മാ​ത​നും ചു​ണ്ട​മ്മ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്
Wednesday, December 18, 2024 12:00 AM IST
മ​​ധു​​വി​​നെ ത​​ല്ലി​​ക്കൊ​​ന്ന ദി​​വ​​സ​​മാ​​ണ് കേ​​ര​​ള​​ത്തി​​ന് സ​​വ​​ർ​​ണ-​​വം​​ശീ​​യ വി​​രു​​ദ്ധ​​ത​​യു​​ടെ വ്യാ​​ജ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ളെ ഉ​​പേ​​ക്ഷി​​ക്കേ​​ണ്ടി വ​​ന്ന​​ത്. ഇ​​പ്പോ​​ഴി​​താ ഉ​​ത്ത​​രേ​​ന്ത്യ​​യെ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യു​​ള്ള പു​​രോ​​ഗ​​മ​​ന വാ​​ദ​​ങ്ങ​​ളെ, തെ​​രു​​വി​​ൽ വ​​ലി​​ച്ചി​​ഴ​​യ്ക്കു​​ക​​യും ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളു​ടെ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ തി​​ക്കി​​ക്ക​​യ​​റ്റി അ​​ട​​ക്കാ​​ൻ കൊ​​ണ്ടു​​പോ​​കു​​ക​​യും ചെ​​യ്തി​​രി​​ക്കു​​ന്നു.

കു​റ്റ​വാ​ളി​ക​ൾ കാ​റി​ൽ കു​രു​ക്കി​യി​ട്ടു റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച മാ​ത​നും പാ​യ​യി​ൽ പൊ​തി​ഞ്ഞ് കാ​ലു​ക​ൾ പു​റ​ത്തി​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ അ​ന്ത്യ​യാ​ത്ര ചെ​യ്ത ചു​ണ്ട​മ്മ​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ഏ​താ​നും കു​റ്റ​വാ​ളി​ക​ളെ മാ​ത്ര​മ​ല്ല, അ​വ​രെ സൃ​ഷ്ടി​ച്ച സ​മൂ​ഹ​ത്തെ​യും ആ ​സ​മൂ​ഹ​നി​ർ​മി​തി​യി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച രാ​ഷ്‌​ട്രീ​യ-​അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളെ​യു​മാ​ണ്.

സ​മൂ​ഹ​ത്തെ​യും സ​ർ​ക്കാ​രി​നെ​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​വി​ല്ലെ​ങ്കി​ലും കു​റ്റം നി​ല​നി​ൽ​ക്കും. മാ​ത​നെ പീ​ഡി​പ്പി​ച്ച​വ​രെ​യും ചു​ണ്ട​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തെ അ​പ​മാ​നി​ച്ച​വ​രെ​യും വെ​റു​തേ വി​ട​രു​ത്. അ​ത് അ​വ​ർ​ക്കെ​ങ്കി​ലും താ​ക്കീ​താ​കും. പ​ക്ഷേ, മ​ധു​വി​നെ​യും വി​ശ്വാ​ഥ​നെ​യും മാ​ത​നെ​യും ചു​ണ്ട​മ്മ​യെ​യും കൈ​കാ​ര്യം ചെ​യ്ത സ​മൂ​ഹ​ത്തി​ൽ​നി​ന്നു പു​തി​യ കു​റ്റ​വാ​ളി​ക​ളെ​ത്തും.

അ​തൊ​ഴി​വാ​ക്കാ​ൻ, അ​പ​രി​ഷ്കൃ​ത​വും മ​നു​ഷ്യ​വി​രു​ദ്ധ​വും അ​ക്ര​മോ​ത്സു​ക​വു​മാ​യ വം​ശീ​യ-​സ​വ​ർ​ണ മ​നോ​ഭാ​വ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യ​ണം. അ​തി​നു​ള്ള വ​ഴി പാ​ർ​ല​മെ​ന്‍റും നി​യ​മ​സ​ഭ​ക​ളും പാ​ർ​ട്ടി കാ​ര്യാ​ല​യ​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും ക​ട​ന്നു മാ​ത്ര​മേ അ​ട്ട​പ്പാ​ടി​യി​ലും മാ​ന​ന്ത​വാ​ടി​യി​ലും രാ​ജ്യ​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലു​മെ​ത്തു​ക​യു​ള്ളൂ.

മാ​ന​ന്ത​വാ​ടി പ​യ്യം​പ​ള്ളി കൂ​ട​ൽ​ക​ട​വി​ൽ ചെ​ക്ക് ഡാം ​കാ​ണാ​നെ​ത്തി​യ ര​ണ്ടു സം​ഘ​ങ്ങ​ൾ ത​മ്മി​ലാ​ണ് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​ത്. പി​ന്നീ​ട​തി​ൽ നാ​ട്ടു​കാ​ർ​ക്കും ഇ​ട​പെ​ടേ​ണ്ടി​വ​ന്നു. ക​ല്ലു​മാ​യി ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി​യ യു​വാ​വി​നെ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് മാ​ത​നെ കാ​റി​ൽ ഇ​രു​ന്ന​വ​ർ റോ​ഡി​ലൂ​ടെ അ​ര കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ച​ത്. റോ​ഡി​ലു​ര​ഞ്ഞ് ര​ക്ത​വും മാം​സ​വും ന​ഷ്ട​പ്പെ​ട്ട മാ​ത​ൻ ചി​കി​ത്സ​യി​ലാ​ണ്. മു​ഹ​മ്മ​ദ് അ​ർ​ഷി​ദ്, അ​ഭി​രാം എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി. പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, ന​ബീ​ൽ ക​മ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ മ​ദ്യ​പാ​നി​ക​ളോ മ​യ​ക്കു​മ​രു​ന്ന് അ​ടി​മ​ക​ളോ ആ​ണോ​യെ​ന്ന​ത് കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ സ്വ​ഭാ​വം മാ​റ്റി​ല്ല.

ആ​ദി​വാ​സി​യാ​യ മാ​ത​നോ​ട് കാ​ണി​ച്ച​തി​നു സ​മാ​ന​മാ​യ ക്രൂ​ര​ത അ​വ​ർ മു​ന്പ് കാ​ണി​ച്ചി​ട്ടു​ണ്ടോ? മാ​ത​ന്‍റെ സ്ഥാ​ന​ത്തു മ​റ്റൊ​രാ​ളാ​യി​രു​ന്നെ​ങ്കി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​റി​ൽ തൂ​ക്കി​യി​ട്ടു വ​ലി​ക്കാ​ൻ അ​വ​ർ ധൈ​ര്യ​പ്പെ​ടു​മാ​യി​രു​ന്നോ? സ​വ​ർ​ണ-​അ​വ​ർ​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ കേ​ര​ളം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ച്ചു എ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ മ​ധു​വെ​ന്ന ആ​ദി​വാ​സി യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം കെ​ട്ടി​യി​ട്ടു ത​ല്ലി​ക്കൊ​ന്ന​പ്പോ​ഴും ഈ ​ധാ​ർ​മി​ക​രോ​ഷം കേ​ര​ള​ത്തി​നു​ണ്ടാ​യി. പ​ക്ഷേ, മ​നഃ​പ​രി​വ​ർ​ത്ത​നം ഉ​ണ്ടാ​യി​ല്ല.

2018 ഫെ​ബ്രു​വ​രി 22ന് ​വി​ശ​ന്നു വ​യ​റൊ​ട്ടി​യ മ​ധു​വി​ന്‍റെ ദൈ​ന്യ​മാ​ർ​ന്ന മു​ഖം ക​ണ്ട അ​തേ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ 2023 ഫെ​ബ്രു​വ​രി​യി​ൽ മോ​ഷ​ണ​ക്കു​റ്റ​മാ​രോ​പി​ച്ച് വി​ശ്വ​നാ​ഥ​നെ​ന്ന ആ​ദി​വാ​സി യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ട് വ​ന്നു. വി​ശ്വ​നാ​ഥ​ൻ തൂ​ങ്ങി​മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​ന് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ വി​ശ്വ​നാ​ഥ​നെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി​യ​തി​നു തെ​ളി​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക്രൈം ​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

ആ​ൾ​ക്കൂ​ട്ടം ചോ​ദ്യം ചെ​യ്ത ദി​വ​സം രാ​ത്രി​യി​ൽ വി​ശ്വ​നാ​ഥ​ൻ മൂ​ന്നു ത​വ​ണ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് ഫോ​ൺ വി​ളി​ച്ചി​രു​ന്നു. കു​ഞ്ഞി​നെ കാ​ണാ​ൻ കാ​ത്തി​രി​ക്ക​വേ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട അ​യാ​ൾ​ക്ക് പോ​ലീ​സി​ൽ​നി​ന്ന് എ​ന്തു സ​ഹാ​യ​മാ​ണ് വേ​ണ്ടി​യി​രു​ന്ന​തെ​ന്ന് അ​റി​യി​ല്ല; ഇ​നി അ​റി​യു​ക​യു​മി​ല്ല. മ​ധു​വി​ന്‍റെ കേ​സി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ മൊ​ഴി​കൊ​ടു​ക്കാ​നെ​ത്തി​യ​വ​ർ ഒ​ന്നി​നു പി​റ​കേ ഒ​ന്നാ​യി കൂ​റു​മാ​റി​യ​തും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ പി​ന്മാ​റി​യ​തും ഇ​ട​നി​ല​ക്കാ​ർ മ​ധു​വി​ന്‍റെ കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും കേ​ര​ളം ക​ണ്ടു. അ​തേ സ​മൂ​ഹ​ത്തി​ൽ​നി​ന്നെ​ത്തി​യ​വ​രാ​ണ് മാ​ത​നെ റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്.

അ​തേ​ദി​വ​സം, മാ​ന​ന്ത​വാ​ടി​യി​ൽ​ത​ന്നെ ആ​ദി​വാ​സി​യാ​യ ചു​ണ്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​കേ​ണ്ടി​വ​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30നാ​ണ് ചു​ണ്ട​മ്മ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് സം​സ്കാ​രം നി​ശ്ച​യി​ച്ചു. ശ്മ​ശാ​ന​ത്തി​ലേ​ക്കു മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ് വേ​ണ​മെ​ന്ന് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, സ​മ​യം ക​ഴി​ഞ്ഞ് ഏ​റെ കാ​ത്തി​രു​ന്നി​ട്ടും ആം​ബു​ല​ൻ​സ് എ​ത്തി​യി​ല്ല. സ്വ​കാ​ര്യ ആം​ബു​ല​ൻ​സ് വി​ളി​ച്ചാ​ൽ പ​ണം കൊ​ടു​ക്കാ​നു​ള്ള ശേ​ഷി ചു​ണ്ട​മ്മ​യു​ടെ കു​ടും​ബ​ത്തി​നി​ല്ല.

ഒ​ടു​വി​ൽ മൂ​ന്ന​ര​യോ​ടെ പാ​യ​യി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം ഒ​രു ഓ​ട്ടോ​യു​ടെ പി​ൻ​സീ​റ്റി​ൽ ര​ണ്ടു പേ​രു​ടെ മ​ടി​യി​ൽ കി​ട​ത്തി ശ്മ​ശാ​ന​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ട്രൈ​ബ​ൽ പ്ര​മോ​ട്ട​റെ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. പേ​രി​ന് എ​ന്തെ​ങ്കി​ലു​മൊ​ക്കെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന​ല്ലാ​തെ നാ​ളെ​യും ഇ​തു സം​ഭ​വി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ല്ല. മ​ധു​വും വി​ശ്വ​നാ​ഥ​നും മാ​ത​നും ചു​ണ്ട​മ്മ​യും മാ​ത്ര​മ​ല്ല, നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ളും ദ​ളി​ത​രും വം​ശീ​യ-​സ​വ​ർ​ണ മ​നോ​ഭാ​വ​ത്തി​ന് ദി​വ​സ​വും രാ​ജ്യ​ത്ത് ഇ​ര​ക​ളാ​കു​ന്നു​ണ്ട്. നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടേ​തു​ൾ​പ്പെ​ടെ സ​ക​ല ക​ണ​ക്കു​ക​ളും ആ​ദി​വാ​സി​ക​ൾ​ക്കും ദ​ളി​ത​ർ​ക്കു​മെ​തി​രേ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തു​ന്നു.

വം​ശീ​യ​ത​യും വ​ർ​ണ​വെ​റി​യും ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട സ​ർ​ക്കാ​രു​ക​ൾ അ​തി​നു ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, തി​രു​ത്ത​ലി​ന്‍റെ സാ​ധ്യ​ത​ക​ളെ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്നു ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും കു​റി​ച്ചു​ള്ള​തും സ​വ​ർ​ണ​ബോ​ധ​ത്തെ വെ​ളി​പ്പെ​ടു​ത്തു​ന്ന​തു​മാ​യ നി​ര​വ​ധി പാ​ഠ​ഭാ​ഗ​ങ്ങ​ൾ സ്കൂ​ൾ, കോ​ള​ജ് ത​ല​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ഒ​ഴി​വാ​ക്കി. പാ​ർ​ട്ടി ഏ​താ​യാ​ലും ഉ​ത്ത​ര-​ദ​ക്ഷി​ണ വ്യ​ത്യാ​സ​മി​ല്ലാ​തെ സ​ക​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ദ​ളി​ത​ർ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കു​മെ​തി​രേ​യു​ള്ള ക്രൂ​ര​ത​ക​ൾ തു​ട​രു​ക​യാ​ണ്.

ത​ല്ലി​ക്കൊ​ന്നും ആ​ട്ടി​പ്പാ​യി​ച്ചും മു​ഖ​ത്തു മൂ​ത്ര​മൊ​ഴി​ച്ചു​മൊ​ക്കെ മ​ത​ഭേ​ദ​മി​ല്ലാ​തെ അ​പ​രി​ഷ്കൃ​ത​രാ​യ സ​വ​ർ​ണ​ർ നാ​ടു​വാ​ഴു​ക​യാ​ണ്. സ​ഹാ​യി​ക്കാ​നെ​ത്തു​ന്ന സ്റ്റാ​ൻ സ്വാ​മി​യെ​പ്പോ​ലെ​യു​ള്ള​വ​രെ​യും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. അ​താ​യ​ത്, 1947ൽ ​രാ​ജ്യ​ത്ത് എ​ന്തു സം​ഭ​വി​ച്ചെ​ന്നു തി​രി​ച്ച​റി​യാ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും ദ​ളി​ത​ർ​ക്കും ഈ ​നി​മി​ഷം​വ​രെ അ​വ​സ​രം കി​ട്ടി​യി​ട്ടി​ല്ല. അ​വ​ർ​ക്കി​പ്പോ​ഴും ഇ​ത് അ​നീ​തി​യു​ടെ​യും അ​ടി​മ​ത്ത​ത്തി​ന്‍റെ​യും ഊ​രു​ക​ളും ചേ​രി​ക​ളു​മാ​ണ്.

പു​രോ​ഗ​തി​ക്കു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ തു​ട​ക്ക​മി​ട​ണം. തു​ല്യ​ത​യി​ലും വം​ശീ​യ-​സ​വ​ർ​ണ​വി​രു​ദ്ധ​ത​യി​ലും അ​ടി​സ്ഥാ​ന​മാ​ക്കി ക​രി​ക്കു​ലം അ​ടി​മു​ടി മാ​റ്റ​ണം. സ​വ​ർ​ണ രാ​ഷ്‌​ട്രീ​യം പി​ടി​മു​റു​ക്കി​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ തി​രു​ത്ത​ലു​ക​ളു​ണ്ടാ​ക​ണം. നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക​ണം. തു​ല്യ​ത സാ​ധ്യ​മാ​ണ്, അ​ടു​ത്ത ത​ല​മു​റ​യി​ലെ​ങ്കി​ലും.