യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് വീ​​ണ്ടും പ​​ലി​​ശ​​നി​​ര​​ക്ക് കു​​റ​​ച്ചു
യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് വീ​​ണ്ടും  പ​​ലി​​ശ​​നി​​ര​​ക്ക് കു​​റ​​ച്ചു
Friday, December 20, 2024 12:48 AM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് വീ​​ണ്ടും പ​​ലി​​ശ​​നി​​ര​​ക്ക് കു​​റ​​ച്ചു. 25 ബേ​​സി​​സ് പോ​​യി​​ന്‍റി​​ന്‍റെ കു​​റ​​വാ​​ണ് വ​​രു​​ത്തി​​യ​​ത്. ഇ​​തോ​​ടെ പ​​ലി​​ശ​​നി​​ര​​ക്ക് 4.25 ശ​​ത​​മാ​​നം മു​​ത​​ൽ 4.50 ശ​​ത​​മാ​​നം വ​​രെ​​യു​​ള്ള പ​​രി​​ധി​​യി​​ലാ​​യി.

തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് യു​​എ​​സ് കേ​​ന്ദ്ര​​ബാ​​ങ്ക് പ​​ലി​​ശ​​നി​​ര​​ക്ക് കു​​റ​​യ്ക്കു​​ന്ന​​ത്. അ​​ടു​​ത്ത വ​​ർ​​ഷം ര​​ണ്ടു ത​​വ​​ണ കൂ​​ടി പ​​ലി​​ശനി​​ര​​ക്ക് കു​​റ​​യ്ക്കാ​​ൻ സാ​​ധ്യതയെന്ന് യു​​എ​​സ് കേ​​ന്ദ്ര ബാ​​ങ്ക് വി​​ല​​യി​​രു​​ത്തി. ഇ​​തി​​നു പി​​ന്നാ​​ലെ യു​​എ​​സി​​ലെ പ്ര​​ധാ​​ന മൂ​​ന്നു സൂ​​ചി​​ക​​ക​​ൾ ഇ​​ടി​​ഞ്ഞു. ആ​​ഗോ​​ള വി​​പ​​ണി ഒ​​ന്ന​​ട​​ങ്കം ന​​ഷ്ട​​മു​​ണ്ടാ​​യി.

പ​​ണ​​പ്പെ​​രു​​പ്പ​​നി​​ര​​ക്ക് ആ​​ശ​​ങ്ക​​യാ​​യി തു​​ട​​രു​​ന്ന​​താ​​യി യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് അ​​റി​​യി​​ച്ചു. പ​​ണ​​പ്പെ​​രു​​പ്പ​​നി​​ര​​ക്ക് ര​​ണ്ടു​​ശ​​ത​​മാ​​ന​​ത്തി​​ൽ എ​​ത്തി​​ക്കു​​ക എ​​ന്ന​​താ​​ണ് കേ​​ന്ദ്ര​​ബാ​​ങ്കി​​ന്‍റെ ല​​ക്ഷ്യം.

തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളെ പ​​ര​​മാ​​വ​​ധി പി​​ന്തു​​ണ​​യ്ക്കു​​കയും പ​​ണ​​പ്പെ​​രു​​പ്പം അ​​തി​​ന്‍റെ ര​​ണ്ടു ശ​​ത​​മാ​​നം ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് തി​​രി​​കെ കൊ​​ണ്ടു​​വ​​രു​​ക​​യുമാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് ക​​മ്മി​​റ്റി വ്യ​​ക്ത​​മാ​​ക്കി.​​പ​​ണ​​പ്പെ​​രു​​പ്പ​​നി​​ര​​ക്ക് ര​​ണ്ടു​​ശ​​ത​​മാ​​ന​​ത്തി​​ന് മു​​ക​​ളി​​ൽ നി​​ൽ​​ക്കു​​ന്ന​​ത് സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ​​യ്ക്ക് ഗു​​ണ​​ക​​ര​​മ​​ല്ലെ​​ന്നും കേ​​ന്ദ്ര ബാ​​ങ്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.


ഈ ​​വ​​ർ​​ഷ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തെ അ​​പേ​​ക്ഷി​​ച്ച് തൊ​​ഴി​​ൽ വി​​പ​​ണി സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ മെച്ചപ്പെട്ടെങ്കിലും തൊ​​ഴി​​ലി​​ല്ലാ​​യ്മ നി​​ര​​ക്ക് ഉ​​യ​​ർ​​ന്നു. എ​​ന്നി​​രു​​ന്നാ​​ലും, ഇ​​ത് താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണെന്ന് കേ​​ന്ദ്ര​​ബാ​​ങ്ക് അ​​ധ്യ​​ക്ഷ​​ൻ ജെ​​റോം പ​​വ​​ൽ പ​​റ​​ഞ്ഞു.

ഡോളറിനെതിരേ രൂപയുടെ മൂല്യം റിക്കാർഡ് ഇടിവിൽ

യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വി​​ന്‍റെ പ​​ലി​​ശ നി​​ര​​ക്ക് കു​​റ​​യ്ക്ക​​ൽ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ ആ​​ഗോ​​ള ഓ​​ഹ​​രി വി​​പ​​ണി​​യി​​ലൊ​​ന്ന​​ട​​ങ്കം ഇ​​ടി​​വു​​ണ്ടാ​​യി. ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​ന​​വും ഇ​​ടി​​ഞ്ഞു.

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ന​​ഷ്ട​​ത്തി​​നൊ​​പ്പം രൂ​​പ ഡോ​​ള​​റി​​നെ​​തി​​രേ അ​​തി​​ന്‍റെ എ​​ക്കാ​​ല​​ത്തെ വ​​ലി​​യ താ​​ഴ്ച​​യി​​ലാ​​ണ്. ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 85 ക​​ട​​ന്നു. 12 പൈ​​സ ഇ​​ടി​​ഞ്ഞ് 85.06ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​ച്ച​​ത്.

രൂ​​പ​​യു​​ടെ മൂ​​ല്യം 84ൽ​​നി​​ന്ന് 85ലേ​​ക്കു കു​​റ​​യാ​​ൻ ര​​ണ്ടു മാ​​സ​​മെ​​ടു​​ത്ത​​പ്പോ​​ൾ 83ൽ ​​നി​​ന്ന് 84ലേ​​ക്ക് എ​​ത്താ​​ൻ ഏ​​ക​​ദേ​​ശം 14 മാ​​സ​​മെ​​ടു​​ത്തു. 82ൽ ​​നി​​ന്ന് 83ലേ​​ക്ക് കു​​റ​​യാ​​ൻ 10 മാ​​സ​​മെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.