വരവറിയിച്ച് സി​റോ​സ്
വരവറിയിച്ച് സി​റോ​സ്
Saturday, December 21, 2024 12:47 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം

ദ​ക്ഷി​ണ കൊ​റി​യ​ൻ കാ​ർ ബ്രാ​ൻ​ഡാ​യ കി​യ​യു​ടെ ഇ​ന്ത്യ​ൻ നി​ര​യി​ലെ അ​ഞ്ചാ​മ​ത്തെ എ​സ്‌യു​വി സി​റോ​സ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ കോം​പാ​ക്റ്റ് എ​സ്‌യു​വി ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ർ​ധ​ന​ മ​ന​സി​ലാ​ക്കി​യാ​ണ് കി​യ പു​തി​യ കോം​പാ​ക്റ്റ് എ​സ്‌യു​വി​യാ​യ സി​റോ​സി​നെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. സബ് നാ​ല് മീ​റ്റ​ർ എ​സ്‌യു​വി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന സി​റോ​സി​ന് കി​യ സോ​ന​റ്റ്, കി​യ സെ​ൽ​റ്റോ​സ് എ​ന്നി​വ​ക്കി​ട​യി​ലാ​യി​രി​ക്കും സ്ഥാ​നം. ക​ന്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ അ​ഞ്ചാ​മ​ത്തെ എ​സ് യു​വിയാ​ണി​ത്.

ഹ്യു​ണ്ടാ​യ് വെ​ന്യു, ടാ​റ്റ നെ​ക്സോ​ണ്‍, മ​ഹീ​ന്ദ്ര എ​ക്സ്‌യു​വി 3എ​ക്സ്ഒ, മാ​രു​തി ബ്രെ​സ, വ​രാ​നി​രി​ക്കു​ന്ന സ്കോ​ഡ കൈ​ലാ​ക്ക് തു​ട​ങ്ങി​യ​വ​യാ​യി​രി​ക്കും സി​റോ​സി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. നി​ല​വി​ൽ പെ​ട്രോ​ൾ-​ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന സി​റോ​സ് വൈ​കാ​തെ ഇ​ല​ക്‌​ട്രി​ക് വേ​രി​യ​ന്‍റി​ലും എ​ത്തും.

ക​ട​മെ​ടു​ത്ത ഡി​സൈ​ൻ

കി​യ​യു​ടെ ഇ​വി 9, ഇ​വി 3 മോ​ഡ​ലു​ക​ളി​ൽ നി​ന്ന് ക​ട​മെ​ടു​ത്ത​താ​ണ് സി​റോ​സി​ന്‍റെ ഡി​സൈ​ൻ. കി​യ​യു​ടെ വി​ദേ​ശ കാ​റു​ക​ൾ​ക്ക് സ​മാ​ന​മാ​യ ശൈ​ലി​യാ​ണ് ഡി​സൈ​നി​ൽ പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ബ​ന്പ​റി​ന്‍റെ അ​രി​കു​ക​ളി​ൽ ലം​ബ​മാ​യി അ​ടു​ക്കി​യ ക്യൂബ് ആകൃതിയിലുള്ള എ​ൽ​ഇ​ഡി ഹെ​ഡ്‌​ലാ​ന്പു​ക​ൾ, ഡ്രോ​പ്പ് ഡൗ​ണ്‍ എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ൽ, കോ​ണ്‍​ട്രാ​സ്റ്റിം​ഗ് സി​ൽ​വ​ർ ട്രിം ​എ​ന്നി​വ​യാ​ണ് മു​ൻ​വ​ശം ഭംഗിയാക്കു​ന്ന​ത്.

വീ​ൽ ആ​ർ​ച്ചു​ക​ൾ​ക്ക് മു​ക​ളി​ൽ ച​ങ്കി പ്ലാ​സ്റ്റി​ക് ക്ലാ​ഡിം​ഗ്, ഫ്ല​ഷ് ഫി​റ്റിം​ഗ് ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, 17 ഇ​ഞ്ച് ഡയമണ്ട് കട്ട് അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ​യാ​ണ് വ​ശ​ങ്ങ​ളു​ടെ അ​ഴ​ക്. പു​റ​കി​ൽ വി​ൻ​ഡ്സ്ക്രീ​നി​ന് ഇ​രു​വ​ശ​ത്തു​മാ​യി ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന ഹൈ ​മൗ​ണ്ട​ഡ് എ​ൽ ആ​കൃ​തി​യി​ലു​ള്ള ടെ​യി​ൽ ലാ​ന്പു​ക​ളും റി​യ​ർ ബന്പ​റി​ന് ര​ണ്ട് ടോ​ണ്‍ ബ്ലാ​ക്ക് ആ​ൻ​ഡ് സി​ൽ​വ​ർ ഫി​നി​ഷി​ങ്ങും ആ​രെയും ആ​ക​ർ​ഷി​ക്കും.

അ​ക​ത്ത​ളം തി​ള​ങ്ങും

ടോ​ൾ​ബോ​യ് ഡി​സൈ​നും നീ​ള​മേ​റി​യ വീ​ൽ​ബേ​സും കൂ​ടു​ത​ൽ ഇ​ന്‍റീ​രി​യ​ർ സ്പേ​സ് ന​ൽ​കു​ന്നു. ഉള്ളിൽ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റി​നും ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​റി​നും വേ​ണ്ടി​യു​ള്ള ഡ്യു​വ​ൽ 12.3 ഇ​ഞ്ച് ഡി​സ്പ്ലേ​ക​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ടു ​സ്പോ​ക്ക് സ്റ്റി​യ​റിം​ഗ് വീ​ൽ, വ​യ​ർ​ലെ​സ് ചാ​ർ​ജിം​ഗ് പാ​ഡ്, ആം​ബി​യ​ന്‍റ് ലൈ​റ്റിം​ഗ്, വ​യ​ർ​ലെ​സ് ആ​ൻ​ഡ്രോ​യി​ഡ് ഓ​ട്ടോ, ആ​പ്പി​ൾ കാ​ർ​പ്ലേ, ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​ത്തി​നാ​യു​ള്ള ഒ​ടി​എ അ​പ്ഡേ​റ്റു​ക​ൾ, ഇ​ൻ കാ​ർ ക​ണ​ക്റ്റി​വി​റ്റി ടെ​ക്, വെ​ന്‍റി​ലേ​റ്റ​ഡ് ഫ്ര​ണ്ട് സീ​റ്റു​ക​ൾ, പ​വേർ​ഡ് ഡ്രൈ​വ​ർ സീ​റ്റ് എ​ന്നി​വ​യു​മു​ണ്ട്. എ​ട്ട് സ്പീ​ക്ക​ർ ഹ​ർ​മ​ൻ കാ​ർ​ഡ​ണ്‍ സൗ​ണ്ട് സി​സ്റ്റം, പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, ഇ​ല​ക‌്‌ട്ര്ോണി​ക് പാ​ർ​ക്കിം​ഗ് ബ്രേ​ക്ക്, ചാ​രി​യി​രി​ക്കാ​വു​ന്ന​തും സ്ലൈ​ഡു​ചെ​യ്യാ​വു​ന്ന​തു​മാ​യ ര​ണ്ടാം നി​ര സീ​റ്റു​ക​ൾ, സെ​ന്‍റ​ർ ആം​റെ​സ്റ്റ്, ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, 360 ഡി​ഗ്രി കാ​മ​റ, ലെ​വ​ൽ 2 എ​ഡി​എ​എ​സ് സ്യൂ​ട്ട് എ​ന്നീ ഫീ​ച്ച​റു​ക​ളും കൂ​ടി​യാ​വു​ന്പോ​ൾ സി​റോ​സ് സെ​ഗ്മെ​ന്‍റി​ൽ വേ​റി​ട്ടു നി​ൽ​ക്കും.


സി​റോ​സി​ന്‍റെ ഹൃ​ദ​യം

1.0 ലി​റ്റ​ർ ട​ർ​ബോ പെ​ട്രോ​ൾ എ​ൻ​ജി​നും 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​മാ​ണ് സി​റോ​സി​ന്‍റെ ഹൃ​ദ​യം. 120 ബി​എ​ച്ച്പി ക​രു​ത്തി​ൽ 172 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പെ​ട്രോ​ൾ എ​ൻ​ജി​ൻ 6-സ്പീ​ഡ് മാ​നു​വ​ൽ അ​ല്ലെ​ങ്കി​ൽ 7-സ്പീ​ഡ് ഡി​സി​ടി ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ൻ​സ്മി​ഷ​നി​ൽ വാ​ഹ​നം വാ​ങ്ങാം.

ഡീ​സ​ലി​ൽ 115 ബി​എ​ച്ച്പി ക​രു​ത്തി​ൽ 250 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഡീ​സ​ൽ 6-സ്പീ​ഡ് മാ​നു​വ​ൽ അ​ല്ലെ​ങ്കി​ൽ 6-സ്പീ​ഡ് ടോ​ർ​ക്ക് ക​ണ്‍​വെ​ർ​ട്ട​ർ ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സ് ഓ​പ്ഷ​നു​മു​ണ്ട്.

വി​ല കാ​ത്തി​രി​ക്ക​ണം

3,995 മി​ല്ലി​മീ​റ്റ​ർ നീ​ള​വും 1,800 മി​ല്ലിമീ​റ്റ​ർ വീ​തി​യും 1,665 മി​ല്ലി​മീ​റ്റ​ർ ഉ​യ​ര​വും 2,550 മി​ല്ലി​മീ​റ്റ​ർ വീ​ൽ​ബേ​സു​മാ​ണ് സി​റോ​സി​നു​ള്ള​ത്. 465 ലി​റ്റ​റാ​ണ് ബൂ​ട്ട് സ്പേ​സ്. ഫ്രോ​സ്റ്റ് ബ്ലൂ, ​പ്യൂ​റ്റ​ർ ഒ​ലി​വ്, അ​റോ​റ ബ്ലാ​ക്ക് പേ​ൾ, ഇ​ന്‍റെ​ൻ​സ് റെ​ഡ്, ഗ്രാ​വി​റ്റി ഗ്രേ, ​ഇം​പീ​രി​യ​ൽ ബ്ലൂ, ​സ്പാ​ർ​ക്ലിം​ഗ് സി​ൽ​വ​ർ, ഗ്ലേ​സി​യ​ർ വൈ​റ്റ് പേ​ൾ എ​ന്നി​ങ്ങ​നെ എ​ട്ടു നി​റ​ങ്ങ​ളി​ൽ സി​റോ​സ് ല​ഭി​ക്കും.

ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഭാ​ര​ത് മൊ​ബി​ലി​റ്റി ഷോ​യി​ൽ സി​റോ​സി​ന്‍റെ വി​ല കി​യ പ്ര​ഖ്യാ​പി​ക്കും. 2025 ജ​നു​വ​രി മൂ​ന്നി​ന് ബു​ക്കിംഗ് ആ​രം​ഭി​ക്കു​ന്ന സി​റോ​സി​ന്‍റെ വി​ത​ര​ണം ഫെ​ബ്രു​വ​രി 25 മു​ത​ൽ ആ​രം​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.