അ​ന​ധി​കൃ​ത താ​ത്കാ​ലി​ക നി​യ​മ​നം ത​ട​യ​ണ​മെ​ന്ന് സി​പി​എ​മ്മും കോ​ൺ​ഗ്ര​സും
Tuesday, November 5, 2024 2:31 AM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ​ഡാം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ പൂ​ന്തോ​ട്ട സം​ര​ക്ഷ​ണ​ത്തി​നും ശു​ചീ​ക​ര​ണ​ത്തി​നു​മാ​യി താ​ത്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് സി​പി​എ​മ്മും കോ​ൺ​ഗ്ര​സും സ​മ​ര​ത്തി​ലേ​ക്ക്.

പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന ബി​ജെ​പി​യും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ക​രാ​റു​കാ​രു​മാ​യി ചേ​ർ​ന്ന് ഒ​ൻ​പ​ത് പേ​രെ പി​ൻ​വാ​തി​ലി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ക്കാ​നു​ള്ള പ​ട്ടി​ക ത​യാ​റാ​ക്കി​യ​താ​യാ​ണ് സി​പി​എം ആ​രോ​പി​ക്കു​ന്ന​ത്. ഓ​ണം വാ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം എം​എ​ൽ​എ ഇ​ട​പെ​ട്ട് ഇ​വി​ടെ പ്ര​ദേ​ശ​വാ​സി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ആ​ഘോ​ഷം ഒ​ഴി​വാ​ക്കി​യ​തോ​ടെ ഇ​ത് മു​ട​ങ്ങി. ഈ ​തീ​രു​മാ​നം മ​റ​യാ​ക്കി​യാ​ണ് ഇ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​ന ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നും ഇ​പ്പോ​ഴു​ണ്ടാ​ക്കി​യ പ​ട്ടി​ക​യി​ൽ പ്ര​ദേ​ശവാ​സി​ക​ളെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​പ​ടി​ക​ൾ നി​ർ​ത്ത​ണ​മെ ന്നും ​സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​ന​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​ര​ത്തെ ത​ന്നെ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ​ഇപ്പോൾ ഇ​തേ കാ​ര്യ​ത്തി​നു ര​ണ്ടാംഘ​ട്ട നി​രാ​ഹാ​ര സ​മ​ര​വും ആ​രം​ഭി​ച്ചു.

സി​എ​ൽ​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​പ​ഴ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും, പ്ര​ദേ ശ​വാ​സി​ക​ൾ​ക്കും നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ല​ത ആ​വ ശ്യ​പ്പെ​ടു​ന്നു.