സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഇന്ത്യക്ക് മൂ​ന്നാം സ്ഥാ​നം
സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഇന്ത്യക്ക്   മൂ​ന്നാം സ്ഥാ​നം
Wednesday, December 18, 2024 11:37 PM IST
മുംബൈ: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ്മാ​ർ​ട്ട്ഫോ​ൺ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കു മൂ​ന്നാം സ്ഥാ​നം. 2019ൽ 23-ാം ​സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​യാ​ണ് 2024ലെ​ത്തി​യ​പ്പോ​ൾ ചൈ​ന, വി​യ​റ്റ്നാം രാ​ജ്യ​ങ്ങ​ൾ​ക്കു പി​ന്നി​ലെ​ത്തി​യ​ത്. 2024 ന​വം​ബ​റി​ൽ രാ​ജ്യ​ത്തെ സ്മാ​ർ​ട്ട്ഫോ​ണ്‍ ക​യ​റ്റു​മ​തി​ 20,000 കോ​ടി രൂ​പ ക​ട​ന്ന​താ​യി വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​നു​ക​ളി​ലൂ​ടെ ക​ന്പ​നി​ക​ൾ സ​മ​ർ​പ്പി​ച്ച ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, രാ​ജ്യ​ത്തെ സ്മാ​ർ​ട്ട്ഫോ​ണ്‍ ക​യ​റ്റു​മ​തി ക​ഴി​ഞ്ഞ മാ​സം 20,395 കോ​ടി രൂ​പ​യാ​യി രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ മാ​സം ഇ​ത് 10,634 കോ​ടി രൂ​പ​യാ​യി​രു​ന്നു. 92 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് 2024ലു​ണ്ടാ​യ​ത്.

ഈ ​നേ​ട്ടം 2024-25 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഉ​ത്പാ​ദ​ന മൂ​ല്യ​ത്തി​ന്‍റെ 70-75 ശ​ത​മാ​നം ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള പ്രൊ​ഡ​ക്ഷ​ൻ-​ലി​ങ്ക്ഡ് ഇ​ൻ​സെ​ന്‍റീ​വ് (പി​എ​ൽ​ഐ) സ്കീം ​എ​ന്ന നാഴികല്ല് മ​റി​ക​ട​ക്കാ​നാ​യി. ആ​ഗോ​ള സ്മാ​ർ​ട്ട്ഫോ​ണ്‍ ഭീ​മന്മാ​രാ​യ ആ​പ്പി​ളും സാം​സം​ഗു​മാ​ണ് ഇ​ന്ത്യ​ൻ സ്മാ​ർ​ഫോ​ണ്‍ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ കു​തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

14,000 കോ​ടി രൂ​പ​യു​ടെ ക​യ​റ്റു​മ​തി​യു​മാ​യി ന​വം​ബ​റി​ൽ ആ​പ്പി​ൾ മു​ന്നി​ലെ​ത്തി. ക​ന്പ​നി​യു​ടെ ഇ​ന്ത്യ​യി​ൽനിന്നുള്ള എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ക​യ​റ്റു​മ​തി​യാ​ണി​ത്. ഈ ​ക​ണ​ക്ക് ഒ​ക്‌ടോ​ബ​റി​ൽ അ​തി​ന്‍റെ മു​ൻ​കാ​ല റി​ക്കാ​ർ​ഡായ 12,000 കോ​ടി​ മ​റി​ക​ട​ക്കു​ക​യും ചെ​യ്തു.


പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ന്ത്യ ഗ​വ​ണ്‍മെ​ന്‍റ് പ്രൊ​ഡ​ക്ഷ​ൻ-​ലി​ങ്ക്ഡ് ഇ​ൻ​സെ​ന്‍റീ​വ് (പി​എ​ൽ​ഐ) പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഈ ​പ​ദ്ധ​തി ഉ​ത്പാ​ദ​ന​വും ക​യ​റ്റു​മ​തി​യും വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു. ഇ​ത് ഇ​ന്ത്യ​യി​ൽ സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ നി​ർ​മി​ക്കാ​ൻ ക​ന്പ​നി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​തു​വ​ഴി ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

പി​എ​ൽ​ഐ സ്കീ​മി​ന്‍റെ നേ​ട്ട​ങ്ങ​ൾ

പി​എ​ൽ​ഐ സ്കീ​മി​ന് കീ​ഴി​ൽ, സ്മാ​ർ​ട്ട്ഫോ​ണ്‍ ക​യ​റ്റു​മ​തി​ക്കാ​യി ഇ​ന്ത്യ ചി​ല ല​ക്ഷ്യ​ങ്ങ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 2024-25 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ല​ക്ഷ്യം മൊ​ത്തം ഉ​ത്പാ​ദ​ന മൂ​ല്യ​ത്തി​ന്‍റെ 70-75% ക​യ​റ്റു​മ​തി ചെ​യ്യു​ക എ​ന്ന​താ​ണ്.

ഇ​ന്ത്യ​യു​ടെ സ്മാ​ർ​ട്ട്ഫോ​ണ്‍ പി​എ​ൽ​ഐ സ്കീം ​ഒ​രു ഗെ​യിം ചേ​ഞ്ച​റാ​ണ്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സ്മാ​ർ​ട്ട്ഫോ​ണ്‍ ക​യ​റ്റു​മ​തി​യെ 2019ലെ 23-ാം ​റാ​ങ്കി​ൽനിന്ന് ഇ​പ്പോ​ഴ​ത്തെ മൂ​ന്നാ​മ​തെ​ത്തി​ച്ചു.

സ്കീ​മി​ന്‍റെ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ഇ​ല​ക‌്‌ട്രോ​ണി​ക്സ് ക​യ​റ്റു​മ​തി​യെ മൊ​ത്ത​ത്തി​ൽ മു​ന്നോ​ട്ടു ന​യി​ച്ചു; 2019-ലെ ​ഏ​ഴാം സ്ഥാ​ന​ത്തു നി​ന്ന് 2025 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കെ​ത്തി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.