വാ​​ഹ​​ന ഘ​​ട​​ക വ്യ​​വ​​സാ​​യം വ​​ള​​ർ​​ച്ചയിൽ
വാ​​ഹ​​ന ഘ​​ട​​ക വ്യ​​വ​​സാ​​യം വ​​ള​​ർ​​ച്ചയിൽ
Sunday, December 15, 2024 12:30 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ വാ​​ഹ​​ന ഘ​​ട​​ക വ്യ​​വ​​സാ​​യം 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു. അ​​തി​​ന്‍റെ വി​​പ​​ണി വ​​ലു​​പ്പ​​ത്തി​​ൽ 11.3 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​ണ്ടാ​​യ​​താ​​യി ഓ​​ട്ടോ​​മോ​​ട്ടീ​​വ് കോം​​പോ​​ണ​​ന്‍റ് മാ​​നു​​ഫാ​​ക്ച​​റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (എ​​സി​​എം​​എ) റി​​പ്പോ​​ർ​​ട്ട്.

ഈ ​​വ്യ​​വ​​സാ​​യ​​ത്തി​​ന്‍റെ മൂ​​ല്യം 2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ 36.1 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി​​രു​​ന്നു. ഇ​​ത് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ആ​​ദ്യ പ​​കു​​തി​​യി​​ൽ 39.6 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു. വി​​പ​​ണി​​യി​​ൽ നി​​ര​​വ​​ധി ട്രെ​​ൻ​​ഡു​​ക​​ൾ ഉ​​യ​​ർ​​ന്നു​​വ​​ന്നി​​ട്ടു​​ണ്ട്, ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ എ​​ല്ലാ സെ​​ഗ്മെ​​ന്‍റു​​ക​​ളി​​ലും വ​​ലു​​തും ശ​​ക്ത​​വു​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു.

പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ (പി​​വി) വി​​ഭാ​​ഗ​​ത്തി​​ലെ യൂ​​ട്ടി​​ലി​​റ്റി വെ​​ഹി​​ക്കി​​ളു​​ക​​ളു​​ടെ (യു​​വി) ഡി​​മാ​​ൻ​​ഡ് 13 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. യു​​വി1 മോ​​ഡ​​ലു​​ക​​ളുടെ (4000 മു​​ത​​ൽ 4400 മി​​ല്ലി​​മീ​​റ്റ​​ർ വ​​രെ നീ​​ള​​വും 20 ല​​ക്ഷം രൂ​​പ​​യി​​ൽ താ​​ഴെ വി​​ല​​യും) വി​​ൽ​​പ്പ​​ന​​യി​​ൽ 25 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന വി​​പ​​ണി​​യി​​ലും -350 സി​​സി​​ക്കും 500 സി​​സി​​ക്കും ഇ​​ട​​യി​​ൽ എ​​ൻ​​ജി​​ൻ ശേ​​ഷി​​യു​​ള്ള മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യി​​ൽ 74 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി.


ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ (ഇ​​വി​​ക​​ൾ) ഗ​​ണ്യ​​മാ​​യ വ​​ള​​ർ​​ച്ച നേ​​ടി​​യി​​ട്ടു​​ണ്ട്. മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്ത​​ന്‍റെ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ വി​​ൽ​​പ്പ​​ന 22 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ചു. ഇ​​ല​​ക്‌ട്രി​​ക് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ 26 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച നേ​​ടി​​യ​​പ്പോ​​ൾ, ഇ​​ല​​ക്ട്രി​​ക് പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ൾ 19 ശ​​ത​​മാ​​നം ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

വാ​​ഹ​​ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ ഏ​​ഴു ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. യു​​എ​​സ്എ, ജ​​ർ​​മ​​നി, തു​​ർ​​ക്കി എ​​ന്നി​​വ ഇ​​ന്ത്യ​​ൻ വാ​​ഹ​​ന ഘ​​ട​​ക ക​​യ​​റ്റു​​മ​​തി​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യ​​സ്ഥാ​​ന​​ങ്ങ​​ളാ​​യി ഉ​​യ​​ർ​​ന്നു. അ​​തേ​​സ​​മ​​യം ചൈ​​ന, ജ​​ർ​​മ​​നി, ജ​​പ്പാ​​ൻ, കൊ​​റി​​യ​​ എന്നിവയി​​രു​​ന്നു ഇ​​റ​​ക്കു​​മ​​തി​​യു​​ടെ മു​​ൻ​​നി​​ര രാജ്യങ്ങൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.