ടീ​കോ​മി​ന​ല്ല, ന​ഷ‌്ടം ജ​ന​ങ്ങ​ൾ​ക്ക്
Saturday, December 7, 2024 12:00 AM IST
13 വ​ർ​ഷം സ്മാ​ർ​ട് സി​റ്റി​യെ​ന്നു പ​റ​ഞ്ഞു പ​റ്റി​ച്ച് മു​ങ്ങു​ന്ന​വ​ർ​ക്ക് ന​ഷ‌്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത് സു​താ​ര്യ​മാ​ണെ​ന്നു ക​രു​താ​ൻ ന്യാ​യ​മി​ല്ല. അ​ന്വേ​ഷ​ണം വേ​ണം. അ​ങ്ങ​നെ​യൊ​ക്കെ​യ​ല്ലേ
നാ​ട് ര​ക്ഷ​പ്പെ​ടാ​ത്തതി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​ത്.


പ​ഠി​ക്കാ​നും തൊ​ഴി​ലി​നും വേ​ണ്ടി സം​സ്ഥാ​ന​വും രാ​ജ്യ​വും വി​ട്ടു​പോ​കു​ന്ന യു​വാ​ക്ക​ളെ സാ​ക്ഷി​നി​ർ​ത്തി ന​മ്മു​ടെ സ​ർ​ക്കാ​രു​ക​ളെ വി​ചാ​ര​ണ ചെ​യ്യേ​ണ്ട കേ​സാ​ണ് സ്മാ​ർ​ട് സി​റ്റി. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ലും ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ഈ ​സം​സ്ഥാ​നം കാ​ത്തി​രു​ന്ന പ​ദ്ധ​തി​ക്കു മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ചെ​ന്ന് സ​ർ​ക്കാ​ർ പ​രോ​ക്ഷ​മാ​യി അ​റി​യി​ച്ചി​രി​ക്കു​ന്നു. തീ​ർ​ന്നി​ല്ല, പ​ദ്ധ​തി​യെ വ​ള​ർ​ത്താ​നേ​ൽ​പ്പി​ച്ച​വ​ർ അ​ന്ത​ക​രാ​യെ​ന്നു പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ബോ​ധ്യ​മാ​യെ​ങ്കി​ലും ആ ​ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കു ന​ഷ‌്ട​പ​രി​ഹാ​രം ന​ൽ​കാ​നും തീ​രു​മാ​നി​ച്ച​ത്രേ.

ഈ ​അ​സാ​ധാ​ര​ണ​സം​ഭ​വം അ​ന്വേ​ഷി​ക്കേ​ണ്ട​തി​ല്ലേ‍? ഇ​തു വെ​റും ന​ഷ‌്ട​പ​രി​ഹാ​ര​ക്കേ​സ​ല്ല. പൊ​തു​മു​ത​ൽ ദു​ർ​വി​നി​യോ​ഗം, അ​ഴി​മ​തി, രാ​ഷ്‌​ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ഴ​ലാ​ട്ട​മു​ണ്ട്. ഇ​ല്ലെ​ങ്കി​ൽ നി​കു​തി​ദാ​യ​ക​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ന​ഷ‌്ട​പ​രി​ഹാ​രം കൊ​ടു​ക്കേ​ണ്ട​ത്, വി​വ​ര​വി​ജ്ഞാ​ന വി​പ്ല​വ​വും തൊ​ഴി​ല​വ​സ​ര​വും വാ​ഗ്ദാ​നം ചെ​യ്ത് ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി ഇ​ട്ടി​ട്ടു പോ​കു​ന്ന​വ​ർ​ക്ക​ല്ല, ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ചെ​ല​വ് വ​ഹി​ച്ച നി​കു​തി​ദാ​യ​ക​ർ​ക്കാ​ണ്; നാ​ടു​വി​ടാ​ൻ പോ​ലും പാ​ങ്ങി​ല്ലാ​ത്ത ഇ​വി​ട​ത്തെ തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ൾ​ക്കാ​ണ്.

2005ൽ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് തു​ട​ങ്ങി​യ ച​ർ​ച്ച​ക​ളി​ലും ദു​ബാ​യ് സ​ന്ദ​ർ​ശ​ന​ത്തി​ലു​മാ​ണ് സ്മാ​ർ​ട് സി​റ്റി​യു​ടെ പി​റ​വി. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 2007ൽ ​പ്രാ​ഥ​മി​ക ക​രാ​റും 2011ൽ ​പാ​ട്ട വ്യ​വ​സ്ഥ​ക​ള​ട​ങ്ങി​യ അ​ന്തി​മ ക​രാ​റും ഒ​പ്പി​ട്ടു. സം​സ്ഥാ​ന​സ​ർ​ക്കാ​രി​നു 16 ശ​ത​മാ​ന​വും ടീ ​കോ​മി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ ദു​ബാ​യ് ഹോ​ൾ​ഡിം​ഗ്സി​ന് 84 ശ​ത​മാ​ന​വും ഓ​ഹ​രി​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് കൊ​ച്ചി​യി​ൽ കാ​ക്ക​നാ​ട് കേ​ന്ദ്ര​മാ​യി പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​ത്. 88 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലു​ള്ള സ്മാ​ർ​ട് സി​റ്റി​യി​ൽ 10 വ​ർ​ഷ​ത്തി​നി​ടെ 90,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു പ​ര​സ്യം. പ​ക്ഷേ, എ​ല്ലാം കീ​ഴ്മേ​ൽ മ​റി​ഞ്ഞി​രി​ക്കു​ന്നു.

സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​യാ​യ സ​മി​തി ന​ൽ​കി​യ ശി​പാ​ർ​ശ ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. ടീ​കോ​മു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി പ​ര​സ്പ​ര​ധാ​ര​ണ​യോ​ടെ പി​ന്മാ​റ്റ​ന​യം ത​യാ​റാ​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ഷ‌്ട​പ​രി​ഹാ​ര​ത്തു​ക ക​ണ​ക്കാ​ക്കു​ന്ന​തി​ന് സ്വ​ത​ന്ത്ര ഇ​വാ​ല്യു​വേ​റ്റ​റെ നി​യോ​ഗി​ക്കാ​നും തീ​രു​മാ​നി​ച്ച​ത്രേ. എ​ത്ര മ​നോ​ഹ​ര​മാ​യ ആ​ചാ​രം! ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്താ​ൻ ആ​ഗോ​ള ക​ന്പ​നി​ക​ൾ ഇ​നി​യും വ​രും. കാ​ര​ണം, എ​ന്തു പ​രീ​ക്ഷ​ണം ന​ട​ത്തി പ​രാ​ജ​യ​പ്പെ​ട്ടാ​ലും ന​ഷ്‌​ട​പ​രി​ഹാ​രം വാ​ങ്ങി സ്ഥ​ലം കാ​ലി​യാ​ക്കാ​ൻ ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തും അ​വ​സ​ര​മി​ല്ല​ല്ലോ.

സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യി​ൽ ടീ ​കോം മു​ട​ക്കി​യ തു​ക വി​ല​യി​രു​ത്തി തി​രി​ച്ചു കൊ​ടു​ത്ത് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​നം നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ​ന്നാ​ണ് സ‍​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. യു​എ​ഇ​യു​മാ​യു​ള്ള ന​ല്ല ബ​ന്ധം തു​ട​രാ​ൻ കൂ​ടി​യാ​ണ് വ്യ​വ​സ്ഥ ലം​ഘി​ച്ചി​ട്ടും ടീ​കോ​മി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക്ക് ശ്ര​മി​ക്കാ​ത്ത​തെ​ന്നും വ്യ​വ​സാ​യ വ​കു​പ്പ് പ​റ​യു​ന്നു.

ആ​ശ്ച​ര്യം! അ​വി​ടെ​നി​ന്നു​ള്ള ക​ന്പ​നി കേ​ര​ള​വു​മാ​യി ഏ​ർ​പ്പെ​ട്ട ക​രാ​റും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി​യെ​ടു​ത്താ​ൽ ന​ല്ല ബ​ന്ധ​ത്തെ എ​ങ്ങ​നെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്‍? ലോ​ക​ത്തെ​വി​ടെ​യെ​ങ്കി​ലും ഇ​ങ്ങ​നെ ആ​രെ​ങ്കി​ലും പി​ണ​ങ്ങി​യ ച​രി​ത്രം കേ​ട്ടി​ട്ടു​ണ്ടോ? അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ, നാ​ളെ ഏ​തൊ​രു വി​ദേ​ശ​നി​ക്ഷേ​പ​ക​നും പൊ​ളി​ഞ്ഞ പ​ദ്ധ​തി​ക്കു ന​ഷ‌്ട​പ​രി​ഹാ​രം ചോ​ദി​ക്കാ​ൻ ഇ​തു കീ​ഴ്‌​വ​ഴ​ക്ക​മാ​കി​ല്ലേ? ഒ​രു ചെ​റു​കി​ട​ക്കാ​ര​ന്‍റെ ക​ച്ച​വ​ടം പൊ​ളി​ഞ്ഞാ​ൽ അ​യാ​ളു​ടെ വാ​യ്പ പ​ലി​ശ​സ​ഹി​തം തി​രി​ച്ചു​പി​ടി​ക്കാ​ൻ കി​ട​പ്പാ​ടം ജ​പ്തി ന​ട​ത്തു​ന്ന നാ​ടി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് ഇ​തു പ​റ​യു​ന്ന​തെ​ന്നു​കൂ​ടി ഓ​ർ​ക്ക​ണം.

ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി ഇ​ൻ​ഫോ​പാ​ർ​ക്കി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നും പു​തി​യ പ​ങ്കാ​ളി​ക​ൾ​ക്കും ന​ൽ​കാ​നാ​ണ​ത്രേ സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. അ​തി​ൽ പ​രാ​തി​യി​ല്ല. ടീ​കോം പോ​കു​ന്പോ​ൾ ആ ​ഭൂ​മി​യും അ​വി​ടെ ബാ​ക്കി​യു​ള്ള 37 ക​ന്പ​നി​ക​ളും ചെ​റി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മൊ​ക്കെ ക​ട​ലി​ലെ​റി​യാ​നാ​കി​ല്ല​ല്ലോ.

പ​ക്ഷേ, ന​ട​ത്തി​പ്പു​കാ​രാ​യ ടീ​കോ​മും പ​ദ്ധ​തി​യെ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട സ​ർ​ക്കാ​രും ക​ഴി​ഞ്ഞ 13 വ​ർ​ഷം എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ജ​നം അ​റി​യ​ണം. ക​രാ​ർ ലം​ഘി​ച്ച​വ​ർ​ക്ക് ന​ഷ‌്ട​പ​രി​ഹാ​രം കൊ​ടു​ക്കു​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ പി​ന്നാ​ന്പു​റം അ​റി​യ​ണം. സാ​ന്പ​ത്തി​ക​മാ​യി മു​ച്ചൂ​ടും മു​ടി​ഞ്ഞ സം​സ്ഥാ​ന​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ക്കാ​നാ​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന​റി​യ​ണം. കെ​എ​സ്ആ​ർ​ടി​സി​യെ​യും കെ​എ​സ്ഇ​ബി​യെ​യു​മൊ​ക്കെ പോ​ലെ ഇ​നി​യി​പ്പോ​ൾ വി​ദേ​ശ​ക​ന്പ​നി​ക​ളെ​യും തീ​റ്റി​പ്പോ​റ്റാ​നാ​ണോ ഗ​തി​കെ​ട്ട മ​ല​യാ​ളി​യു​ടെ വി​ധി​യെ​ങ്കി​ൽ അ​തും അ​റി​യ​ണം.