ഇ-​സിം അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി ബി​എ​സ്എ​ൻ​എ​ൽ
ഇ-​സിം അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങി  ബി​എ​സ്എ​ൻ​എ​ൽ
Sunday, December 22, 2024 11:57 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ടെ​ലി​കോം ക​ന്പ​നി​യാ​യ ബി​എ​സ്എ​ൻ​എ​ൽ ഇ-​സിം സൗ​ക​ര്യം പു​റ​ത്തി​റ​ക്കാ​നൊ​രു​ങ്ങു​ന്നു. 2025 മാ​ർ​ച്ചി​ലാ​ണ് ഇ-​സിം സം​വി​ധാ​നം ഒൗ​ദ്യോ​ഗി​ക​മാ​യി ബി​എ​സ്എ​ൻ​എ​ൽ ലോ​ഞ്ച് ചെ​യ്യാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. 2025 മാ​ർ​ച്ചി​ൽ ബി​എ​സ്എ​ൻ​എ​ലി​ന്‍റെ ഇ-​സിം സൗ​ക​ര്യം രാ​ജ്യ​ത്ത് ലോ​ഞ്ച് ചെ​യ്യു​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ക​ണ്‍​സ്യൂ​മ​ർ മൊ​ബി​ലി​റ്റി ഡ​യ​റ​ക്‌​ട​ർ സ​ന്ദീ​പ് ഗോ​വി​ൽ അ​റി​യി​ച്ചു.

നി​ല​വി​ൽ സ്വ​കാ​ര്യ ടെ​ലി​കോം പ്രൊ​വൈ​ഡ​ർ​മാ​രാ​യ റി​ല​യ​ൻ​സ് ജി​യോ, ഭാ​ര​തി എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ (വി​ഐ) എ​ന്നി​വ​ർ ഇ​ന്ത്യ​യി​ൽ ഇ-​സിം സൗ​ക​ര്യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്. ഇ-​സിം സൗ​ക​ര്യം പി​ന്തു​ണ​യ്ക്കു​ന്ന ഫോ​ണു​ക​ൾ വ​ള​രെ കു​റ​വാ​യ​തി​നാ​ൽ ഇ​ന്ത്യ​യി​ലെ ഇ-​സിം ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രി​മി​ത​മാ​ണ്. ഫി​സി​ക്ക​ൽ കാ​ർ​ഡു​ക​ളെ​ക്കാ​ൾ ഇ-​സി​മ്മു​ക​ൾ ആ​ണ് കൂ​ടു​ത​ൽ സു​ര​ക്ഷി​തം. അ​തി​നാ​ൽ ഇ​പ്പോ​ൾ ആ​ളു​ക​ൾ ഇ-​സിം ഉ​പ​യോ​ഗി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഫോ​ൺ മോ​ഷ്ടി​ക്ക​പ്പെ​ട്ടാ​ലും സ്മാ​ർ​ട്ട്ഫോ​ണി​ൽ​നി​ന്ന് ഇ-​സിം കാ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല എ​ന്ന​താ​ണ് ഇ-​സി​മ്മി​ന്‍റെ പ്ര​ത്യേ​ക​ത. പ്രീ​മി​യം ഫോ​ണു​ക​ൾ പ​ല​തും ഇ​പ്പോ​ൾ ഇ-​സിം പി​ന്തു​ണ​യോ​ടെ എ​ത്തു​ന്നു​ണ്ട്. ഇ​ത് വാ​ങ്ങു​ന്ന​വ​ർ ത​ങ്ങ​ളു​ടെ പ്ര​ധാ​ന സിം ​ഇ-​സിം ആ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​എ​സ്എ​ൻ​എ​ലും മാ​റ്റ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്.


2025 ജൂ​ണ്‍ മാ​സ​ത്തോ​ടെ 4ജി ​വി​ന്യാ​സം പൂ​ർ​ത്തീ​ക​രി​ക്കാ​നും ബി​എ​സ്എ​ൻ​എ​ൽ ല​ക്ഷ്യ​മി​ടു​ന്നു. ഒ​രു ല​ക്ഷം 4ജി ​ട​വ​റു​ക​ൾ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ബി​എ​സ്എ​ൻ​എ​ൽ അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന​കം 60,000ത്തി​ല​ധി​കം 4ജി ​ട​വ​റു​ക​ൾ ബി​എ​സ്എ​ൻ​എ​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.