ആരോഗ്യ ഇൻഷ്വറൻസ് നികുതി; തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​തെ ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ൽ
ആരോഗ്യ ഇൻഷ്വറൻസ് നികുതി; തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​തെ ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ൽ
Sunday, December 22, 2024 1:16 AM IST
ജ​​​യ്സാ​​​ൽ​​​മി​​​ർ: ആ​​​രോ​​​ഗ്യ, ലൈ​​​ഫ് ഇ​​​ൻ​​​ഷ്വറ​​​ൻ​​​സു​​​ക​​​ളു​​​ടെ നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​തെ ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ൽ യോ​​​ഗം.

148 വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​യി​​​ൽ മാ​​​റ്റം വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന മ​​​ന്ത്രി​​​ത​​​ല സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യും സ​​​മി​​​തി ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധി​​​ച്ചി​​​ല്ല. കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​ര്‍മ്മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്സാ​​​ൽ​​​മി​​​റാ​​​ണു യോ​​​ഗം. സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി​​​മാ​​​രും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

മു​​​തി​​​ര്‍ന്ന പൗ​​​ര​​​ന്‍മാ​​​രു​​​ടേ​​​തു​​​ൾ​​​പ്പെ​​​ടെ ഇ​​​ൻ​​​ഷ്വറ​​​ൻ​​​സ് പോ​​​ളി​​​സി​​​യി​​​ൽ നി​​​കു​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു മു​​​ന്പ് ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​ന്ത്രി​​​ത​​​ല സ​​​മി​​​തി ഒ​​​രു​​​വ​​​ട്ടം​​​കൂ​​​ടി ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി​​​ത​​​ല സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബി​​​ഹാ​​​ർ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി സാ​​​മ്രാ​​​ട്ട് ചൗ​​​ധ​​​രി പ​​​റ​​​ഞ്ഞു.

വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്ന് മ​​​റ്റ് ചി​​​ല അം​​​ഗ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​നു​​​വ​​​രി​​​യി​​​ൽ മ​​​ന്ത്രി​​​ത​​​ല സ​​​മി​​​തി വീ​​​ണ്ടും ചേ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 148 ഇ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല പു​​​ന​​​ഃക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട റി​​​പ്പോ​​​ർ​​​ട്ട് അ​​​ടു​​​ത്ത ജി​​​എ​​​സ്ടി കൗ​​​ൺ​​​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും സാ​​​മ്രാ​​​ട്ട് ചൗ​​​ധ​​​രി അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ മാ​​​സം ചേ​​​ര്‍ന്ന മ​​​ന്ത്രി​​​ത​​​ല​​​സ​​​മി​​​തി യോ​​​ഗം ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് പ്രീ​​​മി​​​യ​​​ത്തെ ജി​​​എ​​​സ്ടി​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. 5 ല​​​ക്ഷം രൂ​​​പ ക​​​വ​​​റേ​​​ജു​​​ള്ള ആ​​​രോ​​​ഗ്യ ഇ​​​ന്‍ഷ്വറ​​​ന്‍സി​​​ല്‍ ജി​​​എ​​​സ്ടി 5 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നാ​​​യി​​​രു​​​ന്നു ധാ​​​ര​​​ണ.


മു​​​തി​​​ര്‍ന്ന പൗ​​​ര​​​ന്മാ​​​ര്‍ക്കു​​​ള്ള ആ​​​രോ​​​ഗ്യ ഇ​​​ന്‍ഷ്വറ​​​ന്‍സ് പ്രീ​​​മി​​​യ​​​ങ്ങ​​​ളി​​​ലും ഫാ​​​മി​​​ലി പ്ലാ​​​നു​​​ക​​​ള്‍ ഉ​​​ള്‍പ്പെ​​​ടെ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ടേം ​​​ലൈ​​​ഫ് ഇ​​​ന്‍ഷ്വറ​​​ന്‍സ് പ്രീ​​​മി​​​യ​​​ങ്ങ​​​ളി​​​ലും ജി​​​എ​​​സ്ടി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു. ക​​​വ​​​റേ​​​ജ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ മു​​​തി​​​ര്‍ന്ന പൗ​​​ര​​​ന്മാ​​​ര്‍ അ​​​ട​​​യ്ക്കു​​​ന്ന ആ​​​രോ​​​ഗ്യ ഇ​​​ന്‍ഷു​​​റ​​​ന്‍സ് പ്രീ​​​മി​​​യ​​​ങ്ങ​​​ള്‍ക്ക് ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ര്യ​​​വും ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യി​​​രു​​​ന്നു.

സ്വി​​​ഗി, സൊ​​​മാ​​​റ്റോ പോ​​​ലു​​​ള്ള ഇ-​​​കൊ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലൂ​​​ടെ ഓ​​​ര്‍ഡ​​​ര്‍ ചെ​​​യ്യു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ നി​​​കു​​​തി 18 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചാ​​​യി കു​​​റ​​​യ്ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തി​​​ലും യോ​​​ഗം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ല്ല.

വ്യോ​​മ​​യാ​​ന ഇ​​ന്ധനം ജി​​എ​​സ്ടി പ​​രി​​ധി​​യി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നെ സം​​സ്ഥാ​​ന​​ങ്ങ​​ൾ എ​​തി​​ർ​​ക്കു​​ക​​യാ​​ണെ​​ന്ന് ധ​​ന​​മ​​ന്ത്രി സീ​​താ​​രാ​​മ​​ൻ വി​​ശ​​ദീ​​ക​​രി​​ച്ചു.

ക്രൂ​​ഡ്, പെ​​ട്രോ​​ളി​​യം, ഡീ​​സ​​ൽ തു​​ട​​ങ്ങി​​യ​​വ​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​വ​​യാ​​യ​​തി​​നാ​​ൽ വ്യോ​​മ​​യാ​​ന ഇ​​ന്ധ​​ന​​ത്തെ മാ​​ത്ര​​മാ​​യി ജി​​എ​​സ്ടി പ​​രി​​ധി​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രാ​​നാ​​വി​​ല്ല എ​​ന്ന​​താ​​ണ് സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ വാ​​ദ​​മെ​​ന്നും കൗ​​ൺ​​സി​​ൽ യോ​​ഗ​​ത്തി​​നു​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്ക​​വേ അ​​വ​​ർ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.