ആ ​ന​ഖ​ങ്ങ​ൾ മ​നു​ഷ്യ​ന്‍റേ​ത​ല്ല
Thursday, December 5, 2024 12:00 AM IST
മാ​​താ​​പി​​താ​​ക്ക​​ൾ ന​​ഷ്ട​​പ്പെ​​ട്ട കു​​ഞ്ഞി​​ന്‍റെ ക​​ണ്ണീ​​രു​​ണ​​ങ്ങും മു​​ന്പ് അ​​തി​​ന്‍റെ ജ​​ന​​നേ​​ന്ദ്രി​​യ​​ത്തി​​ൽ
നു​​ള്ളി ചോ​​ര​​യൊ​​ഴു​​ക്കി​​യ ന​​ഖം മ​​നു​​ഷ്യ​​ന്‍റേ​​ത​​ല്ല. അ​​ത്ത​​രം കൈ​​ക​​ൾ ഇ​​നി ശി​ശു​ക്ഷേ​മ ​സ​മി​തി​യി​ലും ഒ​രു സം​ര​ക്ഷ​ണകേ​ന്ദ്ര​ത്തി​ലും ഉ​ണ്ടാ​ക​രു​ത്.


ഇ​തു​പോ​ലെ അ​സ​ഹ​നീ​യ​മാ​യൊ​രു നീ​റ്റ​ൽ കേ​ര​ള മ​നഃ​സാ​ക്ഷി അ​നു​ഭ​വി​ച്ചി​ട്ടി​ല്ല. ര​ണ്ട​ര വ​യ​സു​ള്ള അ​നാ​ഥ​യാ​യ പെ​ൺ​കു​ഞ്ഞി​ന്‍റെ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ‘സം​ര​ക്ഷ​ക​ർ’ ഏ​ൽ​പ്പി​ച്ച മു​റി​വി​ന്‍റെ കാ​ര്യ​മാ​ണു പ​റ​യു​ന്ന​ത്. ഉ​റ​ക്ക​ത്തി​ൽ മൂ​ത്ര​മൊ​ഴി​ച്ച​തി​നാ​യി​രു​ന്നു ആ ​ശി​ക്ഷ​യെ​ന്നു​കൂ​ടി അ​റി​യു​ന്പോ​ഴാ​ണ് സ​ങ്ക​ട​വും രോ​ഷ​വും അ​ണ​പൊ​ട്ടു​ന്ന​ത്.

ഉ​റ​ക്ക​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തൊ​ക്കെ ആ ​പ്രാ​യ​ത്തി​ൽ സ​ഹ​ജ​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നു​പോ​ലും അ​റി​യാ​ൻ വ​യ്യാ​ത്ത​വ​രെ​യാ​ണോ ശി​ശു​ക്ഷേ​മ സ​മി​തി സം​ര​ക്ഷ​ണം ഏ​ൽ​പ്പി​ച്ച​ത്? ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നു ചാ​ടി​ക്ക​യ​റി പ​റ​ഞ്ഞാ​ൽ പോ​രാ, ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന ഉ​ണ്ടാ​ക​ണം.

യു​ദ്ധ​ഭൂ​മി​യി​ൽ​നി​ന്ന​ല്ല, കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ബാ​ധ്യ​സ്ഥ​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നാ​ണ് മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത കു​ഞ്ഞി​നെ ക്രൂ​ര​ത​യ്ക്കി​ര​യാ​ക്കി​യ വാ​ർ​ത്ത വ​ന്നി​രി​ക്കു​ന്ന​ത്; അ​തും കേ​ര​ള​ത്തി​ൽ​നി​ന്ന്. ഒ​രാ​ഴ്ച മു​ൻ​പ് ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ എ​ത്തി​ച്ച ര​ണ്ട​ര വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണു ക്രൂ​ര​ത​യ്ക്കി​ര​യാ​യ​ത്. അ​മ്മ മ​രി​ച്ച​തി​നു പി​ന്നാ​ലെ അ​ച്ഛ​നും ജീ​വ​നൊ​ടു​ക്കി​യ​തോ​ടെ​യാ​ണ് അ​ഞ്ച് വ​യ​സു​കാ​രി​യെ​യും ര​ണ്ട​ര വ​യ​സു​കാ​രി​യെ​യും ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ എ​ത്തി​ച്ച​ത്.

മ​റ്റൊ​രു ജീ​വ​ന​ക്കാ​രി കു​ളി​പ്പി​ച്ച സ​മ​യ​ത്ത് ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ട് കു​ട്ടി ക​ര​ഞ്ഞ​തോ​ടെ​യാ​ണു വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പു​തി​യ ആ​ൾ കു​ളി​പ്പി​ക്കാ​നെ​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ക്രൂ​ര​ത പു​റം​ലോ​കം അ​റി​യി​ല്ലാ​യി​രു​ന്നു. കു​ഞ്ഞി​നെ മു​റി​വേ​ൽ​പ്പി​ച്ച ക​രി​മ​ഠം സ്വ​ദേ​ശി അ​ജി​ത​യെ​യും സം​ഭ​വം മ​റ​ച്ചു​വ​ച്ച സി​ന്ധു, മ​ഹേ​ശ്വ​രി എ​ന്നി​വ​രെ​യും ക​ഴി​ഞ്ഞ​യാ​ഴ്ച ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​യും ഉ​ൾ​പ്പെ​ടെ ഏ​ഴ് ആ​യ​മാ​രെ പി​രി​ച്ചു​വി​ടു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ന​ല്ല കാ​ര്യം, പ​ക്ഷേ; അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണ് ഇ​നി​യൊ​രു കു​ഞ്ഞും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​ക്ക​രു​ത് എ​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ഞ്ഞി​ന്‍റെ ക​ണ്ണീ​രു​ണ​ങ്ങും മു​ന്പ് അ​തി​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ നു​ള്ളി ചോ​ര​യൊ​ഴു​ക്കി​യ ന​ഖം മ​നു​ഷ്യ​ന്‍റേ​ത​ല്ല. അ​ത്ത​രം കൈ​ക​ൾ ഇ​നി അ​വി​ടെ ഉ​ണ്ടാ​ക​രു​ത്.

കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നു​ള്ളി മു​റി​വേ​ൽ​പ്പി​ച്ച​തു കൂ​ടാ​തെ​യാ​ണ് ജ​ന​നേ​ന്ദ്രി​യ​ത്തി​ലും ന​ഖം​കൊ​ണ്ട് നു​ള്ളി മു​റി​പ്പെ​ടു​ത്തി​യ​ത്. ക്രൂ​ര​ത ന​ട​ത്തി​യ ആ​യ​മാ​രെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മു​റി​വു​ണ​ങ്ങാ​ത്ത​ത് ശി​ക്ഷാ വൈ​കൃ​ത​ത്തി​ന്‍റെ കാ​ഠി​ന്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ്.

മൂ​ത്ര​മൊ​ഴി​ക്കു​ന്ന കു​ട്ടി​ക​ളെ ഇ​വ​ർ ഇ​തി​നു മു​ന്പും ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണെ​ന്നും മു​ൻ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ധി​കാ​രി​ക​ളോ​ടു പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളെ ത​ത്കാ​ല​ത്തേ​ക്കു മാ​റ്റി​യാ​ലും പു​ന​ർ​നി​യ​മ​നം ന​ട​ത്തു​മെ​ന്നു​മു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ നി​സാ​ര​മ​ല്ല. ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ കു​ഞ്ഞി​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ, സം​ര​ക്ഷി​ക്കാ​നെ​ത്തി​യ സ്ത്രീ ​നു​ള്ളി പ​രി​ക്കേ​ൽ​പ്പി​ച്ച ദി​വ​സം കേ​ര​ള​ത്തി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ എ​ണീ​റ്റ​ത് കി​ട​ക്ക​യി​ൽ മൂ​ത്ര​മൊ​ഴി​ച്ചി​ട്ടാ​ണ്! പ​ല കു​ഞ്ഞു​ങ്ങ​ളും കി​ട​ക്ക​യി​ല​ല്ല, മാ​താ​പി​താ​ക്ക​ളു​ടെ നെ​ഞ്ചി​ലാ​ണ് ഉ​റ​ങ്ങു​ന്ന​തെ​ന്നും ശി​ശു​ക്ഷേ​മ സ​മി​തി​യെ​യും ഈ ​സ​ർ​ക്കാ​രി​നെ​യും ഓ​ർ​മി​പ്പി​ക്ക​ട്ടെ. ഇ​നി​യും ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത കേ​ൾ​ക്കാ​ൻ ത​ക്ക​വി​ധം ക​ഠി​ന​മാ​യി​ട്ടി​ല്ല കേ​ര​ള​ത്തി​ന്‍റെ ഹൃ​ദ​യം.

ആ​യ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് ശി​ശു​ക്ഷേ​മ സ​മി​തി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന യോ​ഗ്യ​ത​യും മാ​ന​ദ​ണ്ഡ​വും എ​ന്താ​ണെ​ങ്കി​ലും അ​ത് വ​ൻ പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് ഈ ​സം​ഭ​വം തെ​ളി​യി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ഒ​രു കു​ഞ്ഞി​ന്‍റെ സ​ങ്ക​ട​ത്തി​നു ചെ​വി കൊ​ടു​ക്കാ​നാ​വാ​ത്ത​വ​രും മ​നു​ഷ്യ​ത്വം മ​ര​വി​ച്ച​വ​ർ​ക്കു മാ​ത്രം സാ​ധ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രും എ​ങ്ങ​നെ​യാ​ണ് ആ​യ​മാ​രാ​യ​ത്? നി​യ​മ​ന​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടോ?

മ​റ്റൊ​രു വ​ശം​കൂ​ടി പ​റ​യേ​ണ്ട​തു​ണ്ട്. എ​ത്ര വ​ലി​യ ക്ലേ​ശ​ത്താ​ലാ​ണെ​ങ്കി​ലും ജീ​വ​നൊ​ടു​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ അ​റി​യു​ന്നി​ല്ല, അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ന്ന ത​ങ്ങ​ളു​ടെ മ​ക്ക​ൾ അ​നു​ഭ​വി​ക്കാ​നി​രി​ക്കു​ന്ന കൂ​ടു​ത​ൽ ക്ലേ​ശ​ക​ര​വും പീ​ഡാ​സ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ നാ​ളു​ക​ളെ​ക്കു​റി​ച്ച്. ജീ​വ​നൊ​ടു​ക്കാ​ൻ തോ​ന്നു​ന്ന ഓ​രോ മ​നു​ഷ്യ​നും, ബാ​ക്കി​യാ​കു​ന്ന ത​ന്‍റെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്ക് ഉ​റ​പ്പാ​ക്കു​ന്ന​ത് ന​ര​ക​മാ​ണ്. ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ കു​ഞ്ഞി​ന്‍റെ പു​റ​ത്തു പ​റ​യാ​നാ​വാ​ത്ത നീ​റ്റ​ൽ ആ​ത്മ​ഹ​ത്യ​ക്കെ​തി​രേ ക​ര​ഞ്ഞു​കൊ​ണ്ടു​ള്ള അ​ഭ്യ​ർ​ഥ​ന​കൂ​ടി​യാ​ണ്.