ബെവ്‌കോയുടെ പരസ്യം: കെസിബിസി മദ്യവിരുദ്ധസമിതി നിയമനടപടിക്ക്
ബെവ്‌കോയുടെ പരസ്യം: കെസിബിസി മദ്യവിരുദ്ധസമിതി നിയമനടപടിക്ക്
Wednesday, September 18, 2024 1:57 AM IST
കൊ​​ച്ചി: മ​​ദ്യ​​പാ​​ന​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന പ​​ര​​സ്യ​​വീ​​ഡി​​യോ പു​​റ​​ത്തു​​വി​​ട്ട സം​​സ്ഥാ​​ന ബി​​വ​​റേ​​ജ​​സ് കോ​​ര്‍പ​​റേ​​ഷ​​നെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നു കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി.

ജ​​ന​​ത്തെ മ​​ദ്യ​​ശാ​​ല​​ക​​ളി​​ലേ​​ക്ക് ആ​​ക​​ര്‍ഷി​​ക്കാ​​ന്‍ അ​​ബ്കാ​​രി ച​​ട്ട​​ലം​​ഘ​​നം ന​​ട​​ത്തു​​ന്ന വീ​​ഡി​​യോ പു​​റ​​ത്തു​​വി​​ട്ട​​വ​​ർ​​ക്കെ​​തി​​രേ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു പി​​ഒ​​സി​​യി​​ൽ ന​​ട​​ന്ന സ​​മി​​തി സം​​സ്ഥാ​​ന നേ​​തൃ​​യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കേ​​ര​​ള അ​​ബ്കാ​​രി ച​​ട്ട​​ത്തി​​ന്‍റെ ലം​​ഘ​​ന​​ത്തി​​ന് ആ​​റു മാ​​സം ത​​ട​​വോ പി​​ഴ​​യോ ര​​ണ്ടും​​കൂ​​ടി​​യോ ല​​ഭി​​ക്കാ​​വു​​ന്ന കു​​റ്റ​​മാ​​ണു ബെ​​വ്‌​​കോ അ​​ധി​​കാ​​രി​​ക​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ള്ള​​ത്. കു​​ടി​​ക്കൂ... വ​​രൂ.... ക്യൂ​​വി​​ല​​ണി​​ചേ​​രൂ! ആ​​ഡം​​ബ​​ര​​ങ്ങ​​ള്‍ക്ക് കൈ​​ത്താ​​ങ്ങാ​​കൂ! എ​​ന്ന് ആ​​ഹ്വാ​​നം ചെ​​യ്യു​​ന്ന പ​​ര​​സ്യ​​വീ​​ഡി​​യോ​​യി​​ലൂ​​ടെ മ​​ദ്യാ​​സ​​ക്തി​​യെ സ​​ര്‍ക്കാ​​രും ബെ​​വ്‌​​കോ​​യും ചൂ​​ഷ​​ണം ചെ​​യ്യു​​ക​​യാ​​ണ്. സ​​ര്‍ക്കാ​​രി​​ന് 2024-25 വ​​ര്‍ഷ​​ത്തി​​ല്‍ മ​​ദ്യ​​ന​​യ​​മി​​ല്ല; ‘ക​​ട്ട​​പ്പു​​റ​​ത്തെ ന​​യ’ മാ​​ണ് സ​​ര്‍ക്കാ​​ര്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

പൊ​​തു​​ജ​​ന​​ത്തി​​ന്‍റെ ശാ​​രീ​​രി​​ക-​​മാ​​ന​​സി​​കാ​​രോ​​ഗ്യ​​ത്തി​​നു സ​​ർ​​ക്കാ​​ർ തെ​​ല്ലും വി​​ല ക​​ല്പി​​ക്കു​​ന്നി​​ല്ല. യ​​ഥേ​​ഷ്ടം മ​​ദ്യ​​ശാ​​ല​​ക​​ള്‍ അ​​നു​​വ​​ദി​​ക്കു​​ക​​യാ​​ണു സ​​ര്‍ക്കാ​​ര്‍. ന​​യം രൂ​​പി ക​​രി​​ക്കാ​​തെ നാ​​ഥ​​നി​​ല്ലാക്ക​​ള​​രി​​യാ​​കു​​ക​​യാ​​ണ് എ​​ക്‌​​സൈ​​സ് വ​​കു​​പ്പ്.


എം​​ഡി​​എം​​എ പോ​​ലു​​ള്ള മാ​​ര​​ക രാ​​സ​​ല​​ഹ​​രി​​ക​​ള്‍ സം​​സ്ഥാ​​ന​​ത്ത് യ​​ഥേ​​ഷ്ടം എ​​ത്തി​​ച്ചേ​​രു​​ക​​യും ദു​​രു​​പ​​യോ​​ഗം ചെ​​യ്യ​​പ്പെ​​ടു​​ക​​യു​​മാ​​ണ്. സ്‌​​കൂ​​ള്‍ കു​​ട്ടി​​ക​​ളെ​​പ്പോ​​ലും ഇ​​തി​​ന്‍റെ വാ​​ഹ​​ക​​രും ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​മാ​​യി ല​​ഹ​​രി​​മാ​​ഫി​​യ മാ​​റ്റു​​ന്നു. ഈ​​യൊ​​രു അ​​വ​​സ്ഥ​​യ്ക്കു സ​​ര്‍ക്കാ​​ര്‍ ത​​ട​​യി​​ട​​ണം. അ​​ല്ലാ​​ത്ത​​പ​​ക്ഷം മാ​​ന​​സി​​ക രോ​​ഗി​​ക​​ളു​​ടെ നാ​​ടാ​​യി കേ​​ര​​ളം മാ​​റു​​മെ​​ന്നും യോ​​ഗം മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.

മ​​ദ്യ​​വി​​രു​​ദ്ധ ക​​മ്മീ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ണ്‍ അ​​രീ​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചെ​​യ​​ര്‍മാ​​ന്‍ ബി​​ഷ​​പ് ഡോ. ​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ തെ​​യൊ​​ഡോ​​ഷ്യ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് കു​​രു​​വി​​ള, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ വി.​​ഡി. രാ​​ജു, സി.​​എ​​ക്‌​​സ്. ബോ​​ണി, ഫാ. ​​സ​​ണ്ണി മ​​ഠ​​ത്തി​​ല്‍, ഫാ. ​​ആ​​ന്‍റ​​ണി അ​​റ​​യ്ക്ക​​ല്‍, കെ.​​പി. മാ​​ത്യു, ഫാ.​​ദേ​​വ​​സി പ​​ന്ത​​ല്ലൂ​​ക്കാ​​ര​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.