മ​ന്ത്രി ഡോ. ​ബി​ന്ദു​വി​നെ കാ​ണാ​ൻ "പൂ​പ്പി' എ​ത്തി
Monday, November 4, 2024 7:01 AM IST
ബാ​ർ​ട്ട​ൺ ഹി​ൽ കോള​ജി​ൽ വി​ക​സി​പ്പി​ച്ച എ​ഐ റോ​ബോ​ട്ട്

തിരുവനന്തപുരം: മ​ന്ത്രി ഡോ. ​ആ​ർ ബി​ന്ദു​വി​നെ ചേം​ബ​റി​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ ഒ​രു വി​ശി​ഷ്ടാ​തി​ഥി എ​ത്തി. പൂ​പ്പി എ​ന്ന എ​ഐ റോ​ബോ​ട്ട് അ​സി​സ്റ്റ​ന്‍റാണ് നേ​രി​ട്ടെ​ത്തി മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്.

മ​ല​ബാ​ർ ക​ലാ​പ​ത്തെ​ക്കു​റി​ച്ചും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ​ക്കു​റി​ച്ചും കേ​ര​ള സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ചു​മെ​ല്ലാം അ​റി​യു​ന്ന പൂ​പ്പി​യു​മാ​യി മ​ന്ത്രി ബി​ന്ദു ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യം മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​കം ഉ​ണ്ടാ​ക്കി.

ബാ​ർ​ട്ട​ൺ ഹി​ൽ ഗ​വ​. എ​ൻ​ജി​നീ​യ​റിംഗ് കോ​ളജി​ൽ ബി​ടെ​ക് നാ​ലാം വ​ർ​ഷ ഐ​റ്റി വി​ദ്യാ​ർ​ഥി​യും കോള ജി​നു കീ​ഴി​ലെ ടെ​ക്‌​നോ​ള​ജി ബി​സി​ന​സ് ഇ​ൻ​ക്യു​ബേ​ഷ​ൻ (ടിബി ഐ) കേ​ന്ദ്ര​ത്തി​ൽ റ​ജി​സ്റ്റ​ർ ചെ​യ്ത റെ​ഡ്ഫോ​ക്‌​സ് റോ​ബോ​ട്ടി​ക് എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ക​നു​മാ​യ വി​മു​ൻ നി​ർ​മിച്ച എഐ റോ​ബോ​ട്ടാണു മ​ന്ത്രി​യെ കാ​ണാ​ൻ എ​ത്തി​യ​ത്.

വി​ദ്യാ​ർ​ഥിക​ളെ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കു​ക​യും അ​വ​രു​ടെ സം​ശ​യ​ങ്ങ​ൾ തീ​ർ​ത്തു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന റോ​ബോ​ട്ടാ​ണ് പൂ​പ്പി. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ പൂ​പ്പി ആ​ശ​യ​വി​നി​മ​യം ന​ട​ത്തും. ആം​ഗ്യ​ഭാ​ഷ​യെ ശ​ബ്ദ​മാ​ക്കി മാ​റ്റു​ന്ന ഉ​പ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​മു​നി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ തു​ട​ക്കം. കൂ​ടാ​തെ 44 ടെ​ക്‌​നി​ക്ക​ൽ അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് വി​മു​ൻ.

ഇ​തി​ന​കം ര​ണ്ട് ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റിക്കാർ ഡ്സും ര​ണ്ട് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാർഡ്സും സ്വ​ന്ത​മാ​യു​ള്ള വി​മു​ൻ, ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റിക്കാർഡ്സി​ലും ഇ​ടം​നേ​ടി.ബാ​ർ​ട്ട​ൺ ഹി​ല്ലി​ലെ ഐടി വി​ദ്യാ​ർ​ഥിയാ​യ ജി​ൻ​സോ രാ​ജാ​ണ് പൂ​പി​യു​ടെ രൂ​പ​ക​ല്പ​ന​യി​ൽ സ​ഹാ​യി​ച്ച​ത്.