സ​മാ​ധാ​നം ത​ക​ർ​ക്കാ​ന്‍ ‘കു​ഴി​യെ​ടു​ക്ക​രു​ത്’
Saturday, November 30, 2024 12:00 AM IST
ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ത​ത്‌​സ്ഥി​തി നി​ല​നി​ർ​ത്താ​നും സ​മാ​ധാ​നം ത​ക​രാ​തി​രി​ക്കാ​നു​മാ​ണ്
1991ലെ ​ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. പ​ക്ഷേ, അ​തി​നു വി​രു​ദ്ധ​മാ​യ ഹ​ർ​ജി​ക​ൾ കോ​ട​തി​ക​ൾ ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ന്പോ​ൾ മ​തേ​ത​ര​ത്വം കേ​വ​ലം ആ​മു​ഖ​പ്ര​സം​ഗ​മാ​കി​ല്ലേ?


ഇ​ന്ത്യ​യി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു​മേ​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ, രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ ക​ലാ​പ​ക​ലു​ഷി​ത​മാ​യി നി​ല​നി​ർ​ത്താ​നും മ​ത​വൈ​കാ​രി​ക​ത​ക​ളെ രാ​ഷ്‌​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള ഉ​പ​ക​ര​ണ​മാ​കു​ക​യാ​ണ്. ബാ​ബ​റി മ​സ്ജി​ദ് കേ​സി​ലൊ​ഴി​കെ​യു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ 1947ലെ ​ത​ത്‌​സ്ഥി​തി നി​ല​നി​ർ​ത്ത​ണ​മെ​ന്ന 1991ലെ ​ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ നി​യ​മ​ത്തി​നും ആ​പ​ത്ക​ര​മാ​യ ഈ ​പ്ര​വ​ണ​ത​യെ ത​ട​യാ​നാ​കു​ന്നി​ല്ല.

കോ​ട​തി​ക​ൾ​ത​ന്നെ ഇ​ത്ത​രം അ​വ​കാ​ശ​ത്ത​ർ​ക്ക​ങ്ങ​ളി​ലു​ള്ള ഹ​ർ​ജി​ക​ൾ ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു​തു​ട​ങ്ങി​യ​തോ​ടെ പു​തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ജ്മീ​ർ ദ​ർ​ഗ, ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്ന അ​വ​കാ​ശ​വാ​ദ​മാ​ണ് ഏ​റ്റ​വും പു​തി​യ​ത്. ഈ ​പോ​ക്ക് എ​വി​ടെ​ച്ചെ​ന്ന് അ​വ​സാ​നി​ക്കു​മെ​ന്ന് രാ​ജ്യം ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്.

മ​റ്റു​ള്ള​വ​രും ഈ​വി​ധം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചു തു​ട​ങ്ങി​യാ​ൽ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളും മോ​സ്കു​ക​ളും പ​ള്ളി​ക​ളു​മൊ​ക്കെ പൊ​ളി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. അ​തോ​ടൊ​പ്പം പൊ​ളി​യു​ന്ന​ത് ഉ​ദാ​ത്ത​മാ​യ ദൈ​വ​സ​ങ്ക​ൽ​പ്പ​ങ്ങ​ളും മ​ത​ബോ​ധ​വും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വു​മാ​യി​രി​ക്കു​മെ​ന്ന​തു മ​റ​ന്നാ​ണ് ഈ ​ക​ളി. ശി​വ​ലിം​ഗം അ​ന്വേ​ഷി​ച്ച് നി​ങ്ങ​ൾ എ​ത്ര​കാ​ലം മോ​സ്കു​ക​ൾ കു​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് നാ​ഗ്പു​രി​ൽ പ്ര​വ​ർ​ത്ത​ക​രോ​ടു ചോ​ദി​ച്ച് ര​ണ്ട​ര വ​ർ​ഷ​ത്തി​നി​ടെ പ​ല കേ​സു​ക​ളും കോ​ട​തി​യി​ലെ​ത്തി.

പ്ര​സം​ഗി​ച്ച​ത​ല്ലാ​തെ ഒ​രു കേ​സി​ലും അ​ദ്ദേ​ഹം ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​യോ​ധ്യ​യി​ൽ നേ​ട്ട​ങ്ങ​ൾ മാ​ത്ര​മു​ണ്ടാ​ക്കി​യ ബി​ജെ​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രും ക​ണ്ണ​ട​ച്ചി​രി​ക്കു​ന്നു. ഈ ​പ​ര​ന്പ​ര​യി​ൽ ഏ​റ്റ​വും പു​തി​യ​താ​ണ് രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ർ ദ​ർ​ഗ. ദ​ർ​ഗ​യ്ക്ക് അ​ടി​യി​ൽ ശി​വ​ക്ഷേ​ത്ര​മു​ണ്ടെ​ന്നും ഹി​ന്ദു​ക്ക​ളെ പൂ​ജ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഹി​ന്ദു സേ​നാ ത​ല​വ​ൻ വി​ഷ്ണു ഗു​പ്ത​യാ​ണ് സെ​പ്റ്റം​ബ​റി​ൽ അ​ജ്മീ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി, ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കും കേ​ന്ദ്ര​ത്തി​നും ദ​ർ​ഗ ക​മ്മി​റ്റി​ക്കും ജ​ഡ്ജി മ​ൻ​മോ​ഹ​ൻ ച​ന്ദേ​ൽ വ്യാ​ഴാ​ഴ്ച നോ​ട്ടീ​സ് അ​യ​ച്ചു. ഡി​സം​ബ​ർ 20ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ബാ​ലി​ൽ സ​മു​ദാ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​ജ്മീ​റി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ബാ​ലി​ലെ ഷാ​ഹി ജു​മാ മ​സ്ജി​ദി​ൽ സ​ർ​വേ​യ്ക്ക് ഉ​ത്ത​ര​വി​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം. പു​രാ​ത​ന​മാ​യ ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ലാ​ണ് മ​സ്ജി​ദ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​വി​ടെ​യും പ​രാ​തി.

വാ​രാ​ണ​സി​യി​ലെ ഗ്യാ​ൻ​വാ​പി മോ​സ്ക്, യു​പി​യി​ലെ മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ്, മ​ധ്യ​പ്ര​ദേ​ശ് ക​മാ​ൽ മൗ​ല മ​സ്ജി​ദ് എ​ന്നി​വ​യു​ൾ​പ്പെ​ടെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ല ആ​രാ​ധ​നാ​ല​യ​ങ്ങ​ളും കേ​സി​ലാ​യി​ക്ക​ഴി​ഞ്ഞു. 2019ലെ ​ബാ​ബ​റി മ​സ്ജി​ദ് വി​ധി​യി​ൽ വി​യോ​ജി​പ്പു​ക​ളു​ണ്ടാ​യി​രു​ന്ന​വ​രും രാ​ജ്യ​ത്ത് സ​മാ​ധാ​നം കൈ​വ​രു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു. പ​ക്ഷേ, വാ​രാ​ണാ​സി​യി​ലെ ഗ്യാ​ൻ​വാ​പി മോ​സ്കി​ൽ സ​ർ​വേ ന​ട​ത്താ​ൻ കീ​ഴ്കോ​ട​തി ന​ൽ​കി​യ അ​നു​മ​തി 2023 ഓ​ഗ​സ്റ്റി​ൽ സു​പ്രീം​കോ​ട​തി​യും ശ​രി​വ​ച്ച​തോ​ടെ കൂ​ടു​ത​ൽ കേ​സു​ക​ൾ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നു.

അ​യോ​ധ്യ കേ​സി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​മാ​രി​ൽ ഉ​ണ്ടാ​യി​രു​ന്ന ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ചാ​ണ് ഗ്യാ​ൻ​വാ​പി​യി​ൽ സ​ർ​വേ​യ്ക്ക് അ​നു​വ​ദി​ച്ച​ത്. അ​ജ്മീ​ർ ഒ​ടു​വി​ല​ത്തേ​താ​യി​രി​ക്കി​ല്ല.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ​നി​ന്ന് മ​തേ​ത​ര​ത്വം എ​ന്ന വാ​ക്ക് ഒ​ഴി​വാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഹി​ന്ദു​ത്വ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി കേ​സ് ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ, ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ നി​യ​മം 1991ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ചോ​ദ്യം ചെ​യ്ത് 2020ൽ ​സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി എം​പി ഹ​ർ​നാ​ഥ് സിം​ഗ് യാ​ദ​വ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ രാ​ജ്യ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. അ​ടി​സ്ഥാ​ന​മു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും ച​രി​ത്ര​ത്തി​ന്‍റെ കു​ഴി മാ​ന്തി​യെ​ടു​ക്ക​ലും പു​നഃ​സ്ഥാ​പ​ന​വും മ​റ്റു​ള്ള​വ​രും തു​ട​ർ​ന്നാ​ൽ മ​സ്ജി​ദു​ക​ളു​ടെ മാ​ത്ര​മ​ല്ല, മ​റ്റു മ​ത​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ത​ത്‌​സ്ഥി​തി ചോ​ദ്യം ചെ​യ്യ​പ്പെ​ടും. ത​ക​ർ​ക്ക​പ്പെ​ട്ട​തോ രൂ​പ​മാ​റ്റം വ​രു​ത്തി​യ​തോ ആ​യ ബു​ദ്ധ-​ജൈ​ന വി​ഹാ​ര​ങ്ങ​ളും ച​രി​ത്ര​ത്തി​ലു​ണ്ട്.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ 2022 സെ​പ്റ്റം​ബ​റി​ലെ വി​ധി​യി​ൽ, ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്ത് കോ​ട്ടൈ റോ​ഡി​ലു​ള്ള ക്ഷേ​ത്ര​ത്തി​ൽ ഹി​ന്ദു ദൈ​വ​മാ​യി ആ​രാ​ധി​ച്ചി​രു​ന്ന ത​ല​വെ​ട്ടി മു​നി​യ​പ്പ​ന്‍റേ​തു ശ്രീ​ബു​ദ്ധ​ന്‍റെ പ്ര​തി​മ​യാ​യി​രു​ന്നെ​ന്ന് വ്യ​ക്ത​മാ​ക്കി. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ഭാ​ഷ​യും സം​സ്കാ​ര​വും വ​സ്ത്ര-​ഭ​ക്ഷ​ണ രീ​തി​ക​ളു​മൊ​ക്കെ പ​ര​സ്പ​രം കൈ​മാ​റി​യാ​ണ് നാം ​ഇ​വി​ടെ​യെ​ത്തി​യ​ത്.

ച​രി​ത്ര​ത്തി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന നി​ർ​മി​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യ​ല്ലാ​തെ അ​വ​യ്ക്കു പി​ന്നി​ലെ ച​രി​ത്ര​വും ഐ​തി​ഹ്യ​ങ്ങ​ളും അ​ന്വേ​ഷി​ച്ച് എ​ല്ലാ​റ്റി​നെ​യും പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​മാ​ണ്. ഇ​സ്ര​യേ​ലി​ൽ യ​ഹൂ​ദ​ർ സം​ര​ക്ഷി​ക്കു​ന്ന​ത് അ​വ​രു​ടെ സി​ന​ഗോ​ഗു​ക​ൾ മാ​ത്ര​മ​ല്ല, മോ​സ്കു​ക​ളും പ​ള്ളി​ക​ളു​മൊ​ക്കെ​യാ​ണ്. അ​ത് എ​ല്ലാ​വ​രു​ടെ​യും വി​ശു​ദ്ധ നാ​ടാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു.

തു​ർ​ക്കി​യി​ൽ ക്രൈ​സ്ത​വ ക​ത്തീ​ഡ്ര​ലു​ക​ളാ​യി​രു​ന്ന ഹാ​ഗി​യ സോ​ഫി​യ​യും കോ​റ പ​ള്ളി​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​ള്ളി​ക​ൾ മോ​സ്കാ​ക്കി മാ​റ്റി​യ എ​ർ​ദോ​ഗ​നെ​പ്പോ​ലു​ള്ള മു​സ്‌​ലിം ഭ​ര​ണാ​ധി​ക​ളാ​യി​രു​ന്നു ഇ​സ്ര​യേ​ലി​ൽ ഭ​ര​ണം കൈ​യാ​ളു​ന്ന​തെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി? അ​ത്ത​രം മ​ത​ഭ്രാ​ന്ത​ര​ല്ല ന​മ്മു​ടെ മാ​തൃ​ക. അ​തേ മാ​തൃ​ക പി​ന്തു​ട​രാ​ൻ ഇ​ന്ത്യ​യി​ൽ ആ​രെ​ങ്കി​ലും ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും ത​ട​യ​പ്പെ​ടേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ മ​തേ​ത​ര രാ​ജ്യ​മാ​ണ്. ആ ​വാ​ക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ​നി​ന്നു നീ​ക്കം​ചെ​യ്യാ​നു​ള്ള വ​ർ​ഗീ​യ-​രാ​ഷ്‌​ട്രീ​യ നീ​ക്ക​ത്തെ സു​പ്രീം​കോ​ട​തി ത​ള്ളി​ക്ക​ള​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. 1947 ഓ​ഗ​സ്റ്റ് 15ന് ​രാ​ജ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​പ്പോ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സ്ഥി​തി എ​ന്താ​യി​രു​ന്നോ അ​തു നി​ല​നി​ർ​ത്താ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് 1991ലെ ​ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ നി​യ​മം.

ഏ​റെ​ക്കാ​ല​മാ​യി കോ​ട​തി​ക​ളി​ൽ നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ബാ​ബ​റി മ​സ്ജി​ദ്-​രാ​മ​ജ​ന്മ​ഭൂ​മി കേ​സി​ൽ മാ​ത്ര​മാ​ണ് അ​തി​ന് ഒ​ഴി​വു​ണ്ടാ​യി​രു​ന്ന​ത്. മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യും 1991ലെ ​ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ നി​യ​മ​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്, എ​ങ്ങ​നെ​യാ​ണ് ന​മ്മു​ടെ മ​തേ​ത​ര നി​ല​നി​ൽ​പ്പി​നെ ചോ​ദ്യം ചെ​യ്യാ​നാ​കു​ന്ന​ത്? എ​ങ്ങ​നെ​യാ​ണ് കോ​ട​തി​ക​ൾ​ക്ക് ഇ​ത്ത​രം കേ​സു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​കു​ന്ന​ത്‍?

ഈ ​രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും മ​ത​സൗ​ഹാ​ർ​ദ​ത്തി​നും സു​സ്ഥി​ര സ​മാ​ധാ​ന​ത്തി​നും തു​ര​ങ്കം വ​യ്ക്കു​ന്ന ‘ച​രി​ത്രം കു​ഴി​ക്ക​ൽ’ സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യ പൗ​ര​ന്മാ​രെ​യെ​ല്ലാം അ​സ്വ​സ്ഥ​രാ​ക്കു​ന്നു​ണ്ട്. ആ ​അ​സ്വ​സ്ഥ​ത ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹി​ക്കേ​ണ്ടി​വ​രു​ന്ന​ത് വി​ധി​വൈ​പ​രീ​ത്യ​മാ​ണ്. അ​താ​യ​ത്, കാ​വ​ൽ​ക്കാ​ർ ഉ​റ​ങ്ങാ​തി​രി​ക്കാ​ൻ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നി​രി​ക്കേ​ണ്ട വി​ചി​ത്ര സ്ഥി​തി.