ഹാപ്പിയാണ്, കാപ്പി കർഷകർ
ഹാപ്പിയാണ്, കാപ്പി കർഷകർ
Monday, December 16, 2024 1:26 AM IST
വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
സ​ര്‍​വ​കാ​ല റിക്കാ​ര്‍​ഡ് വി​ല മു​ന്നി​ല്‍ക്ക​ണ്ട് കാ​പ്പി ക​ര്‍​ഷ​ക​ര്‍ വി​ള​വെ​ടു​പ്പി​ന് തു​ട​ക്കംകു​റി​ച്ചു. കൊ​ളം​ബി​യയിലും ബ്ര​സീ​ലും വി​ള​വ് ചു​രു​ങ്ങു​മെ​ന്ന വി​ല​യി​രു​ത്ത​ല്‍ കാ​പ്പി അ​വ​ധി വി​ല​ക​ള്‍ പ​ത​ഞ്ഞു​പൊ​ങ്ങാ​ന്‍ അ​വ​സ​രം ഒ​രു​ക്കി. യെ​ന്നി​ന്‍റെ മൂ​ല്യത്ത​ക​ര്‍​ച്ച​യി​ലും ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍ റ​ബ​റി​നെ ച​വി​ട്ടിത്താ​ഴ്ത്തി. മു​ഖ്യ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ല്‍ കു​രു​മു​ള​ക് ല​ഭ്യ​ത കു​റ​ഞ്ഞു.

വി​ള​വെ​ടു​പ്പ് വേ​ള​യി​ല്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് ഉ​ത്പ​ന്നം ഇ​റ​ക്കാ​നു​ള്ള അ​സു​ല​ഭ ഭാ​ഗ്യം കൈ​പി​ടി​യി​ല്‍ ഒ​തു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ന​മ്മു​ടെ കാ​പ്പി ക​ര്‍​ഷ​ക​ർ‌. കേ​ര​ള​ത്തി​ല്‍ പി​ന്നി​ട്ട അ​ര നൂ​റ്റാ​ണ്ടി​നി​ട​യി​ല്‍ വി​ള​വെ​ടു​പ്പ് വേ​ള​യി​ല്‍ റി​ക്കാ​ര്‍​ഡ് വി​ല​യി​ല്‍ ഉ​ത്പ​ന്നം വി​റ്റു​മാ​റാ​നു​ള്ള അ​പൂ​ര്‍​വ അ​വ​സ​ര​ത്തെ​യാ​ണ് കാ​പ്പി ക​ര്‍​ഷ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള ഉ​ത്പാ​ദ​ന​ത്തി​ല്‍ കു​റ​വ് സം​ഭ​വി​ക്കു​മെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര കാ​പ്പി ഓ​ര്‍​ഗ​നെ​സേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ അ​ടു​ത്ത വ​ര്‍​ഷം അ​ഞ്ഞൂറി​ലേ​ക്കും ഉ​ത്പ​ന്നവി​ല സ​ഞ്ച​രി​ച്ചാ​ല്‍ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. വ​യ​നാ​ട​ന്‍ കാ​പ്പി ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​യ കി​ലോ 420 രൂ​പ​യി​ലെ​ത്തി. ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി കൂ​ടു​ത​ല്‍ ച​ര​ക്ക് ക​ല്‍​പ്പ​റ്റ, ബ​ത്തേ​രി വി​പ​ണി​ക​ളി​ല്‍ എ​ത്തു​മെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ലാ​ണ് ഇ​ട​പാ​ടു​കാ​ര്‍.

ആ​ഗോ​ള ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ്റ്റോ​ക്കി​സ്റ്റു​ക​ള്‍ ച​ര​ക്ക് നീ​ക്കം കു​റ​ച്ചു. കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ള്‍ മൂ​ലം ഉ​ത്പാ​ദ​നം ചു​രു​ങ്ങു​മെ​ന്ന സൂ​ച​ന​ക​ള്‍ നി​ക്ഷേ​പ​ക​രെ അ​വ​ധിവ്യാ​പാ​ര​ത്തി​ലേ​ക്കും അ​ടു​പ്പി​ച്ച​തോ​ടെ രാ​ജ്യാ​ന്ത​ര കാ​പ്പി 47 വ​ര്‍​ഷ​ത്തി​ലെ ഉ​യ​ര്‍​ന്ന നി​ര​ക്ക് ദ​ര്‍​ശി​ച്ചു. കൊ​ളം​ബി​യ, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​നം ചു​രു​ങ്ങു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ള്‍ റോ​ബ​സ്റ്റ കാ​പ്പി വി​ല 1977ന് ​ശേ​ഷം ആ​ദ്യ​മാ​യി 326 ഡോ​ള​റി​ലേ​ക്കും അ​റ​ബി​ക്ക 5236 ഡോ​ള​റി​ലേ​ക്കും എ​ത്തി​ച്ചു.

ദ​ക്ഷി​ണേ​ന്ത്യ​ന്‍ തേ​യി​ല ലേ​ലകേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ത്പ​ന്നവി​ല ഉ​യ​ര്‍​ന്നു. അ​നു​കൂല കാ​ലാ​വ​സ്ഥ​യി​ല്‍ മി​ക​ച്ച​യി​നം കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് ക​ണ്ട് ആ​ഭ്യ​ന്ത​ര വാ​ങ്ങ​ലു​കാ​രും ക​യ​റ്റു​മ​തി​ക്കാ​രും ലേ​ലകേ​ന്ദ്ര​ങ്ങ​ളി​ല്‍ ച​ര​ക്കി​ന് കൂ​ടു​ത​ല്‍ താ​ത്പ​ര്യം കാ​ണി​ച്ചു. കൊ​ച്ചി​യി​ലും കൂ​നൂരി​ലും ആ​ഭ്യ​ന്ത​ര ഇ​ട​പാ​ടു​കാ​ര്‍ ച​ര​ക്ക് സം​ഭ​രി​ക്കാ​ന്‍ മ​ത്സ​രി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ക്രി​സ്​മ​സ് വ​രെ ലേ​ലം ചൂ​ടുപി​ടി​ച്ച് നി​ല്‍​ക്കാം. ദ​ക്ഷി​ണേ​ന്ത്യ​ന്‍ ലേ​ല​ങ്ങ​ളി​ല്‍ ലീ​ഫ്, ഡ​സ്റ്റ് ഇ​ന​ങ്ങ​ള്‍​ക്ക് ഒ​രുപോ​ലെ ആ​വ​ശ്യ​ക്കാ​രു​ണ്ട്. ജ​നു​വ​രി - ഒക്‌ടോ​ബ​ര്‍ രാ​ജ്യ​ത്ത് തേ​യി​ല​യു​ടെ വി​ല മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 18 ശ​ത​മാ​നം ഉ​യ​ര്‍​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ തേ​യി​ല ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ കു​റ​വ് സം​ഭ​വി​ച്ചു.

റ​ബ​ര്‍ ബു​ള്ളി​ഷാ​ണ്

ജ​ാപ്പാ​നിസ് നാ​ണ​യ​മാ​യ യെ​ന്‍ മൂ​ല്യ​ത്ത​ക​ര്‍​ച്ച​യി​ലേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും ഈ ​അ​വ​സ​ര​ത്തി​ല്‍ വി​ദേ​ശ നി​ക്ഷേ​പ​ക​ര്‍ റ​ബ​റി​ല്‍ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല. ഡോ​ള​ര്‍ ക​രു​ത്ത് നേ​ടി​യ​തോ​ടെ യെ​ന്നി​ന്‍റെ മൂ​ല്യം 153 ലേ​യ്ക്ക് ഇ​ടി​ഞ്ഞ​ങ്കി​ലും ഒ​സാ​ക്ക എ​ക്സ്ചേ​ഞ്ചി​ല്‍ റ​ബ​ര്‍ ഏ​പ്രി​ല്‍ അ​വ​ധി 378 യെ​ന്നി​ല്‍നി​ന്നും പെ​ടു​ന്ന​നെ 367 യെ​ന്നി​ലേ​ക്ക് താ​ഴ്ന്നു.

ജ​പ്പാ​നി​ലെ ത​ള​ര്‍​ച്ച ഏ​ഷ്യ​യി​ലെ ഇ​ത​ര റ​ബ​ര്‍ അ​വ​ധി വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ത്പ​ന്ന വി​ല കു​റ​ച്ചു. ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ര്‍ ലോ​ംഗ് ക​വ​റിം​ഗി​ന് നീ​ക്കം ന​ട​ത്തി​യ​തും ഒ​രു വി​ഭാ​ഗം ഫ​ണ്ടു​ക​ള്‍ വി​ല്പ​ന​യ്ക്ക് മു​ന്‍തൂ​ക്കം ന​ല്‍​കി​യ​തും തി​രി​ച്ച​ടി​യാ​യി. അ​തേ​സ​മ​യം വി​പ​ണി​യു​ടെ സാ​ങ്കേ​തി​കവ​ശ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചാ​ല്‍ പ്ര​തി​ദി​ന ചാ​ര്‍​ട്ടി​ല്‍ റ​ബ​ര്‍ ബു​ള്ളി​ഷാ​ണ്. ഏ​പ്രി​ല്‍ അ​വ​ധി 356-346 യെ​ന്നി​ലെ സ​പ്പോ​ര്‍​ട്ട് നി​ല​നി​ര്‍​ത്തി 378-385 യെ​ന്‍ റേ​ഞ്ചി​ല്‍ താ​ല്‍​ക്കാ​ലി​മാ​യി നീ​ങ്ങാം.

സം​സ്ഥാ​ന​ത്തെ റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യി​ല്‍ ഉ​ത്പാ​ദ​നം പ​ര​മാ​വ​ധി ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​നി​ട​യി​ല്‍ ഉ​ത്പ​ന്ന വി​ല ഉ​യ​രു​ന്ന​തി​നെ ത​ട​യാ​ന്‍ ട​യ​ര്‍ ലോ​ബി എ​ല്ലാ അ​ട​വു​ക​ളും പ​യ​റ്റു​ന്നു​ണ്ട്. നാ​ലാം ഗ്രേ​ഡ് ഷീ​റ്റ് വി​ല അ​വ​ര്‍ 195 രൂ​പ​യി​ല്‍​നി​ന്നു 190 രൂ​പ​യാ​ക്കി. നി​ര​ക്ക് താ​ഴ്ന്ന​ങ്കി​ലും ക​ര്‍​ഷ​ക​ര്‍ കു​റ​ഞ്ഞ വി​ല​യ്ക്ക് ച​ര​ക്ക് ഇ​റ​ക്കാ​ന്‍ താ​ത്‍​പ​ര്യം കാ​ണി​ച്ചി​ല്ല. അ​തേ​സ​മ​യം മു​ന്‍​കൂ​ര്‍ ക​ച്ച​വ​ട​ങ്ങ​ള്‍ ഉ​റ​പ്പി​ച്ച​വ​ര്‍ ക​ന്പ​നി​ക​ള്‍ക്കു കൈ​മാ​റാ​നു​ള്ള ച​ര​ക്കി​നു വേ​ണ്ടി വി​ല ഇ​ടി​ക്കാ​ന്‍ കി​ണ​ഞ്ഞു ശ്ര​മി​ച്ചു.

കു​രു​മു​ള​ക് ലഭിക്കാനില്ല

കാ​ലാ​വ​സ്ഥ​യി​ല്‍ സം​ഭ​വി​ക്കു​ന്ന വ​ന്‍ മാ​റ്റ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ല്‍ അ​ടു​ത്ത സീ​സ​ണി​ലെ കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ് പ​തി​വി​ലും വൈ​കാ​ന്‍ ഇ​ട​യു​ണ്ട്. വി​ള​വെ​ടു​പ്പി​ന് തു​ട​ക്കംകു​റി​ക്കു​ന്ന അ​ടി​മാ​ലി മേ​ഖ​ല​യി​ല്‍​നി​ന്നു​ള്ള മു​ള​ക് വ​ര​വ് ഫെ​ബ്രു​വ​രി​യി​ലേ​ക്ക് നീ​ളാം. നാ​ട​ന്‍ ച​ര​ക്കി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ല്‍ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വാ​ര​ത്തി​ലും അ​ന്ത​ര്‍​സം​സ്ഥാ​ന വാ​ങ്ങ​ലു​കാ​ര്‍ ഉ​ത്പ​ന്ന വി​ല ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യി ച​ര​ക്ക് സം​ഭ​രി​ക്കാ​നാ​യി​ല്ല. ഈ ​വാ​രം രം​ഗ​ത്തു​നി​ന്ന് വീ​ണ്ടും അ​ല്പം പി​ന്നോ​ക്കം വ​ലി​ഞ്ഞ് വി​പ​ണി​യെ ത​ള​ര്‍​ത്താ​ന്‍ ശ്ര​മം ന​ട​ത്താം.

മു​ഖ്യ ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളി​ലും ച​ര​ക്ക് ക്ഷാ​മം ത​ലയു​യ​ര്‍​ത്തു​ന്ന​തി​നാ​ല്‍ അ​ടു​ത്ത സീ​സ​ണി​ലെ പു​തി​യ മു​ള​കി​ന് വി​ദേ​ശ വ്യാ​പാ​ര​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത തെ​ളി​യു​ന്നു. എ​ന്നാ​ല്‍ രൂ​പ​യു​ടെ മൂ​ല്യത്ത​ക​ര്‍​ച്ച വി​ദേ​ശ ക​ച്ച​വ​ട​ങ്ങ​ള്‍​ക്ക് ത​ട​സ​മെ​ന്ന് ക​യ​റ്റു​മ​തി ലോ​ബി പ​റ​യു​മ്പോ​ഴും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലേ​ക്കു​വി​യെ​റ്റ്നാം കു​രു​മു​ള​ക് വ​ര​വി​നു​ള്ള കാ​ല​താ​മ​സം ആ​ഗോ​ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന വി​പ​ണി​യി​ല്‍ പ​ല​തും മാ​റ്റിമ​റി​ക്കാം.

കൊ​ച്ചി​യി​ല്‍ അ​ണ്‍ ഗാ​ര്‍​ബി​ള്‍​ഡ് കു​രു​മു​ള​ക് വി​ല ക്വി​ന്‍റ​ലി​ന് 64,500 രൂ​പ​യി​ലും ഗാ​ര്‍​ബി​ള്‍​ഡ് 66,500 രൂ​പ​യി​ലു​മാ​ണ്. അ​ന്താ​രാ​ഷ്‌​ട്ര മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ന്ത്യ​ന്‍ നി​ര​ക്ക് ട​ണ്ണി​ന് 8000 ഡോ​ള​ര്‍. ആ​ഗോ​ള വി​പ​ണി​യി​ലെ പു​തി​യ സം​ഭ​വി​കാ​സ​ങ്ങ​ള്‍ മു​ന്നി​ല്‍ക്ക​ണ്ട് യൂറോ​പ്യ​ന്‍ ബ​യ​ര്‍​മാ​ർ ഈ​സ്റ്റർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​യ്ക്ക് ക​ച്ച​വ​ട​ങ്ങ​ള്‍​ക്ക് നീ​ക്കം തു​ട​ങ്ങി.

ചാ​ഞ്ചാ​ടി സ്വ​ര്‍​ണം

ആ​ഭ​ര​ണ വി​പ​ണി​ക​ളി​ല്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ ശ​ക്ത​മാ​യ ചാ​ഞ്ചാ​ട്ടം. പ​വ​ന്‍ 56,920 രൂ​പ​യി​ല്‍​നി​ന്നു വാ​രമ​ധ്യം 58,280 രൂ​പ വ​രെ ഉ​യ​ര്‍​ന്ന​ങ്കി​ലും പി​ന്നീ​ട് മ​ഞ്ഞ​ലോ​ഹ​ത്തി​ന് തി​ള​ക്കം മ​ങ്ങി​യ​തോ​ടെ നി​ര​ക്ക് 57,120 രൂ​പ​യാ​യി താ​ഴ്ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.