ഒ​രു ഭൂ​മി,ഒ​രു കു​ടും​ബം
Tuesday, December 3, 2024 12:00 AM IST
ശി​വ​ഗി​രി മ​ഠം വ​ത്തി​ക്കാ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​വ​മ​ത സ​മ്മേ​ള​നം അ​തീ​വ​പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. സ​മാ​ധാ​നം ഏ​താ​നും പേ​രു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്നു​കൂ​ടി അ​ത് ഓ​ർ​മി​പ്പി​ക്കു​ന്നു.

അ​വ​ന​വ​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും ആ​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് യ​ഥാ​ർ​ഥ മ​നു​ഷ്യ​ൻ ആ​ഗ്ര​ഹി​ക്കേ​ണ്ട കാ​ഴ്ച​യാ​ണ് വ​ത്തി​ക്കാ​നി​ലെ ക്ലെ​മ​ന്‍റൈ​ൻ ഹാ​ളി​ൽ ലോ​കം ക​ണ്ട​ത്. ന​മു​ക്ക് ഒ​ന്നി​ച്ചു ന​ട​ക്കാ​മെ​ന്ന് എ​ല്ലാ മ​നു​ഷ്യ​രെ​യും ആ​ഹ്വാ​നം ചെ​യ്ത സ​ർ​വ​മ​ത സ​മ്മേ​ള​ന​മാ​ണ് അ​വി​ടെ ന​ട​ന്ന​ത്. സം​ഘാ​ട​ക​ർ ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​രാ​യ​തു​കൊ​ണ്ട് ന​മു​ക്ക​തു കൂ​ടു​ത​ൽ പ്ര​സ​ക്ത​വും അ​ഭി​മാ​ന​ക​ര​വു​മാ​യി​ട്ടു​ണ്ട്.

എ​ല്ലാ മ​നു​ഷ്യ​രും ഏ​കോ​ദ​ര​സ​ഹോ​ദ​ര​ങ്ങ​ളെ​ന്ന യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​ന്ന ഒ​രു ദി​വ​സം ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ക​യും അ​തി​നാ​യി പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്കാ​യ്ക്ക​ടു​ത്തു​ള്ള ഹാ​ളി​ൽ ഒ​ന്നി​ച്ചു​കൂ​ടി​യ​ത്. ലോ​ക​സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള അ​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ളോ​ട് ക്രി​യാ​ത്മ​ക​മാ​യോ നി​ഷേ​ധാ​ത്മ​ക​മാ​യോ പ്ര​തി​ക​രി​ക്കാ​ൻ ന​മു​ക്കു സ്വാ​ത​ന്ത്ര്യ​മു​ണ്ട്. പ​ക്ഷേ, ആ ​പ്ര​തി​ക​ര​ണ​മാ​ണ് സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള ദൂ​രം കൂ​ട്ടു​ക​യോ കു​റ​യ്ക്കു​യോ ചെ​യ്യു​ന്ന​തെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ആ​ലു​വ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ സ​ർ​വ​മ​ത സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​റ​ഞ്ഞ​ത്, പൊ​തു​വാ​യു​ള്ള ആ​ധ്യാ​ത്മി​ക​സ​ത്യ​ങ്ങ​ൾ, മൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടും സ്വ​ന്തം മ​ത​വി​ശ്വാ​സ​ത്തി​ലും ബോ​ധ്യ​ങ്ങ​ളി​ലും ഉ​റ​ച്ചു​നി​ന്നു​കൊ​ണ്ടും ന​മു​ക്ക് ഒ​ന്നി​ച്ചു ന​ട​ക്കാ​നും ന​ല്ലൊ​രു നാ​ളേ​ക്കാ​യി ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ്.

വം​ശീ​യ​വും മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ വൈ​വി​ധ്യ​ങ്ങ​ൾ​ക്കു​പ​രി​യാ​യി ഏ​വ​രും ഏ​ക മ​നു​ഷ്യ​കു​ല​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് എ​ന്ന വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​യി​രു​ന്നു ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റേ​ത്. യാ​തൊ​രു ത​ര​ത്തി​ലു​ള്ള വേ​ർ​തി​രി​വും ആ​രോ​ടും കാ​ട്ട​രു​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​ത് ഇ​ന്ന​ത്തെ ലോ​ക​ത്തും പ്ര​സ​ക്ത​മാ​ണെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

2019 ഫെ​ബ്രു​വ​രി നാ​ലി​ന് അ​ബു​ദാ​ബി​യി​ൽ ഗ്രാ​ന്‍​ഡ് ഇ​മാം അ​ൽ അ​സ​ർ അ​ഹ​മ്മ​ദ് അ​ൽ ത്വ​യ്യി​ബു​മൊ​ത്ത് താ​ൻ ഒ​പ്പു​വ​ച്ച, ലോ​ക​സ​മാ​ധാ​ന​ത്തി​നും ഒ​രു​മി​ച്ചു​ള്ള ജീ​വി​ത​ത്തി​നു​മാ​യു​ള്ള സു​പ്ര​ധാ​ന രേ​ഖ മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ചു. ലോ​ക​ത്തെ ഭ​രി​ക്കേ​ണ്ട​ത് സ​മാ​ധാ​ന​മാ​ണെ​ന്നും അ​തി​നാ​യി പ്ര​യ​ത്നി​ക്ക​ണ​മെ​ന്നു​മു​ള്ള ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യു​ടെ വാ​ക്കു​ക​ൾ സ​മാ​ധാ​ന​ശ്ര​മ​ത്തി​ന് എ​ല്ലാ​വ​ർ​ക്കു​മു​ള്ള ആ​ഹ്വാ​ന​മാ​യി മാ​റി.

ന​വം​ബ​ർ 29, 30, ഡി​സം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ലാ​യി​രു​ന്നു സ​മ്മേ​ള​നം. ‘ന​ല്ല മ​നു​ഷ്യ​ത്വ​ത്തി​നാ​യി മ​ത​ങ്ങ​ൾ ഒ​രു​മി​ച്ച്’ എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു സെ​മി​നാ​ർ. ഹി​ന്ദു-​ക്രി​സ്ത്യ​ൻ-​മു​സ്‌​ലിം പ്രാ​ർ​ഥ​നാ​കേ​ന്ദ്ര​വും ധ്യാ​ന​മ​ണ്ഡ​പ​വും ഉ​ൾ​പ്പെ​ടു​ന്ന സ​ർ​വ​മ​ത ആ​രാ​ധ​നാ​കേ​ന്ദ്രം ശി​വ​ഗി​രി​യി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ പ​റ​ഞ്ഞു.

അ​തി​ന്‍റെ രൂ​പ​രേ​ഖ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു. നി​യു​ക്ത ക​ർ​ദി​നാ​ൾ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ട്, ക​ർ​ണാ​ട​ക സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​ര്‍ ഫ​രീ​ദ്, പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, സം​ഘാ​ട​ക​സ​മി​തി സെ​ക്ര​ട്ട​റി സ്വാ​മി വീ​രേ​ശ്വ​രാ​ന​ന്ദ, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍​എ, കു​ണ്ഡേ​ലി​ങ് ത​ത്സ​ക് റി​മ്പോ​ച്ച തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബീ​റ്റി​ൽ​സ് എ​ന്ന പാ​ശ്ചാ​ത്യ​സം​ഗീ​ത സം​ഘ​ത്തി​ലെ ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന ജോ​ൺ ലെ​ന​ന്‍റെ വി​ഖ്യാ​ത​മാ​യ വാ​ക്യ​ങ്ങ​ൾ ഇ​വി​ടെ ചേ​ർ​ത്തു​വ​യ്ക്കാം: “ഞാ​നൊ​രു സ്വ​പ്നാ​ട​ക​നാ​ണെ​ന്നു നി​ങ്ങ​ൾ പ​റ​ഞ്ഞേ​ക്കാം. പ​ക്ഷേ, അ​തു ഞാ​ൻ മാ​ത്ര​മ​ല്ല. ഒ​രി​ക്ക​ൽ നി​ങ്ങ​ളും ഞ​ങ്ങ​ളോ​ടൊ​പ്പം ചേ​രു​ക​യും മ​നു​ഷ്യ​ർ ഒ​ന്നാ​യി ജീ​വി​ക്കു​ക​യും ചെ​യ്യും.” സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ ജീ​വി​ക്കാ​ൻ മ​നു​ഷ്യ​നു സാ​ധി​ക്കു​ന്ന ഒ​രു ദി​വ​സ​ത്തെ സ്വ​പ്നം കാ​ണു​ന്ന​വ​രു​ടെ പ​ക്ഷ​ത്തേ​ക്ക് ന​മു​ക്കു ചേ​രേ​ണ്ട​തു​ണ്ട്; ഒ​രു ദി​വ​സ​മെ​ങ്കി​ൽ ഒ​രു ദി​വ​സം മു​ന്നേ.

1924ൽ ​ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ത്തി​ക്കാ​നി​ൽ സ​ർ​വ​മ​ത സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. അ​താ​യ​ത്, ഒ​രു നൂ​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ൽ നാം ​വി​ജ​യി​ച്ചി​ട്ടി​ല്ല എ​ന്നു​ത​ന്നെ കാ​ണാം.

എ​ന്തു​കൊ​ണ്ട് എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​രം പ​റ​യാ​ൻ മ​റ്റൊ​രു ചോ​ദ്യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ആ​രാ​ണ് സ​മാ​ധാ​ന​ത്തി​നാ​യി പ​രി​ശ്ര​മി​ച്ച​ത്? ഏ​താ​നും മ​നു​ഷ്യ​ർ മാ​ത്രം. എ​ന്നാ​ൽ, ഭി​ന്ന​ത നി​ല​നി​ർ​ത്തി നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ ഏ​റെ​യാ​യി​രു​ന്നു; വ​ത്തി​ക്കാ​നി​ലെ ഈ ​സാ​ഹോ​ദ​ര്യ സ​മ്മേ​ള​ന​ത്തെ​യും വി​മ​ർ​ശി​ക്കു​ന്ന​വ​രെ​പ്പോ​ലെ.

സ​മ്മേ​ള​നം ക​ഴി​ഞ്ഞു. ഡി​സം​ബ​റി​ന്‍റെ ത​ണു​പ്പും ക്രി​സ്മ​സി​ന്‍റെ വ​ര​വു​മ​റി​ഞ്ഞ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​വി​ധ മ​ത​ക്കാ​ർ വ​ത്തി​ക്കാ​നി​ൽ​നി​ന്നു മ​ട​ങ്ങി. സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ലെ സ​മാ​ധാ​ന ആ​ഹ്വാ​നം തീ​ർ​ന്നു​പോ​യ പ്ര​സം​ഗ​ങ്ങ​ള​ല്ല. പു​രോ​ഗ​തി​യു​ടെ അ​ള​വു​കോ​ലും വി​ക​സ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ഘ​ട​ക​വു​മാ​ണ്. പ​ക്ഷേ, ഒ​ന്നോ​ർ​ക്ക​ണം; സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും ന​മ്മു​ടെ ആ​ഗ്ര​ഹ​വും​കൊ​ണ്ടു മാ​ത്രം കെ​ട്ടി​പ്പ​ടു​ക്കാ​നാ​വി​ല്ല. എ​ല്ലാ​വ​രു​ടെ​യും പ​ങ്കു​ണ്ടാ​ക​ണം.