പ്ര​തി കെ​എ​സ്ഇ​ബി, ശി​ക്ഷ ജ​ന​ത്തി​ന്
Monday, December 9, 2024 12:00 AM IST
അ​ന്യാ​യ​വി​ല​യ്ക്കു വൈ​ദ്യു​തിവാ​ങ്ങ​ൽ, പാ​ഴാ​യ പ​ദ്ധ​തി​ക​ൾ, നി​യ​മ​വി​രു​ദ്ധ ശ​ന്പ​ളവ​ർ​ധ​ന, അ​ഴി​മ​തി, ധൂ​ർ​ത്ത്... കു​റ്റം കെ​എ​സ്ഇ​ബി​യുടേ​ത്; ശി​ക്ഷ ജ​ന​ങ്ങ​ൾ​ക്ക്.

കൂ​ടി​യ വി​ല​യ്ക്കു വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി​വ​രു​ന്ന​തും പ​ദ്ധ​തി​ക​ൾ പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങു​ന്ന​തും കെ​ടു​കാ​ര്യ​സ്ഥ​ത​യും ശ​ന്പ​ള​ധൂ​ർ​ത്തു​മൊ​ക്കെ പ​രി​ഹ​രി​ക്കാ​ൻ കെ​എ​സ്ഇ​ബി​യും സ​ർ​ക്കാ​രും ക​ഠി​നാ​ധ്വാ​നം ചെ​യ്യേ​ണ്ടി​വ​രും. പ​ക്ഷേ, നി​ര​ക്കു വ​ർ​ധി​പ്പി​ക്കാ​ൻ ഇ​തൊ​ന്നും വേ​ണ്ട. അ​ത്ര​യേ കെ​എ​സ്ഇ​ബി ചെ​യ്തി​ട്ടു​ള്ളൂ. ത​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ൽ, ജ​ന​ങ്ങ​ളു​ടെ വ​രു​മാ​നം കൂ​ടി​യി​ല്ലെ​ങ്കി​ലും വി​ല​ക്ക​യ​റ്റ​വും ജീ​വി​ത​ച്ചെ​ല​വും കു​ത്ത​നെ വ​ർ​ധി​ച്ചെ​ന്ന ‍യാ​ഥാ​ർ​ഥ്യ​വും സ​ർ​ക്കാ​രി​നു വി​ഷ​യ​മ​ല്ല. സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ത്തെ ചെ​റു​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ​ക്കും ക​ഴി​യു​ന്നി​ല്ല.

2027 മാ​ർ​ച്ച് 31 വ​രെ​യു​ള്ള വൈ​ദ്യു​തി​നി​ര​ക്ക് വ​ർ​ധ​ന ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് നി​ല​വി​ൽ വ​ന്ന​ത്. ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് യൂ​ണി​റ്റി​നു 16 പൈ​സ ഇ​നി അ​ധി​കം ന​ൽ​ക​ണം. റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ നി​യ​ന്ത്ര​ണം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കെ​എ​സ്ഇ​ബി​യു​ടെ വ​ർ​ധ​ന എ​ത്ര​യാ​കു​മാ​യി​രു​ന്നു എ​ന്നു​കൂ​ടി അ​റി​യേ​ണ്ട​താ​ണ്.

യൂ​ണി​റ്റി​ന് ഈ ​വ​ര്‍​ഷം 34 പൈ​സ​യും 2025-26ല്‍ 24 ​പൈ​സ​യും 2026-27ല്‍ 5.90 ​പൈ​സ​യും വീ​തം നി​ര​ക്കു വ​ര്‍​ധി​പ്പി​ക്കാ​നാ​യി​രു​ന്നു ശി​പാ​ര്‍​ശ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യം സ്വീ​ക​രി​ക്കാ​ൻ സി​റ്റിം​ഗു​ക​ൾ ന​ട​ത്തി​യ​തും അ​തി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യ​തും വാ​ർ​ത്ത​യാ​യി​രു​ന്നു. എ​ന്നി​ട്ടും കാ​ര്യ​മാ​യ ഗു​ണം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യി​ല്ല. മീ​റ്റ​ർ​വാ​ട​ക വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന​തു തെ​ല്ലൊ​രാ​ശ്വാ​സ​മാ​യി.

വ്യ​വ​സാ​യ​മേ​ഖ​ല​യു​ടെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ശ​രാ​ശ​രി ഒ​ന്നു​മു​ത​ല്‍ ര​ണ്ടു ശ​ത​മാ​നം നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക​യും പ​ക​ൽ​സ​മ​യ​ത്ത് 10 ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ കൃ​ഷി ആ​വ​ശ്യ​ത്തി​നു​ള്ള വൈ​ദ്യു​തി​യു​ടെ നി​ര​ക്കി​ല്‍ യൂ​ണി​റ്റി​ന് അ​ഞ്ചു പൈ​സ​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​കു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ തി​രി​ച്ച​റി​യ​ണ​മെ​ന്നി​ല്ല. പ​ക്ഷേ, അ​ത​റി​യാ​വു​ന്ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​ദ്രോ​ഹ​ത്തി​നു കൂ​ട്ടു​നി​ന്നു.

സൗ​ജ​ന്യ കാ​ർ​ഷി​ക വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ അം​ഗ​മ​ല്ലാ​ത്ത ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​യി. ഇ​ട​തു സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ 2016നു​ശേ​ഷം എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചാ​മ​ത്തെ ത​വ​ണ​യാ​ണ് വൈ​ദ്യു​തി​നി​ര​ക്കു വ​ർ​ധി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, വ്യ​വ​സാ​യ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള 18 പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ 272.2 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി കു​ടി​ശി​ക ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് എ​ഴു​തി​ത്ത​ള്ളി​യി​ട്ടു​മു​ണ്ട്.

കു​റ​ഞ്ഞ വി​ല​യ്ക്കു 465 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി നാ​ലു ക​മ്പ​നി​ക​ളി​ല്‍​നി​ന്ന് 25 വ​ര്‍​ഷ​ത്തേ​ക്കു വാ​ങ്ങാ​നു​ള്ള കെ​എ​സ്ഇ​ബി​യു​ടെ ദീ​ര്‍​ഘ​കാ​ല ക​രാ​റു​ക​ള്‍ 2014ല്‍ ​യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഒ​പ്പി​ട്ട​താ​ണ്. അ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ക്കു​ക​യും പാ​ക​പ്പി​ഴ​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. അ​തു​പോ​ലെ, ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ സ​ത്‌​ല​ജ് ജ​ല്‍ വൈ​ദ്യു​തി നി​ഗം ലി​മി​റ്റ​ഡി​ല്‍​നി​ന്ന് 25 വ​ര്‍​ഷ​ത്തേ​ക്ക് 4.46 രൂ​പ​യ്ക്ക് കി​ട്ടേ​ണ്ടി​യി​രു​ന്ന 166 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി കെ​എ​സ്ഇ​ബി തീ​രു​മാ​നം വൈ​കി​ച്ച​തു​കൊ​ണ്ടു മാ​ത്രം ന​ഷ‌്ട​മാ​യെ​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം ചൂ​ണ്ടി​ക്കാ​ണി​ച്ച​ത് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നാ​ണ്. പു​റ​ത്തു​നി​ന്നു വാ​ങ്ങു​ന്ന വൈ​ദ്യു​തി പി​ന്നീ​ട് തി​രി​ച്ചു​കൊ​ടു​ക്കു​ന്ന സ്വാ​പ് രീ​തി​ക്കു പ​ക​രം, ദി​വ​സ​വും പ​ണം ന​ല്‍​കി വാ​ങ്ങി​യ​ത് ബോ​ര്‍​ഡി​നു സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​യ​തും ക​ഴി​ഞ്ഞ വ​ര്‍​ഷം വി​വാ​ദ​മാ​യി​രു​ന്നു.

അ​ദാ​നി​യി​ൽ​നി​ന്ന് കൂ​ടി​യ വി​ല​യ്ക്ക് വൈ​ദ്യു​തി വാ​ങ്ങാ​നു​ള്ള കെ​എ​സ്ഇ​ബി​യു​ടെ നീ​ക്കം റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നാ​ണ് അ​ടു​ത്ത​യി​ടെ റ​ദ്ദാ​ക്കി​യ​ത്. കൊ​ള്ള​വി​ല​യ്ക്കു പു​റ​ത്തു​നി​ന്നു വൈ​ദ്യു​തി വാ​ങ്ങേ​ണ്ടി​വ​രു​ന്പോ​ഴും 778 മെ​ഗാ​വാ​ട്ടി​ന്‍റെ 128 ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​ക്കാ​തെ കി​ട​പ്പു​ണ്ടെ​ന്നോ​ർ​ക്ക​ണം. പ​രി​സ്ഥി​തി​വാ​ദ​ക്കാ​ർ ത​ട​സ​മു​ന്ന​യി​ക്കു​ന്ന​താ​ണു കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞ് മ​ന്ത്രി​യും കൈ​ക​ഴു​കി. കെ​എ​സ്ഇ​ബി​യു​ടെ മ​റ്റൊ​രു കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് 24 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഭൂ​ത​ത്താ​ൻ​കെ​ട്ട് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി.

നി​ശ്ചി​ത സ​മ​യ​ത്തു പൂ​ർ​ത്തി​യാ​യി​രു​ന്നെ​ങ്കി​ൽ ല​ഭി​ക്കേ​ണ്ട തു​ക​യും ചേ​ർ​ത്ത് ഏ​ക​ദേ​ശം 500 കോ​ടി​യു​ടെ ന​ഷ‌്ട​മു​ണ്ടാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 18 മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ 2015 മാ​ർ​ച്ചി​ൽ ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​ശ​ര​വ​ണ എ​ൻ​ജി​നി​യ​റിം​ഗ് ഭ​വാ​നി (എ​സ്എ​സ്ഇ​ബി) എ​ന്ന ക​മ്പ​നി​ക്കു ന​ൽ​കി​യെ​ങ്കി​ലും അ​വ​ർ മു​ങ്ങി​യ സൂ​ച​ന​യാ​ണു​ള്ള​ത്. ക​ന്പ​നി​ക്കു തു​ക മു​ൻ​കൂ​റാ​യി ന​ൽ​കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ഇ​ത്ത​രം ഉ​ന്ന​ത കെ​ടു​കാ​ര്യ​സ്ഥ​രു​ടെ ക​ന്പ​നി​ക്ക് ശ​ന്പ​ള​വ​ർ​ധ​ന​യു​ടെ കാ​ര്യ​ത്തി​ൽ കാ​ര്യ​സ്ഥ​ത കൂ​ടു​ത​ലു​മാ​ണ്.

ശ​ന്പ​ള​ച്ചെ​ല​വ് ഏ​ഴു​മു​ത​ൽ 10 വ​രെ ശ​ത​മാ​ന​മെ​ങ്കി​ലും കു​റ​ച്ചി​ല്ലെ​ങ്കി​ൽ നി​ല​നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നും ഡ​യ​റ​ക‌്ട​ർ​മാ​രു​ടെ ഉ​പ​സ​മി​തി​യോ​ട് ബോ​ർ​ഡ് ത​ന്നെ നി​ർ​ദേ​ശി​ച്ച​ത് 2022 മേ​യി​ലാ​ണ്. ബോ​ർ​ഡി​ൽ ആ​റാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ അ​തി​നു മു​ന്പേ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നൊ​ന്നും പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​പോ​ലും തേ​ടാ​തെ ക്ര​മ​വി​രു​ദ്ധ​മാ​യി 2021ൽ ​ബോ​ർ​ഡ് ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി. ഇ​തി​ലൂ​ടെ വ​ർ​ഷം 734.4 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത ബോ​ർ​ഡി​നു​ണ്ടാ​യി. ഈ ​പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ ശ​മ്പ​ള-​പെ​ൻ​ഷ​ൻ വി​ഹി​തം റ​വ​ന്യു വ​രു​മാ​ന​ത്തി​ന്‍റെ 26.77 ശ​ത​മാ​ന​മാ​യി​രു​ന്ന​ത് ഒ​റ്റ​യ​ടി​ക്ക് 46.59 ശ​ത​മാ​ന​മാ​യി.

ഇ​തു രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചെ​ല​വാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ശ​മ്പ​ള​വും പെ​ൻ​ഷ​നും പ​രി​ഷ്‌​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച ഡ​യ​റ​ക‌്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ടു​ക്കാ​ൻ കം​പ്ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ 2023 മേ​യി​ൽ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഒ​രു കാ​ര്യ​വു​മി​ല്ല. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടാ​തെ 2016ലും ​ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശ​മ്പ​ള​പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കാ​വൂ എ​ന്ന് 2021 ജ​നു​വ​രി​യി​ൽ സ​ർ​ക്കാ​ർ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​നു പു​ല്ലു​വി​ല ന​ൽ​കി​ക്കൊ​ണ്ടാ​ണ് തൊ​ട്ട​ടു​ത്ത മാ​സം ശ​ന്പ​ളം വ​ർ​ധി​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല.

ഇ​ത്ത​രം ധി​ക്കാ​ര​ങ്ങ​ൾ​ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​ക​ൾ​ക്കും ധൂ​ർ​ത്തി​നും ക​രാ​ർ റ​ദ്ദാ​ക്ക​ലി​നു​മൊ​ന്നും എ​ൽ​ഡി​എ​ഫി​നോ യു​ഡി​എ​ഫി​നോ റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നോ കെ​എ​സ്ഇ​ബി​ക്കോ ന​ഷ‌്ട​മി​ല്ല. ന​ഷ‌്ടം ജ​ന​ങ്ങ​ൾ​ക്കു മാ​ത്രം. ഇ​തു ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യും പ​ക​ൽ​ക്കൊ​ള്ള​യു​മാ​ണെ​ന്നും ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നു യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​തൊ​രു രാ​ഷ്‌​ട്രീ​യ ന​ട​പ​ടി​ക്ര​മം മാ​ത്ര​മാ​യി​ട്ടേ ജ​നം കാ​ണു​ന്നു​ള്ളൂ.

വൈ​ദ്യു​തി​നി​ര​ക്കു വ​ർ​ധ​ന മോ​ശ​മാ​യി​പ്പോ​യെ​ന്ന് മു​ൻ വൈ​ദ്യു​തി മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ എ.​കെ. ബാ​ല​നും പ​റ​ഞ്ഞു. ഒ​രു മു​ട​ക്കു​മി​ല്ലാ​ത്ത സ​ഹ​താ​പം! കെ​എ​സ്ഇ​ബി​യെ​യും യു​ഡി​എ​ഫ് കാ​ല​ത്തെ ക​രാ​ർ റ​ദ്ദാ​ക്കി​യ റെ​ഗു​ലേ​റ്റ​റി ബോ​ർ​ഡി​നെ​യു​മൊ​ക്കെ പ​ഴി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ആ​ത്മാ​ർ​ഥ​യു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​നോ​ടു പ​റ​ഞ്ഞു തി​രു​ത്തി​യാ​ൽ മ​തി. ത​ങ്ങ​ൾ വ​രു​ന്പോ​ൾ എ​ല്ലാം ശ​രി​യാ​കു​മെ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ, വ​ന്ന​പ്പോ​ഴു​ള്ള അ​വ​സ്ഥ​യെ​ന്താ​ണെ​ന്ന് സ​ർ​ക്കാ​രോ എ​ൽ​ഡി​എ​ഫോ ധ​വ​ള​പ​ത്രം ഇ​റ​ക്കാ​ൻ സ​മ​യ​മാ​യി. പ്ര​ക​ട​ന​പ​ത്രി​ക​യ​ല്ല, ധ​വ​ള​പ​ത്രം..!