റബര്‍ വില താഴേക്ക്
റബര്‍ വില  താഴേക്ക്
Saturday, October 5, 2024 3:52 AM IST
കോ​ട്ട​യം: ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം കാ​ര്യ​മാ​യി മെ​ച്ച​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും റ​ബ​ര്‍വി​ല നാ​ട്ടി​ല്‍ കു​ത്ത​നെ ഇ​ടി​യു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഷീ​റ്റ് കി​ലോ​യ്ക്ക് 12 രൂ​പ​യു​ടെ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ വി​ല​യി​ല്‍ ഇ​ന്ന​ലെ ര​ണ്ടു രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യെ​ന്ന കാ​ര​ണ​ത്താ​ല്‍ ഇ​ന്ന​ലെ ഇ​വി​ടെ മൂ​ന്നു രൂ​പ കു​റ​ച്ചു.

ഇ​ന്ന​ലെ റ​ബ​ര്‍ബോ​ര്‍ഡ് വി​ല ആ​ര്‍എ​സ് നാ​ല് ഗ്രേ​ഡി​ന് 217 രൂ​പ​യും ഗ്രേ​ഡ് അ​ഞ്ചി​ന് 214 രൂ​പ​യു​മാ​ണ്. മാ​ര്‍ക്ക​റ്റി​ല്‍ മേ​ല്‍ത്ത​രം ഷീ​റ്റ് റ​ബ​റി​ന് ക്ഷാ​മം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും കൈ​കാ​ര്യ​ച്ചെ​ല​വി​ന്‍റെ പേ​രി​ല്‍ വ്യാ​പാ​രി​ക​ള്‍ നാ​ലു രൂ​പ വ​രെ താ​ഴ്ത്തി​യാ​ണ് ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കു​ന്ന​ത്. നേ​രി​യ തോ​തി​ല്‍ പൂ​പ്പ​ല്‍ ബാ​ധി​ച്ചാ​ല്‍ ഗ്രേ​ഡ് താ​ഴ്ത്തി വി​ല കു​റ​യ്ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​ത്ത​രം റ​ബ​ര്‍ ക​ഴു​കി പു​ക​പ്പു​ര​യി​ല്‍ ഉ​ണ​ക്കി മേ​ല്‍ത്ത​രം ഗ്രേ​ഡി​ല്‍ വി​ല്‍ക്കു​ന്ന വ്യാ​പാ​രി​ക​ള്‍ പ​ല​രാ​ണ്.


ക​ഴി​ഞ്ഞമാ​സ​ങ്ങ​ളി​ല്‍ 247 രൂ​പ​യാ​യി ഉ​യ​ര്‍ന്ന ഷീ​റ്റ് വി​ല ദി​വ​സേ​ന താ​ഴ്ത്തു​ന്ന​തി​ല്‍ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ല. മാ​ര്‍ക്ക​റ്റി​ലെ ഷീ​റ്റ് വ​ര​വി​ന്‍റെ തോ​തും സ്‌​റ്റോ​ക്കും ക​ണ​ക്കാ​ക്കി​യാ​ല്‍ റ​ബ​ര്‍ ബോ​ര്‍ഡ് 230 രൂ​പ നി​ര​ക്കി​ല്‍ നി​ലവിൽ വി​ല പ്ര​ഖ്യാ​പി​ക്കേ​ണ്ട​താ​ണ്. വി​ദേ​ശ​വി​ല ആ​ഭ്യ​ന്ത​ര വി​ല​യെ​ക്കാ​ൾ‍ 35 രൂ​പ​യോ​ളം ഉ​യ​ര്‍ന്നു നി​ല്‍ക്കു​മ്പോ​ഴാ​ണ് റ​ബ​ര്‍ ബോ​ര്‍ഡി​ന്‍റെ ക​ര്‍ഷ​ക​വി​രു​ദ്ധ നി​ല​പാ​ടെ​ന്ന് ക​ര്‍ഷ​ക സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.