വിതുര: വന്യമൃഗ ശല്യത്തിനെതിരെ കളിയ്ക്കൽ പുനർജനി റസിഡൻസ് അസോസിയേഷൻ വിതുര ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. വിതുര പഞ്ചായത്തിലെ കളിയ്ക്കൽ മേഖലയിൽ വർധി ച്ചുവരുന്ന കാട്ടുമൃഗശല്യത്തിലും ആക്രമണത്തിലും പൊരുതിമുട്ടിയ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് സ്ത്രീകളും സ്കൂൾ കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്.
വനാതിർത്തികളിൽ ആനക്കിടങ്ങുകൾ നിർമിക്കണമെന്നും സോളാർ പാനലുകൾ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം ഡിഎഫ്ഒ ഓഫീസിനുമുന്നിൽ നിരന്തരമായി സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബി. ജയൻ അധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റ് പ്രസിഡന്റ് ജി. ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ശിഹാബ്, പഞ്ചായത്ത് മെമ്പർമാരായ അഡ്വ. ബാബുരാജ്, മേമല വിജയൻ, ഷാജി അൻഷാദ്, ലൗലി, പ്രഭു കുമാരൻ നായർ, ശശി, രഘു പൊൻപാറ, മാടസ്വാമി പിള്ള, സേതുനാഥ്, ശശിധരൻ നായർ, പ്രേംകുമാർ, സോമൻ, വേലായുധൻ ചെട്ടിയാർ, നൈനാൻ,ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.