കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്ഥ​ല​ങ്ങ​ൾ സി​നി​മാ ഷൂ​ട്ടിം​ഗി​ന് ന​ൽ​കും
കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്ഥ​ല​ങ്ങ​ൾ സി​നി​മാ ഷൂ​ട്ടിം​ഗി​ന് ന​ൽ​കും
Thursday, September 19, 2024 1:28 AM IST
ചാ​​​ത്ത​​​ന്നൂ​​​ർ: സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗി​​​നാ​​​യി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ സ്ഥ​​​ല​​​ങ്ങ​​​ൾ വാ​​​ട​​​ക​​​യ്ക്കു ന​​​ല്കും.​​​ കേ​​​ര​​​ളാ സ്റ്റേ​​​റ്റ് റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ടി​​​ക്ക​​​റ്റേ​​​ത​​​ര​​​വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് ഈ ​​​സം​​​രം​​​ഭം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള​​​തും എ​​​ന്നാ​​​ൽ കോ​​​ർ​​​പ​​റേ​​​ഷ​​​ന്‍റെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ​​​യും ബാ​​​ധി​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ലു​​​ള്ളതുമായ സ്ഥ​​​ല​​​ങ്ങ​​​ൾ സി​​​നി​​​മാ ഷൂ​​​ട്ടിം​​​ഗ് സെ​​​റ്റ് നി​​​ർ​​​മി​​​ക്കാ​​​ൻ ദി​​​വ​​​സ​​​വാ​​​ട​​​ക അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും സ്വ​​​ന്ത​​​മാ​​​യി ഭൂ​​​മി​​​യു​​​ള്ള കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക്, വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ സി​​​നി​​​മാ സെ​​​റ്റു​​​ക​​​ൾ​​​ക്ക് സ്ഥ​​​ല സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കാ​​​നാ​​​കും.


നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ​​​ഞ്ച​​​ക്ക​​​ൽ, പാ​​​റ​​​ശാ​​​ല, റീ​​​ജ​​​ണ​​​ൽ വ​​​ർ​​​ക്ക്ഷോ​​​പ്പ് മാ​​​വേ​​​ലി​​​ക്ക​​​ര, മൂ​​​ന്നാ​​​ർ, തേ​​​വ​​​ര, വ​​​ട​​​ക്കാ​​​ഞ്ചേ​​​രി, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ, പൊ​​​ന്നാ​​​നി, റീ​​​ജ​​​ണ​​​ൽ വ​​​ർ​​​ക്ക്ഷോ​​​പ്പ് എ​​​ട​​​പ്പാ​​​ൾ, സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഷൂ​​​ട്ടിം​​​ഗ് ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.സി​​​നി​​​മാ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കും മ​​​റ്റ് ഷൂ​​​ട്ടിം​​​ഗ് ആ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്കും ഈ ​​​സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. ദി​​​വ​​​സ വാ​​​ട​​​ക നി​​​ര​​​ക്ക് സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.