​ത​ന്ത്ര​മാ​യി ന​രേ​ന്ദ്ര പ്ര​സാ​ദ് എ​ഴു​തി. ഒ​റ്റ​യാ​ന്‍റെ ക​രു​ത്തോ​ടെ കേ​ര​ള​ത്തി​ന്‍റെ സാ​ഹി​ത്യ-​സാം​സ്കാ​രി​ക രം​ഗ​ത്ത് ന​രേ​ന്ദ്ര​പ്ര​സാ​ദ് നി​റ​ഞ്ഞുവെ ന്നും മ​ന്ത്രി പ്ര​സാ​ദ് പ​റ​ഞ്ഞു.

ച​ങ്കൂ​റ്റ​മാ​യി​രു​ന്നു ന​രേ​ന്ദ്ര​പ്ര​സാ​ദി​ന്‍റെ ആ​ദ്യ​ത്തെ മു​ത​ൽ മു​ട​ക്ക്. നാ​ട​ക​രം​ഗ​ത്തും ന​രേ​ന്ദ്ര പ്ര​സാ​ദ് ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ല​ങ്കാ​ല​ക്ഷ്മി എ​ന്ന നാ​ട​ക​ത്തി​ൽ രാ​വ​ണ​നെ മ​നു​ഷ്യ​നാ​യി അ​വ​ത​രി​പ്പി​ക്കു​ക വ​ഴി നാ​ട​ക രം​ഗ​ത്ത് ഒ​രു സം​വി​ധാ​യ​ക​ന്‍റെ സം​ഭാ​വ​ന എ​ന്തെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ല​ങ്കാ​ല​ക്ഷ്മി​യെക്കു​റി​ച്ച് അ​ക്കാ​ല​ത്ത് വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ട​പ്പോ​ൾ രാ​വ​ണ​നെ മ​നു​ഷ്യ​നാ​യി അ​വ​ത​രി​പ്പി​ക്കു​ന്നി​ട​ത്താ​ണ് ഒ​രു ഹി​ന്ദു​വി​ന്‍റെ സ്വാ​ത​ന്ത്ര്യമെ​ന്നു ന​രേ​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ ഹി​ന്ദു​ത്വ​മ​ല്ല മ​റി​ച്ച് നി​ഷ്ക​ള​ങ്ക​നാ​യ ഒ​രു ഹി​ന്ദു​വി​ന്‍റെ നി​ല​പാ​ടു​ക​ളാ​യി​രു​ന്നു, ന​രേ​ന്ദ്ര​പ്ര​സാ​ദി​ന്‍റേ​തെ​ന്നും മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര ന​ട​ൻ മ​ധു​പാ​ൽ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ഭാ​ര​ത് ഭ​വ​ൻ മെ​ന്പ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, എം.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​ഫ. അ​ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി. ച​ട​ങ്ങി​ൽ കേ​ര​ള​ശ്രീ ല​ഭി​ച്ച കാ​ലി​ഗ്രാ​ഫ​ർ നാ​രാ​യ​ണ ഭ​ട്ട​തി​രി​യെ ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് രം​ഗപ്ര​ഭാ​ത് അ​വ​ത​രി​പ്പി​ച്ച കൊ​ട്ടാ​രം​ക​ളി നാ​ട​കം അ​ര​ങ്ങേ​റി. നെ​ടു​മു​ടി വേ​ണു ര​ചി​ച്ച നാ​ട​കം അ​ഭി​ഷേ​ക് രം​ഗ​പ്ര​ഭാ​ത് ആ​ണ് സം​വി​ധാ​നം ചെ​യ്ത​ത്.

സ്വ​ന്തം ലേ​ഖി​ക