എം​പോ​ക്സ് വാ​ക്സി​ൻ നിർമാണം; സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ബ​വേ​റി​യ​ൻ നോ​ർ​ഡി​ക്കും കരാറിലായി
എം​പോ​ക്സ് വാ​ക്സി​ൻ നിർമാണം; സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ബ​വേ​റി​യ​ൻ നോ​ർ​ഡി​ക്കും കരാറിലായി
Tuesday, December 17, 2024 12:00 AM IST
ന്യൂഡൽഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ സിറം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡു​മാ​യി ബ​വേ​റി​യ​ൻ നോ​ർ​ഡി​ക് എ/​എ​സ് ക​രാ​റി​ലാ​യി.

ഡാ​നി​ഷ് ബ​യോ​ടെ​ക് സ്ഥാ​പ​ന​ത്തി​ന്‍റെ എം​പോ​ക്സ് വാ​ക്സി​ൻ നി​ർ​മി​ക്കാ​നു​ള്ള ക​രാ​റി​ലാ​ണ് ഏ​ർ​പ്പെ​ട്ട​ത്. ബ​വേ​റി​യ​ൻ നോ​ർ​ഡി​ക് ക​ന്പ​നി സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യകൾ കൈ​മാ​റും.

അ​തി​നാ​ൽ വാ​ക്സി​ൻ നി​ർ​മാ​താ​വി​ന് ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്കു വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യും. ഈ ​ക​രാ​ർ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ആ​ഗോ​ള വി​പു​ലീ​ക​രണ സാഹചര്യമൊരുക്കും. ലാ​ഭം പ​ങ്കി​ടു​ന്ന മാ​തൃ​ക​യി​ലാ​ണ് ക​രാ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.


എം​പോ​ക്സ് കു​ത്തി​വ​യ്പ്പു​ള്ള ചു​രു​ക്കം ചി​ല വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​ന്നാ​ണ് ബ​വേ​റി​യ​ൻ. 2022-ൽ ​ലോ​ക​മെ​ന്പാ​ടും രോ​ഗം വ്യാ​പി​ച്ച സ​മ​യ​ത്ത് അ​തി​ന്‍റെ വാ​ക്സി​നു​ക​ൾ രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.