വ്യാ​പാ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്: മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍
Monday, November 4, 2024 7:01 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വ്യാ​പാ​രി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്ത് (34), സാം (29), ​സു​ബി​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​ഷ്ണു​പു​ര​ത്തി​നു സ​മീ​പം ഇ​ക്ക​ഴി​ഞ്ഞ 28ന് ​രാ​ത്രി രാ​ജ​ന്‍ എ​ന്ന വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. പെ​രു​ന്പ​ഴു​തൂ​രി​ല്‍ ക​ട ന​ട​ത്തു​ന്ന വ്യാ​പാ​രി​യാ​ണ് രാ​ജ​ന്‍. ക​രി​പ്ര​ക്കോ​ണ​ത്തെ വീ​ട്ടി​ലേ​യ്ക്ക് സ്കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന രാ​ജ​നെ കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്ന സം​ഘം ആ​ദ്യം വാ​ഹ​ന​മി​ടി​ച്ച് വീ​ഴ്ത്തി.

ആ​ളൊ​ഴി​ഞ്ഞ നി​ര​ത്തി​ല്‍ വീ​ണുകി​ട​ന്ന രാ​ജ​നെ അ​ടി​ച്ചും വെ​ട്ടി​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഇ​തി​നി​ട​യി​ല്‍ അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​ര​ന്‍ ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ള്‍ അ​യാ​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ടി​ച്ചു.

തു​ട​ര്‍​ന്ന് രാ​ജ​നെ ഉ​പേ​ക്ഷി​ച്ച് അ​ക്ര​മി​സം​ഘം സ്ഥ​ലം​വി​ട്ടു. വി​വ​ര​മ​റി​ഞ്ഞ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​നു തു​ട​ക്ക​ത്തി​ല്‍ സം​ഭ​വ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ യാ​തൊ​രു തെ​ളി​വും ല​ഭി​ച്ചി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ​യും പ​രി​സ​ര​ത്തെ​യും നൂ​റോ​ളം സി​സിടി​വി കാമ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​യ സൂ​ച​ന​ക​ള്‍ ല​ഭ്യ​മാ​യത്.

രാ​ജ​ന്‍റെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ഒ​രു സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് അ​ക്ര​മി സം​ഘ​ത്തി​നെ ഏ​ല്‍​പ്പി​ച്ച ക്വ​ട്ടേ​ഷ​നാ​ണി​തെ​ന്നാ​ണു നി​ല​വി​ല്‍ ക​ണ്ടെ​ത്ത​ല്‍. ഒ​രാ​ഴ്ചമു​ന്പുത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ അ​ക്ര​മി സം​ഘം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ന​ട​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചും ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​വ​രെ പ​റ്റി​യു​മൊ​ക്കെ പോ​ലീ​സ് ഊ​ര്‍​ജ്ജി​ത​മാ​യി അ​ന്വേ​ഷി​ക്കു​ന്നു.