ഹോ​ണ്ടയും നി​സാ​നും ഒന്നിക്കുന്നു
ഹോ​ണ്ടയും നി​സാ​നും ഒന്നിക്കുന്നു
Wednesday, December 18, 2024 11:37 PM IST
ടോക്കിയോ: ഹോ​ണ്ട മോ​ട്ടോ​ർ കോ​ർ​പ്പും നി​സാ​ൻ മോ​ട്ടോ​ർ കോ​ർ​പ്പും ഒ​ന്നി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ടൊ​യോ​ട്ട​യ്ക്കു​ശേ​ഷം ജ​പ്പാ​നി​ലെ കാ​ർ​നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ര​ണ്ടും മൂ​ന്നു സ്ഥാ​ന​ക്കാ​രാ​ണ് ഹോ​ണ്ട​യും നി​സാ​നും.

ഹോ​ണ്ട​യും നി​സാ​നും ഒ​രൊ​റ്റ ഹോ​ൾ​ഡിം​ഗ് ക​ന്പ​നി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ജ​പ്പാ​നി​ലെ ഏ​റ്റ​വും വ​ലി​യ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട​യു​ടെ​യും ആ​ഗോ​ള ത​ല​ത്തി​ലെ​യും വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നാ​ണ് ഒ​ന്നി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​ത്. ര​ണ്ടു ക​ന്പ​നി​യും ഉ​ട​ൻ​ത​ന്നെ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചേ​ക്കും.

ജ​പ്പാ​നി​ലെ മ​റ്റൊ​രു പ്ര​ധാ​ന കാ​ർ​നി​ർ​മാ​താ​ക്ക​ളാ​യ മി​സ്തു​ബി​ഷി​യെ​യും ഹോ​ൾ​ഡിം​ഗ് ക​ന്പ​നി​യു​ടെ കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. മി​സ്തു​ബി​ഷി​യി​ൽ നി​സാ​ന് 34 ശ​ത​മാ​ന​ത്തോ​ളം ഓ​ഹ​രി​യു​ണ്ട്.

ല​യ​ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ നി​സാ​ന്‍റെ ഓ​ഹ​രി​ക​ൾ 24 ശ​ത​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ ഹോ​ണ്ട​യു​ടെ ഓ​ഹ​രി​ക​ൾ​ക്ക് 3.4 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി. മി​സ്തു​ബി​ഷി​യു​ടെ ഓ​ഹ​രി​ക​ൾ 17 ശ​ത​മാ​നം ഉ​യ​ർ​ന്നു.


ക​രാ​ർ പ്രാവർ​ത്തി​ക​മാ​യാ​യാ​ൽ ജാ​പ്പ​നീ​സ് വാ​ഹ​ന വ്യ​വ​സാ​യ​ം ര​ണ്ട് പ്ര​ധാ​ന ക്യാ​ന്പു​ക​ളാ​യി​ തി​രി​യും. ഒ​ന്ന് ഹോ​ണ്ട, നി​സാ​ൻ, മി​ത്സു​ബി​ഷി എ​ന്നി​വ ചേ​രു​ന്ന​തും, മ​റ്റൊ​ന്ന് ടൊ​യോ​ട്ട ഗ്രൂ​പ്പ് ക​ന്പ​നി​ക​ൾ അ​ട​ങ്ങു​ന്ന​തും.

ഹോ​ണ്ട-​നി​സാ​ൻ ല​യ​നം ഇ​ല​ക്‌ട്രിക് വാ​ഹ​ന നി​ർ​മാ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കും. 2023ൽ ​ചൈ​ന ജ​പ്പാ​നെ മ​റി​ക​ട​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന ക​യ​റ്റു​മ​തി​ക്കാ​ര​നാ​യി. ഇ​വി​ക​ളി​ൽ പു​ല​ർ​ത്തി​യ ആ​ധി​പ​ത്യം ഇ​തി​നെ സ​ഹാ​യി​ച്ചു.​ഇ​ല​ക്ട്രി​ക് വാ​ഹ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ടെ​സ്‌ല ഇ​ൻ​ക്, ചൈ​നീ​സ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ തുടങ്ങിയ എ​തി​രാ​ളി​ക​ളോ​ട് മ​ത്സ​രി​ക്കാ​ൻ ല​യ​നം സ​ഹാ​യി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.