ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ ഇ​ന്‍​ക്ലൂ​സീ​വ് ഇ​ന്ത്യ ഭാ​ര​ത​യാ​ത്ര​യെ അ​ഭി​ന​ന്ദി​ച്ച് നാ​ഗാ ഗ​വ​ര്‍​ണ​ര്‍
Monday, November 4, 2024 7:01 AM IST
നാ​ഗാ​ലാ​ന്‍റ്: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തെ സാ​മൂ​ഹ​ത്തി​ൽ ഉ​ള്‍​ച്ചേ​ര്‍​ക്ക​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട് അ​വ​ത​രി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യെ അ​ഭി​ന​ന്ദി​ച്ച് നാ​ഗാ​ലാ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ ലാ ​ഗ​ണേ​ശ​ന്‍. ഭാ​ര​ത​യാ​ത്ര​യു​ടെ നാ​ഗാ​ലാ​ന്‍റ് പ​ര്യ​ട​ത്തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ദി​മാ​പു​രി​ലെ നെ​യ്‌​സ​റി​ല്‍ (നോ​ര്‍​ത്ത് ഈ​സ്റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് ആ​ൻ​ഡ് റി​സ​ര്‍​ച്ച്) ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി മു​ഴു​വ​ന്‍ വീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് മു​തു​കാ​ടി​നെ​യും സം​ഘ​ത്തെ​യും അ​ഭി​ന​ന്ദി​ച്ച​ത്.

ഗോ​പി​നാ​ഥ് മു​തു​കാ​ട് ഭി​ന്ന​ശേ​ഷി മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ അ​ന്ത​സ​ത്ത ഭാ​ര​തീ​യ സ​മൂ​ഹം ഏ​റ്റെ​ടു​ക്കേ​ണ്ട​താ​ണ​ന്ന് ഗ​വ​ര്‍​ണ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​ച്ച് യു​വ​ര്‍ വാ​ച്ച് എ​ന്ന തീ​മാ​റ്റി​ക് ഇ​ന്ദ്ര​ജാ​ല ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ല്‍ ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ല്‍ സ​മൂ​ഹം പാ​ലി​ക്കേ​ണ്ട ക​ട​മ​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​മൊ​ക്കെ സ​വി​സ്ത​രം പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ഇ​ത് കാ​ണി​ക​ള്‍​ക്ക് ഒ​ര​വ​ബോ​ധം സൃ​ഷ്ടി​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്നും ഇ​തി​നാ​യി മു​തു​കാ​ട് എ​ടു​ത്ത പ​രി​ശ്ര​മം അം​ഗീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ​രി​പാ​ടി​യു​ടെ അ​വ​സാ​നം സ്റ്റേ​ജി​ലേ​യ്ക്ക് ക​യ​റി മു​തു​കാ​ടി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും രാ​ജ് ഭ​വ​നി​ലേ​ക്കു സം​ഘ​ത്തെ ക്ഷ​ണി​ക്കു​ക​യും ചെ​യ്ത​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ബി​ഷ​പ്പ് എ​ബ്ര​ഹാം മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്റ്റേ​റ്റ് ഡി​സെ​ബി​ലി​റ്റി ക​മ്മീ​ഷ​ണ​ര്‍ ഡെ​തെ​നൊ നാ​ക്രോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നെ​യ്‌​സ​റി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​ണ് ക​ന്യാ​കു​മാ​രി​യി​ല്‍​നി​ന്നും മു​തു​കാ​ട് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ഒ​രു​മാ​സ​ത്തോ​ട​ടു​ക്കു​മ്പോ​ൾ ഭാ​ര​ത​ത്തി​ന്‍റെ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ സം​ഘം പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ഇ​തി​ന​കം പ​തി​ന​ഞ്ചോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ചു ക​ഴി​ഞ്ഞു. ലോ​ക ഭി​ന്ന​ശേ​ഷി ദി​ന​മാ​യ ഡി​സം​ബ​ര്‍ മൂ​ന്നി​നു ഡ​ല്‍​ഹി​യി​ല്‍ യാ​ത്ര അ​വ​സാ​നി​ക്കും.