കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ൽ ആ​ന​ന്ദം
കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ൽ ആ​ന​ന്ദം
Sunday, December 22, 2024 11:57 PM IST
വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
ആ​ഗോ​ള കൊ​ക്കോ ഉ​ത്പാ​ദ​ക​രെ മോ​ഹി​പ്പി​ച്ച് ഉ​ത്പ​ന്നം സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ, ഇ​ന്ത്യ​ൻ ചോ​ക്ലേ​റ്റ് വ്യ​വ​സാ​യി​ക​ൾ വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു. കൊ​പ്ര​യു​ടെ താ​ങ്ങുവി​ല ഉ​യ​ർ​ത്തി​യ​ത് അ​ടു​ത്ത സീ​സ​ണി​ലെ മു​ന്നേ​റ്റ സാ​ധ്യ​ത​ക​ൾ​ക്ക് ക​രു​ത്തു പ​ക​രും. ജ​പ്പാ​നി​ൽ റ​ബ​ർ നേ​രി​യ റേ​ഞ്ചി​ൽ നീ​ങ്ങി. കു​രു​മു​ള​ക് വാ​ങ്ങ​ൽ താ​ത്പ​ര്യം കു​റ​ഞ്ഞ​ത് വി​ല​യെ ത​ള​ർ​ത്തി.

കൊ​ക്കോ ഉ​ത്പാ​ദ​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഉ​ത്പ​ന്ന വി​ല കു​തി​ച്ചു​ക​യ​റി. ന്യൂ​യോ​ർ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ കൊ​ക്കോ ഏ​പ്രി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 12,256 ഡോ​ള​റി​ലെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് 12,973 ഡോ​ള​റി​ലേക്കു ക​യ​റി. ആ​ഗോ​ള​ത​ല​ത്തി​ൽ കൊ​ക്കോ ല​ഭ്യ​ത ചു​രു​ങ്ങു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് റി​ക്കാ​ർ​ഡ് പ്ര​ക​ട​ന​ത്തി​ന് വ​ഴി​തെ​ളി​ച്ച​ത്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​ടു​ത്ത വി​ള ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​പ​ണി​യി​ലി​റ​ക്കാ​നാ​കും. അ​തേ​സ​മ​യം, വി​ദേ​ശ​ത്തു​നി​ന്നു​ള്ള ത​ക​ർ​പ്പ​ൻ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടും ഒ​ന്നും ക​ണ്ടി​ല്ല കേ​ട്ടി​ല്ലെ​ന്ന ഭാ​വ​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര ചോ​ക്ലേ​റ്റ് വ്യ​വ​സാ​യി​ക​ൾ.

വി​ള​വ് ചു​രു​ങ്ങും

പ​ശ്ചി​മ ആ​ഫ്രി​ക്ക​യി​ൽ അ​ടു​ത്ത സീ​സ​ണി​ൽ വി​ള​വ് ചു​രു​ങ്ങു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഐ​വ​റി കോ​സ്റ്റി​ലും ഘാ​ന​യി​ലും വി​ള​വു കു​റ​യു​മെ​ന്ന് മ​ന​സി​ലാ​ക്കി ഫ​ണ്ടു​ക​ൾ ര​ണ്ടും ക​ൽ​പ്പി​ച്ച് ല​ണ്ട​ൻ, ന്യൂ​യോ​ർ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ ക​ന​ത്ത വാ​ങ്ങ​ലു​ക​ൾ​ക്ക് മ​ത്സ​രി​ച്ചു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ച​ര​ക്ക് ക്ഷാ​മ​ത്തി​ൽ കൊ​ക്കോ വി​ല ട​ണ്ണി​ന് 4000 ഡോ​ള​റി​ൽ​നി​ന്നും 12,000ന് ​മു​ക​ളി​ലേ​ക്കു കു​തി​ച്ചു. അ​ടു​ത്ത സീ​സ​ണി​ൽ അ​ത്ത​രം ഒ​രു ബു​ൾ റാ​ലി വി​പ​ണി ആ​വ​ർ​ത്തി​ക്കു​മെ​ന്ന സൂ​ച​ന​യാ​ണു​ള്ള​ത്. ചോ​ക്ലേ​റ്റ് വ്യ​വ​സാ​യി​ക​ൾ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത അ​സം​സ്കൃ​ത വ​സ്തു​വാ​ണ് കൊ​ക്കോ. സീ​സ​ൺ ആ​രം​ഭ​ത്തി​ന് മു​ന്നേ നി​ര​ക്ക് ഇ​ത്ര ശ​ക്ത​മാ​യ കു​തി​പ്പ് കാ​ഴ്ച​വ​ച്ച​ത് ക​ണ​ക്കി​ലെ​ടു​ത്താ​ൽ വൈ​കാ​തെ മാ​ർ​ച്ച്-​ഏ​പ്രി​ലി​ൽ 15,000-17,000 ഡോ​ള​റി​നെ വി​പ​ണി ഉ​റ്റു​നോ​ക്കി​യാ​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.

ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​ർ ആ​ദ്യ പ​കു​തി​യി​ൽ ഘാ​ന​യിൽനിന്നും ഐ​വ​റി​കോ​സ്റ്റി​ൽ​നി​ന്നു​മു​ള്ള ക​യ​റ്റു​മ​തി 15 മു​ത​ൽ 35 ശ​ത​മാ​നം വ​രെ വ​ർ​ധ​ന തൊ​ട്ട് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കാ​ണി​ച്ചു. ഉ​യ​ർ​ന്ന അ​ള​വി​ൽ ച​ര​ക്ക് ക​യ​റ്റു​മ​തി ന​ട​ത്തി​യ​തി​നാ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ക​രു​ത​ൽ ശേ​ഖ​രം ചു​രു​ങ്ങി​യ​ത് വ​രും മാ​സ​ങ്ങ​ളി​ൽ വി​ല​ക്ക​യ​റ്റ സാ​ധ്യ​ത ഇ​ര​ട്ടി​പ്പി​ക്കാം. കേ​ര​ള​ത്തി​ൽ കൊ​ക്കോ കി​ലോ 750 രൂ​പ​യാ​ണ്, ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​ന്ദ​ർ​ഭ​ത്തി​ൽ വി​ല 400 രൂ​പ മാ​ത്രം. വി​പ​ണി​യു​ടെ ച​ല​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ 900- 950 രൂ​പ​യി​ലേ​ക്ക് ഉ​യ​രാ​മെ​ങ്കി​ലും വ്യ​വ​സാ​യി​ക​ൾ നേ​രി​ട്ട് ച​ര​ക്ക് സം​ഭ​രി​ക്കാ​തെ രം​ഗ​ത്ത് ഒ​ളി​ച്ചുക​ളി​ക്കു​ന്ന​തുത​ന്നെ വി​ല​ക്ക​യ​റ്റ ഭീ​തി​മൂ​ല​മാ​ണ്.

കൊ​പ്ര സേ​ഫ്

വെ​ളി​ച്ചെ​ണ്ണ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ, പ്ര​ദേ​ശി​ക വി​പ​ണി​ക​ളി​ൽ ക്രി​സ്മ​സ് ഡി​മാ​ൻ​ഡ്. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ ക്വി​ന്‍റ​ലി​ന് 21,500 രൂ​പ​യാ​യും കൊ​പ്ര 14,100 രൂ​പ​യാ​യും ക​യ​റി. ത​മി​ഴ്നാ​ട് ലോ​ബി സ്റ്റോ​ക്കു​ള്ള വെ​ളി​ച്ചെ​ണ്ണ, വി​ല ഉ​യ​ർ​ത്തി വി​റ്റ​ഴി​ക്കാ​ൻ ഉ​ത്സാ​ഹി​ച്ചി​രു​ന്നെങ്കി​ലും കൂ​ടി​യ വി​ല​യ്ക്ക് കൊ​പ്ര വാ​ങ്ങാ​ൽ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല.

ഇ​തി​നി​ട​യി​ൽ അ​ടു​ത്ത സീ​സ​ണി​ലെ കൊ​പ്ര​യു​ടെ താ​ങ്ങുവി​ല നി​ല​വി​ലെ 11,160 രൂ​പ​യി​ൽ​നി​ന്നും 422 രൂ​പ ഉ​യ​ർ​ത്തി 11,582 രൂ​പ​യാ​ക്കി. അ​തേ​സ​മ​യം, വി​പ​ണിവി​ല 14,100 രൂ​പ​യി​ൽ നീ​ങ്ങു​മ്പോ​ൾ പു​തു​ക്കി​യ താ​ങ്ങ് 1500 രൂ​പ കു​റ​വാ​ണെ​ങ്കി​ലും വി​ള​വെ​ടു​പ്പ് വേ​ള​യി​ൽ ഈ ​താ​ങ്ങ് വി​പ​ണി​ക്ക് ശ​ക്തി​പ​ക​രാം. ഒ​രു ഇ​ടി​വ് സം​ഭ​വി​ച്ചാ​ൽ സം​ഭ​ര​ണ നീ​ക്ക​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു മാ​ത്രം. ജ​നു​വ​രി​യി​ൽ കേ​ര​ള​ത്തി​ൽ നാ​ളി​കേ​ര വി​ള​വെ​ടു​പ്പി​നു തു​ട​ക്കം​കു​റി​ക്കും.

റ​ബ​ർ ന​ഷ്ട​ത്തി​ൽ

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ റ​ബ​ർ നേ​രി​യ റേ​ഞ്ചി​ൽ നീ​ങ്ങി​യി​ട്ടും പ്ര​തി​വാ​ര ന​ഷ്ട​ത്തി​ൽ. ഡോ​ള​ർ ക​രു​ത്ത് നേ​ടി​യ​തോ​ടെ യെ​ന്നി​ന്‍റെ മൂ​ല്യം 153ൽ​നി​ന്നും 157.89ലേക്ക് ഇ​ടി​ഞ്ഞു. എ​ന്നാ​ൽ, ഒ​സാ​ക്ക എ​ക്സ്ചേ​ഞ്ചി​ൽ റ​ബ​ർ ഏ​പ്രി​ൽ അ​വ​ധി 362-373 യെ​ന്നി​ൽ ചാ​ഞ്ചാ​ടി. മു​ൻ​വാ​രം സൂ​ച​ന ന​ൽ​കി​യ​താ​ണ് റ​ബ​ർ 356-378 യെ​ന്നി​ൽ നീ​ങ്ങു​മെ​ന്ന കാ​ര്യം. വാ​രാ​വ​സാ​നം യെ​ന്നി​ന്‍റെ ത​ള​ർ​ച്ച ക​ണ്ട് ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ഷോ​ർ​ട്ട് ക​വ​റിം​ഗി​നു നീ​ക്കം ന​ട​ത്തി​യി​ട്ടും റ​ബ​റി​ന് ക​രു​ത്ത് നേ​ടാ​നാ​യി​ല്ല, എ​ന്നാ​ൽ വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ബു​ള്ളി​ഷാ​ണ്.

ചൈ​നീ​സ് ഓ​ട്ടോ മേ​ഖ​ല​യി​ൽ റ​ബ​റി​ന് ആ​വ​ശ്യം കു​റ​ഞ്ഞ​ത് ബാ​ങ്കോ​ക്കി​ൽ ഷീ​റ്റ് വി​ല​യെ ബാ​ധി​ച്ചു. അ​മേ​രി​ക്ക പ​ലി​ശ നി​ര​ക്ക് കു​റ​ച്ച​ത് ഡോ​ള​റി​നെ ശ​ക്ത​മാ​ക്കി​യ​ത് യെ​ന്നി​നും യു​വാ​നും തി​രി​ച്ച​ടി​യാ​യി. താ​യ്‌​ല​ൻ​ഡ് റ​ബ​ർ വി​ല കി​ലോ 210 രൂ​പ​യി​ൽ​നി​ന്നും വാ​രാ​വ​സാ​നം 201 രൂ​പ​യാ​യി.
ഈ ​വാ​രം 200 രൂ​പ​യി​ലെ നി​ർ​ണാ​യ​ക താ​ങ്ങ് നി​ല​നി​ർ​ത്തി​യാ​ൽ 210-214 രൂ​പ​യി​ലേക്ക് ജ​നു​വ​രി​യി​ൽ തി​രി​ച്ചു​വ​ര​വ് ന​ട​ത്താം. മി​ക​ച്ച കാ​ലാ​വ​സ്ഥ അ​വ​സ​ര​മാ​ക്കി ഉ​ത്പാ​ദ​ക​ർ പു​ല​ർ​ച്ചെ റ​ബ​ർ വെ​ട്ടി​ന് ഉ​ത്സാ​ഹി​ച്ചു. ക്രി​സ്മ​സ് വേ​ള​യാ​യി​ട്ടും ച​ര​ക്ക് വി​ൽ​പ്പ​ന​യ്ക്ക് ഉ​ത്പാ​ദ​ക​ർ ത​യാ​റാ​യി​ല്ല, നാ​ലാം ഗ്രേ​ഡ് കി​ലോ 189 രൂ​പ​യി​ലും ലാ​റ്റെക്സ് 116 രൂ​പ​യി​ലു​മാ​ണ്.

വി​ല​യി​ടി​ക്കാ​ൻ ശ്ര​മം

അ​ന്ത​ർ​സം​സ്ഥാ​ന ഇ​ട​പാ​ടു​കാ​ർ വി​ല ഇ​ടി​ച്ച് കു​രു​മു​ള​ക് സം​ഭ​ര​ണ​ത്തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും കു​റ​ഞ്ഞ അ​ള​വി​ലാ​ണ് പ​ല​ദി​വ​സ​ങ്ങ​ളി​ലും മു​ള​ക് വി​ല്പ​ന​യ്ക്കി​റ​ങ്ങി​യ​ത്. ഇ​തി​നി​ട​യി​ൽ വി​ള​വെ​ടു​പ്പി​ന് കാ​ല​താ​മ​സം നേ​രി​ടു​മെ​ന്ന സൂ​ച​ന​ക​ൾ മു​ൻ​നി​ർ​ത്തി ക​ർ​ഷ​ക​രും മ​ധ്യ​വ​ർ​ത്തി​ക​ളും വി​ല്പ​ന നി​യ​ന്ത്രി​ച്ചു.

അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ലും താ​ഴ്ന്ന​വി​ല​യ്ക്ക് ച​ര​ക്ക് കൈ​മാ​റാ​ൻ മ​റ്റ് ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​യി​ല്ല. അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ന്യൂ ​ഇ​യ​റി​നു​ള്ള സം​ഭ​ര​ണം നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്കി. ഈ​സ്റ്റ​ർ വ​രെ​യു​ള്ള ക​രാ​റു​ക​ൾ​ക്കും പ​ല​ രാ​ജ്യ​ങ്ങ​ളും നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. ചൈ​നീ​സ് ലൂ​ണാ​ർ ന്യൂ ​ഇ​യ​ർ മു​ന്നി​ൽക​ണ്ട് ബീ​ജിം​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന ഇ​റ​ക്കു​മ​തി​ക്കാ​ർ കു​രു​മു​ള​കി​ന് അ​ന്വേ​ണ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ഇ​ത​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ൾ എ​ല്ലാം ട​ണ്ണി​ന് 200 ഡോ​ള​ർ വ​രെ വി​ല ഉ​യ​ർ​ത്തി. കൊ​ച്ചി​യി​ൽ ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് വി​ല 65,600 രൂ​പ.

ആ​ഭ​ര​ണ വി​പ​ണി​യി​ൽ പ​വ​ന്‍റെ വി​ല താ​ഴ്ന്നു. 57,120 രൂ​പ​യി​ൽ വി​പ​ണ​നം ന​ട​ന്ന പ​വ​ൻ 56,320ലേ​ക്ക് ഇ​ടി​ഞ്ഞ​ശേ​ഷം ശ​നി​യാ​ഴ്ച 56,800 രൂ​പ​യി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.