കോ​ട്ടൂ​ർ കു​മ്പി​ൾ​മൂ​ട്ടെ തോ​ട് ക​ര​ക​വി​ഞ്ഞു
Monday, November 4, 2024 7:14 AM IST
കാ​ട്ടാ​ക്ക​ട : കോ​ട്ടൂ​ർ കു​മ്പി​ൽ​മൂ​ട്ടെ തോ​ട് ക​ര​ക​വി​ഞ്ഞു. കോ​ട്ടൂ​ർ വ​ന​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ തോ​ട് ക​ര​ക​വി​ഞ്ഞ​ത്.

തോ​ട് ക​ര​ക​വി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​ത്ത് വ​ലി​യ കൃ​ശി​നാ​ശ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക്യ​ഷി​യി​ട​ങ്ങ​ളി​ൽ തോ​ട് ക​ര​ക​വി​ഞ്ഞ​തോ​ടെ വെ​ള്ളം ക​യ​റി.

വാ​ഴ​പ്പ​ള്ളി, ച​പ്പാ​ത്ത്, കു​രു​ന്ത​ര​ക്കോ​ണം, പ​ച്ച​ക്കാ​ട്, വ​ഞ്ചി​ക്കു​ഴി, നി​ല​മ, പ​രു​ത്തി​പ്പ​ള്ളി, കാ​ര്യോ​ട്, പ​റ​ണ്ടോ​ട്, ആ​ര്യ​നാ​ട്, കൊ​ക്കോ​ട്ടേ​ല, ഈ​ഞ്ച​പ്പു​രി, കോ​ട്ട​യ്ക്ക​കം എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. പ​ല​വീ​ടു​ക​ളും ശ​ക്ത​മാ​യ മ​ഴ​യി​ൽ ഏ​തു​നി​മി​ഷ​വും ത​ക​രു​മെ​ന്ന നി​ല​യി​ലാ​ണ്.

ഈ ​തോ​ട്ടി​ലെ വെ​ള്ളം എ​ത്തി​ച്ചേ​രു​ന്ന​ത് കു​മ്പി​ൾ​മൂ​ട് തോ​ട്ടി​ലേ​ക്കാ​ണ്. കു​മ്പി​ൾ​മൂ​ട് തോ​ട്ടി​ൽ നി​ന്നും വെ​ള്ളം ക​ര​മ​ന​യാ​റ്റി​ലാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്. നി​ല​വി​ൽ തോ​ട് ക​ര​ക​വി​ഞ്ഞ​തോ​ടെ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പാ​ത​യും പ​ല​യി​ട​ത്തും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.