ഗര്‍​ഭ​പാ​ത്രം ത​ക​ര്‍​ന്ന് കു​ഞ്ഞ് മ​രി​ച്ചു; പി​ന്നാ​ലെ അ​മ്മ​യും
ഗര്‍​ഭ​പാ​ത്രം ത​ക​ര്‍​ന്ന് കു​ഞ്ഞ്  മ​രി​ച്ചു; പി​ന്നാ​ലെ അ​മ്മ​യും
Saturday, September 14, 2024 2:22 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഗ​​​ര്‍​ഭ​​​പാ​​​ത്രം ത​​​ക​​​ര്‍​ന്ന് കു​​​ഞ്ഞും പി​​​ന്നീ​​​ട് അ​​​മ്മ​​​യും മ​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് എ​​​ക​​​രൂ​​​ല്‍ ഉ​​​ണ്ണി​​​കു​​​ളം ആ​​​ര്‍​പ്പ​​​റ്റ വി​​​വേ​​​കി​​​ന്‍റെ ഭാ​​​ര്യ അ​​​ശ്വ​​​തി(35)​​​യും കു​​​ഞ്ഞു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് കു​​​ഞ്ഞ് മ​​​രി​​​ച്ച​​​ത്. ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യി​​​രു​​​ന്ന അ​​​മ്മ ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും മ​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് അ​​​ശ്വ​​​തി​​​യെ പ്ര​​​സ​​​വ​​​ത്തി​​​നാ​​​യി സ്വ​​​കാ​​​ര്യ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജാ​​​യ ഉ​​​ള്ള്യേ​​​രി​​​യി​​​ലെ മ​​​ല​​​ബാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​തെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു. ​പ്ര​​​സ​​​വ​​വേ​​​ദ​​​ന ഉ​​​ണ്ടാ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ചൊ​​​വ്വാ​​​ഴ്ച​​​യും ബു​​​ധ​​​നാ​​​ഴ്ച​​​യും മ​​​രു​​​ന്നു​​​വ​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച ഉ​​​ച്ച​​​യാ​​​യ​​​പ്പോ​​​ള്‍ വേ​​​ദ​​​ന​​​യു​​​ണ്ടാ​​​യെ​​​ങ്കി​​​ലും പ്ര​​​സ​​​വം ന​​​ട​​​ന്നി​​​ല്ല.

സി​​​സേ​​​റി​​​യ​​​ന്‍ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ശ്വ​​​തി​​​യും ബ​​​ന്ധു​​​ക്ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സാ​​​ധാ​​​ര​​​ണ​​രീ​​​തി​​​യി​​​ല്‍ പ്ര​​​സ​​​വം ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ച​​​ത്. പി​​​ന്നീ​​​ട് വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ ആ​​​യ​​​പ്പോ​​​ള്‍ അ​​​ശ്വ​​​തി​​​യെ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തി​​​യേ​​​റ്റ​​​റി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തു ക​​​ണ്ട​​​താ​​​യി ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു.


ഗ​​​ര്‍​ഭ​​​പാ​​​ത്രം ത​​​ക​​​ര്‍​ന്ന് കു​​​ഞ്ഞ് മ​​​രി​​​ച്ചു​​​വെ​​​ന്നും ഗ​​​ര്‍​ഭ​​​പാ​​​ത്രം നീ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​ശ്വ​​​തി​​​യു​​​ടെ ജീ​​​വ​​​നും അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കു​​​മെ​​​ന്നും ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ബ​​​ന്ധു​​​ക്ക​​​ളു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ ഗ​​​ര്‍​ഭ​​​പാ​​​ത്രം നീ​​​ക്കം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

ആ​​​രോ​​​ഗ്യ​​സ്ഥി​​​തി മോ​​​ശ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന​​​ന് അ​​​ശ്വ​​​തി​​​യെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ലേ​​​ക്കു മാ​​​റ്റി. പി​​​ന്നീ​​​ട് വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കു കോ​​​ഴിേ​​​ക്കാ​​​ട്ടെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.​ അ​​​ശ്വ​​​തി​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​സ​​​വ​​​മാ​​​ണി​​​ത്. അ​​​മ്മ​​​യും കു​​​ഞ്ഞും മ​​​രി​​​ക്കാ​​​ന്‍ കാ​​​ര​​​ണം ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നാ​​​സ്ഥ​​​യാ​​​ണെ​​​ന്നു കാ​​​ണി​​​ച്ച് ബ​​​ന്ധു​​​ക്ക​​​ള്‍ അ​​​ത്തോ​​​ളി പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.