ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്
ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്
Wednesday, September 18, 2024 1:57 AM IST
ആ​റ​ന്മു​ള: ഉ​ത്ര​ട്ടാ​തി ജ​ലോ​ത്സ​വം ഇ​ന്ന്. പ​ന്പാ​ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലാ​യു​ള്ള 52 പ​ള്ളി​യോ​ട​ങ്ങ​ളും ഇ​ത്ത​വ​ണ ജ​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

എ ​ബാ​ച്ചി​ല്‍ 35 പ​ള്ളി​യോ​ട​ങ്ങ​ളും ബി ​ബാ​ച്ചി​ല്‍ 17 പ​ള്ളി​യോ​ട​ങ്ങ​ളു​മാ​ണു​ള്ള​ത്. ഇ​വ​യെ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ജ​ല​ഘോ​ഷ​യാ​ത്ര​യും മ​ത്സ​ര വ​ള്ളം​ക​ളി​യും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ല​മേ​ള ആ​ക​ര്‍ഷ​ണീ​യ​മാ​ക്കു​ന്ന​തി​ലേ​ക്ക് വി​വി​ധ ക​ലാ​വി​രു​ന്നു​ക​ളും നാ​വി​ക​സേ​ന​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​വും ഉ​ണ്ടാ​കും.


സ​ത്ര​ക്ക​ട​വി​ല്‍നി​ന്നു മു​ക​ളി​ലേ​ക്ക് പ​ര​പ്പു​ഴ​ക്ക​ട​വ് വ​രെ ജ​ല​ഘോ​ഷ​യാ​ത്ര​യും പ​ര​പ്പു​ഴ​ക്ക​ട​വ് മു​ത​ല്‍ സ​ത്ര​ക്ക​ട​വ് വ​രെ മ​ത്സ​ര വ​ള്ളം​ക​ളി​യും ന​ട​ത്തും.

മ​ത്സ​ര വ​ള്ളം​ക​ളി​യി​ല്‍ ഇ​ത്ത​വ​ണ ഓ​രോ പ​ള്ളി​യോ​ട​ത്തി​ന്‍റെ​യും ഹീ​റ്റ്‌​സി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഫൈ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക. എ ​ബാ​ച്ച് പ​ള്ളി​യോ​ട​ങ്ങ​ള്‍ക്ക് ലൂ​സേ​ഴ്‌​സ് ഫൈ​ന​ലും ഉ​ണ്ടാ​കും.‌ എ, ​ബി ബാ​ച്ചു​ക​ളി​ലെ വി​ജ​യി​ക​ൾ​ക്ക് മ​ന്നം ട്രോ​ഫി സ​മ്മാ​നി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.