മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പി​ന്‍റെ സ​ർ​വീ​സ് ചാ​ർ​ജി​ന് ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ
മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പി​ന്‍റെ  സ​ർ​വീ​സ് ചാ​ർ​ജി​ന്  ഹൈ​ക്കോ​ട​തി​യു​ടെ സ്റ്റേ
Sunday, September 15, 2024 2:27 AM IST
റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: ചെ​​​ക്ക്പോ​​​സ്റ്റു​​​ക​​​ളി​​​ലൂ​​​ടെ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് ന​​ൽ​​കാ​​തെ ക​​ട​​ന്നു​​പോ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ബ്ലാ​​​ക്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്ക​​​ണ​​​മെ​​​ന്ന മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ സ്റ്റേ. ​​​സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് പി​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

2018 സെ​​​പ്റ്റം​​​ബ​​​ർ 24 മു​​​ത​​​ൽ 2022 മാ​​​ർ​​​ച്ച് 31 വ​​​രെ ചെ​​​ക്ക്പോ​​​സ്റ്റ് വ​​​ഴി പോ​​​കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് തു​​​ക​​​യാ​​​യ 105 രൂ​​​പ ഈ​​​ടാ​​​ക്കാ​​​തെ വി​​​ട്ടു​​​പോ​​​യ​​​താ​​​യി അ​​​ക്കൗ​​​ണ്ട് ജ​​​ന​​​റ​​​ൽ ന​​​ട​​​ത്തി​​​യ ഓ​​​ഡി​​​റ്റി​​​ംഗിൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.


തു​​​ട​​​ർ​​​ന്ന്, സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് അ​​​ട​​​യ്ക്കാ​​​തെ പോ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ബ്ലാ​​​ക്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ചെ​​​ക്ക്പോ​​​സ്റ്റ് വ​​​ഴി ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സേ​​​വ​​​ന​​​വും ന​​​ൽ​​കി​​​യി​​​രു​​​ന്നി​​​ല്ല.

ബ്ലാ​​​ക്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​ത​​​ത് ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ൽ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഈ ​​​ഉ​​​ത്ത​​​ര​​​വാ​​​ണു സ്റ്റേ ​​​ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.