ജ​യി​ന്‍ -കു​സാ​റ്റ് സം​യു​ക്ത ഗ​വേ​ഷ​ണ​ത്തി​ന് ഐ​സി​എ​സ്എ​സ്ആ​റി​ന്‍റെ ധ​ന​സ​ഹാ​യം
ജ​യി​ന്‍ -കു​സാ​റ്റ് സം​യു​ക്ത ഗ​വേ​ഷ​ണ​ത്തി​ന്  ഐ​സി​എ​സ്എ​സ്ആ​റി​ന്‍റെ ധ​ന​സ​ഹാ​യം
Wednesday, September 18, 2024 12:06 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ സ​​​യ​​​ന്‍​സ് റി​​​സ​​​ര്‍​ച്ച് (ഐ​​​സി​​​എ​​​സ്എ​​​സ്ആ​​​ര്‍) വി​​​ക​​​സി​​​ത് ഭാ​​​ര​​​ത് 2047ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന സം​​​യു​​​ക്ത ഗ​​​വേ​​​ഷ​​​ണ-പ​​​ഠ​​​ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് കൊ​​​ച്ചി ജ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യും കു​​​സാ​​​റ്റും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​രു യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് ഐ​​​സി​​​എ​​​സ്എ​​​സ്ആ​​​റി​​​ന്‍റെ ഗ്രാ​​​ന്‍റും ( 17,00,000 രൂ​​​പ) ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഉ​​​ള്‍​നാ​​​ട​​​ന്‍ ജ​​​ല​​​ഗ​​​താ​​​ഗ​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ല്‍ ആ​​​ദ്യ​​​ത്തെ ചു​​​വ​​​ടു​​​വ​​​യ്പാ​​​യ കൊ​​​ച്ചി വാ​​​ട്ട​​​ര്‍ മെ​​​ട്രോ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു പ​​​ഠ​​​നം. മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഫി​​​ഷ​​​റീ​​​സ്, ഷി​​​പ്പ് ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നീ വ്യ​​​ത്യ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള സം​​​ഘം കൊ​​​ച്ചി വാ​​​ട്ട​​​ര്‍ മെ​​​ട്രോ​​​യു​​​ടെ പ്ര​​​ധാ​​​ന​​​ വ​​​ശ​​​ങ്ങ​​​ള്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് സ​​​മ​​​ഗ്ര പ​​​ഠ​​​നം ന​​​ട​​​ത്തും.


ജ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കൊ​​​ച്ചി കാ​​​മ്പ​​​സി​​​ലെ സി​​​എം​​​എ​​​സ് ബി​​​സി​​​ന​​​സ് സ്‌​​​കൂ​​​ള്‍ ഡ​​​യ​​​റ​​​ക്ട​​​റും അ​​​സോ. പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​ഗി​​​രീ​​​ഷ് എ​​​സ്. പ​​​തി​​​യാ​​​ണ് പ​​​ഠ​​​നപ​​​ദ്ധ​​​തി​​​യു​​​ടെ ഏ​​​കോ​​​പ​​​നം നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.