ചുവപ്പു കത്തി ഓഹരിവിപണി
ചുവപ്പു കത്തി  ഓഹരിവിപണി
Sunday, December 22, 2024 11:57 PM IST
ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
വി​ദേ​ശ ഫ​ണ്ടു​ക​ൾ സൃ​ഷ്ടി​ച്ച കൊ​ടു​ങ്കാ​റ്റി​ൽ നി​ക്ഷേ​പ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളൊ​ക്കെ​യും ക​ട​പു​ഴ​കി. ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ന​ത്ത പ്ര​തി​വാ​ര ന​ഷ്ട​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ഇ​ൻ​ഡെക്സു​ക​ൾ. അ​മേ​രി​ക്ക പ​ലി​ശ നി​ര​ക്ക് വീ​ണ്ടും കു​റ​ച്ച​ത് ഡോ​ള​ർ സൂ​ചി​ക​യെ ശ​ക്ത​മാ​ക്കി​യ​ത് പ്ര​മു​ഖ വി​പ​ണി​ക​ളി​ൽ​നി​ന്നും നി​ക്ഷേ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ളെ പ്രേ​രി​പ്പി​ച്ചു.

ഓ​ഹ​രി​ക​ൾ വി​റ്റ് നേ​ടി​യ രൂ​പ ഡോ​ള​റാ​ക്കാ​ൻ ഇ​ന്ത്യ​യി​ൽ അ​വ​ർ ന​ട​ത്തി​യ നീ​ക്കം രൂ​പ​യു​ടെ റി​ക്കാ​ർ​ഡ് ത​ക​ർ​ച്ച​യ്ക്കി​ട​യാ​ക്കി. സൂ​ചി​ക അ​ഞ്ച് ശ​ത​മാ​ന​ത്തി​ന് അ​ടു​ത്ത് ഇ​ടി​ഞ്ഞു, സെ​ൻ​സെ​ക്സ് 4091 പോ​യി​ന്‍റും നി​ഫ്റ്റി സൂ​ചി​ക 1180 പോ​യി​ന്‍റും ന​ഷ്‌​ട​ത്തി​ലാ​ണ്.

സാ​ന്താ​ക്ലോ​സി​നെ ഉ​യ​ർ​ത്തി​ക്കാ​ട്ടി വി​ദേ​ശഫ​ണ്ടു​ക​ൾ കാ​ഴ്ച​വ​ച്ച​ത് പു​ൾ​ബാ​ക്ക് റാ​ലി. അ​തേ, മു​ൻ വാ​രം സൂ​ചി​പ്പി​ച്ച​ത് ശ​രി​വയ്​ക്കു​ന്ന നീ​ക്ക​ങ്ങ​ളാ​ണ് വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാരിൽനി​ന്നു​ണ്ടാ​യ​ത്. വ​ർ​ഷാ​ന്ത്യം അ​ടു​ക്കു​ന്ന​തി​നാ​ൽ ഫ​ണ്ടു​ക​ൾ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ ലാ​ഭ​മെ​ടു​പ്പി​നു നീ​ക്കം ന​ട​ത്താ​മെ​ന്ന് സൂ​ച​ന ന​ൽ​കി​യി​രു​ന്നു, ഒ​പ്പംത​ന്നെ അ​വ​രു​ടെ പ്രോ​ഫി​റ്റ് ബു​ക്കിംഗ് വി​ല്പ​ന സ​മ്മ​ർദ​ത്തി​ലേക്ക് വ​ഴു​തി​യ​തോ​ടെ നി​ഫ്റ്റി​ക്ക് സൂ​ചി​പ്പി​ച്ച ആ​ദ്യ ര​ണ്ട് സ​പ്പോ​ർ​ട്ടു​ക​ളും ത​ക​ർ​ന്നു.

നി​ഫ്റ്റി അ​തി​ന്‍റെ കു​ത്ത​നെ​യു​ള്ള ത​ക​ർ​ച്ച​യി​ൽ 4.77 ശ​ത​മാ​നം ഇ​ടി​ഞ്ഞു, നാ​ല് ആ​ഴ്ച​ക​ളി​ൽ വാ​രി​കൂ​ട്ടി​യ നേ​ട്ട​ങ്ങ​ൾ ഈ ​ത​ക​ർ​ച്ച​യി​ൽ അ​ലി​ഞ്ഞി​ല്ലാ​താ​യി. നി​ല​വി​ൽ സൂ​ചി​ക​യ്ക്ക് അ​തി​ന്‍റെ 200 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​ക്ക് മു​ക​ളി​ൽപോ​ലും പി​ടി​ച്ചുനി​ൽ​ക്കാ​നാ​യി​ല്ല. ഈ ​ത​ക​ർ​ച്ച​യു​ടെ ആ​ഘാ​തം മു​ന്നി​ലു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കും. വി​ദേ​ശ ഫ​ണ്ട് മാ​നേ​ജ​ർ​മാ​ർ ക്രി​സ്​മ​സ് അ​വ​ധി​ക്കാ​യി രം​ഗം വി​ടു​ന്ന​തി​നാ​ൽ പു​തി​യ ബാ​ധ്യ​ത​ക​ൾ​ക്ക് താ​ത്പ​ര്യം കു​റ​യും. എ​ന്നാ​ൽ, താ​ഴ്ന്ന ത​ല​ത്തി​ൽ ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ നി​ക്ഷേ​പം ന​ട​ത്താം.

24,768 പോ​യി​ന്‍റി​ൽ ട്രേ​ഡിംഗ് തു​ട​ങ്ങി​യ നി​ഫ്റ്റി​ക്ക് മി​ക​വി​ന് അ​വ​സ​രം ന​ൽ​കാ​തെ​യു​ള്ള ലാ​ഭ​മെ​ടു​പ്പാ​ണ് തു​ട​ക്ക​ത്തി​ൽ ദൃ​ശ്യ​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കൊ​പ്പം ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ളും മു​ൻ നി​ര ഓ​ഹ​രി​ക​ളി​ൽ ലാ​ഭ​മെ​ടു​ത്തു. അ​ധി​കം വൈ​കാ​തെ വി​ദേ​ശഫ​ണ്ടു​ക​ൾ വി​ല്പ​ന ​തോ​ത് ഉ​യ​ർ​ത്തി​യ​തോ​ടെ വി​പ​ണി ആ​ടിയു​ല​ഞ്ഞു. ഒ​ര​വ​സ​ര​ത്തി​ൽ 23,538ലേ​ക്ക് ഇ​ടി​ഞ്ഞ​ങ്കി​ലും ക്ലോ​സി​ംഗി​ൽ 23,587ലാ​ണ്. ഏ​ക​ദേ​ശം പ​തി​ന​ഞ്ച് പ്ര​വൃ​ത്തിദി​ന​ങ്ങ​ളി​ൽ കൈ​വ​രി​ച്ച 1491 പോ​യിന്‍റ് ക​രു​ത്ത് പി​ന്നി​ട്ട അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ 1180 പോ​യി​ന്‍റ് ഇ​ടി​ഞ്ഞ​തോ​ടെ നി​ക്ഷേ​പ​ക​ർ അ​ക്ഷ​രാർ​ഥ​ത്തി​ൽ ഭ​യ​ന്നു.

‌ഇ​തി​നി​ട​യി​ൽ ഏ​റെ നി​ർ​ണ​യ​ക​മാ​യ 23,874ലെ ​സ​പ്പോ​ർ​ട്ടും ന​ഷ്ട​പ്പെ​ട്ട​ത് വി​പ​ണി​യു​ടെ മു​ഖഛാ​യത​ന്നെ മാ​റ്റിമ​റി​ക്കാം. ഈ ​വ​ർ​ഷം ഒ​രു തി​രി​ച്ചുവ​ര​വി​നു​ള്ള സാ​ധ്യ​ത​ക​ൾ​ക്ക് ഇ​തോ​ടെ മ​ങ്ങ​ലേ​റ്റു. വി​പ​ണി​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ ഈ ​വാ​രം 23,167ലെ ​ആ​ദ്യ താ​ങ്ങ് ക്രി​സ്​മ​സ് വേ​ള​യി​ൽ നി​ല​നി​ർ​ത്താ​ൻ വി​പ​ണി ക്ലേ​ശി​ച്ചാ​ൽ ജ​നു​വ​രി ആ​ദ്യ പ​കു​തി​യി​ൽ വി​പ​ണി 22,747ലേക്ക് തി​രി​യാം. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു തി​രി​ച്ചുവ​ര​വി​ന് 24,377ലെ ​ക​ട​മ്പ മ​റി​ക​ട​ക്ക​ണം.


ഈ ​പ്ര​തി​രോ​ധം പൊ​ടു​ന്ന​നെ ഭേ​ദി​ച്ച് മു​ക​ളി​ലെ​ത്താ​ൻ ആ​ദ്യ​ന്ത​ര ഫ​ണ്ടു​ക​ൾ മാ​ത്രം വി​ചാ​രി​ച്ചാ​ൽ അ​ത്ര വേ​ഗം ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല. എ​ങ്കി​ലും അ​തി​നാ​യാ​ൽ ജ​നു​വ​രി അ​വ​സാ​നം 25,167ലേ​ക്ക് തി​രി​ച്ചുവ​ര​വ് പ്ര​തീ​ക്ഷിക്കാം. ഇ​ൻ​ഡി​ക്കേ​റ്റു​ക​ൾ പ​ല​തും വി​ല്പ​ന​ക്കാ​ർക്കുമു​ന്നി​ൽ പ​ച്ചക്കൊ​ടി ഉ​യ​ർ​ത്തു​ന്ന​തി​നാ​ൽ ക​രു​ത്ത് പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

നി​ഫ്റ്റി ഡി​സം​ബ​ർ ഫ്യൂ​ച്ച​ർ 24,831ൽ​നി​ന്നും 23,641ലേ​ക്ക് ഇ​ടി​ഞ്ഞു. ത​ക​ർ​ച്ച​യ്ക്കി​ട​യി​ൽ വി​പ​ണി​യി​ലെ ഓ​പ്പ​ൺ ഇ​ന്‍ററ​സ്റ്റ് 12.60 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ളി​ൽനി​ന്ന് 14.62 ദ​ശ​ല​ക്ഷ​മാ​യി ക​യ​റി. അ​താ​യ​ത് 2.02 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ളു​ടെ വ​ർ​ധ​ന പു​തി​യ വി​ല്പ​ന​ക്കാ​രു​ടെ വ​ര​വാ​യി അ​നു​മാ​നി​ക്കാം.

സെ​ൻ​സെ​ക്സ് 82,133 പോ​യി​ന്‍റിൽനി​ന്നും കൂ​ടു​ത​ൽ മി​ക​വി​ന് മു​തി​രാ​തെ നി​ത്യേ​ന താ​ഴ്ന്ന ത​ല​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ഞ്ഞു. വാ​രാ​ന്ത്യദി​നം 77,874വ​രെ നീ​ങ്ങി​യ ശേ​ഷം ക്ലോ​സിംഗിൽ 78,041 പോ​യി​ന്‍റിലാ​ണ്. സൂചി​ക​യ്ക്ക് 76,578ലാ​ണ് ആ​ദ്യ താ​ങ്ങ്, ഇ​ത് ന​ഷ്ട​പ്പെ​ട്ടാ​ൽ അ​ടു​ത്തമാ​സം 75,116ലേക്ക് സാ​ങ്കേ​തി​ക തി​രു​ത്ത​ൽ ന​ട​ത്താം. അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ​ക്ക് വി​പ​ണി​യെ 80,798-83,556 പോ​യി​ന്‍റിലേ​ക്ക് ഉ​യ​ർ​ത്താ​നാ​കും.

വ​ർ​ഷാ​ന്ത്യം അ​ടു​ത്ത​തോ​ടെ സ​മ്പ​ദ്ഘ​ട​ന കൂ​ടു​ത​ൽ പ​രി​ങ്ങ​ലി​ലാ​യി. രൂ​പ​യു​ടെ മൂ​ല്യം 84.89ൽനി​ന്നും 85.10ലേ​ക്ക് ദു​ർ​ബ​ല​മാ​യി, വാ​രാ​ന്ത്യം രൂ​പ 85.01ലാ​ണ്. രൂ​പ അ​ടു​ത്ത വ​ർ​ഷം 85.20-85.30ലേ​ക്ക് ദു​ർ​ബ​ല​മാ​കും. 2025ൽ 88​ലേക്കും വി​നി​മ​യ നി​ര​ക്ക് ഇ​ടി​യാം. വി​ദേ​ശ ഫ​ണ്ടു​ക​ൾ 15,828.11 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തി, ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ തു​ട​ക്ക​ത്തി​ൽ 234.25 കോ​ടി രൂ​പ​യു​ടെ വി​ല്പ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് അ​വ​ർ 12108.17 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ ശേ​ഖ​രി​ച്ചു.

ആ​ഗോ​ള സ്വ​ർ​ണ വി​പ​ണി​ക്ക് ദീ​പി​ക മു​ൻ വാ​രം ഇ​തേ കോ​ള​ത്തി​ൽ സൂ​ചി​പ്പി​ച്ച ച​ല​ന​ങ്ങ​ൾ നൂ​റ് ശ​ത​മാ​നം കൃ​ത്യ​ത കാ​ണി​ച്ചു. ന്യൂ​യോ​ർ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ട്രോ​യ് ഔ​ൺ​സി​ന് 2647 ഡോ​ള​റി​ൽനി​ന്നും ക​ഴി​ഞ്ഞ വാ​രം സൂ​ചി​പ്പി​ച്ച സ​പ്പോ​ർ​ട്ടാ​യ 2584 ഡോ​ള​റി​ലേ​ക്ക് വാ​ര​മ​ധ്യം ഇ​ടി​ഞ്ഞു. സ്വ​ർ​ണം സാ​ങ്കേ​തി​ക​മാ​യി ബു​ള്ളി​ഷാ​യ​തി​നാ​ൽ താ​ഴ്ന്ന റേ​ഞ്ചി​ൽ വാ​ങ്ങ​ലു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ക്ലോ​സി​ംഗി​ൽ സ്വ​ർ​ണം 2622 ഡോ​ള​റി​ലേ​ക്ക് ക​യ​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.