മ​ൻ കി ​ബാ​ത് ബ്ലോ​ക്കുത​ല ക്വി​സ്
Tuesday, November 5, 2024 2:31 AM IST
നെ​ടു​മ​ങ്ങാ​ട്: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​മ​ൻ കീ ​ബാ​ത് പ്ര​ക്ഷേ​പ​ണ പ​ര​മ്പ​ര​യെ ആ​സ്പ​ദ​മാ​ക്കി നെ​ഹ്‌റു യു​വ​കേ​ന്ദ്ര​യും ഗ്ലോ​ബ​ൽ ഗി​വേ​ഴ്സ് ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ശ്നോ​ത്ത​രി​യു​ടെ നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്കുത​ല മ​ത്സ​രങ്ങ​ൾ​ക്ക് അ​മൃ​ത കൈ​ര​ളി വി​ദ്യാ​ഭ​വ​നി​ൽ തു​ട​ക്ക​മാ​യി. ‌

ഐ​ഐഎ​സ്ടിയി​ലെ എ​യ്റോ​സ്പേ​യ്സ് വി​ഭാ​ഗം മേധാ വി ഡോ. എം.​ ദീ​പു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ ഗി​വേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​എ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ൻ കീ ​ബാ​ത് വി​വ​ർ​ത്ത​ക​ൻ പ​ള്ളി​പ്പു​റം ജ​യ​കു​മാ​ർ, സ്കൂ​ൾ മാ​നേ​ജ​ർ ജി.​എ​സ്. സ​ജി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ​സ്.സി​ന്ധു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻഡ​റി, കോ​ളജ് ത​ല​ങ്ങ​ളി​ൽ നി​ന്നും ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് വീ​തം ഓ​രോ വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നും താ​ലൂ​ക്കുത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് ജ​നു​വ​രി​യി​ൽ ദി​ല്ലി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും, ദേ​ശീ​യ നേ​താ​ക്ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും സൗ​ജ​ന്യ​മാ​യി അ​വ​സ​ര​മൊ​രു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8606196027.