58-ാം നീ​ക്ക​ത്തി​ലെ 142 കോ​ടി ക​ര​ങ്ങ​ൾ
Saturday, December 14, 2024 12:00 AM IST
റീ​​​​​​​​​ൽ​​​​​​​​​സി​​​​​​​​​ന്‍റെ​​​​​​​​​യും സോ​​​​​​​​​ഷ്യ​​​​​​​​​ൽ മീ​​​​​​​​​ഡി​​​​​​​​​യ​​​​​​​​​യു​​​​​​​​​ടെ​​​​​​​​​യും ച​​​​​​​​​ക്ര​​​​​​​​​വ്യൂ​​​​​​​​​ഹ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ അ​​​​​​​​​ക​​​​​​​​​പ്പെ​​​​​​​​​ട്ട് നി​​​​​​​​​രാ​​​​​​​​​യു​​​​​​​​​ധ​​​​​​​​​രും
നി​​​​​​​​​സ​​​​​​​​​ഹാ​​​​​​​​​യ​​​​​​​​​രു​​​​​​​​​മാ​​​​​​​​​യി മാ​​​​​​​​​റു​​​​​​​​​ന്ന പ​​​​​​​​​ല കൗ​​​​​​​​​മാ​​​​​​​​​ര​​​​​​​​​മ​​​​​​​​​ന​​​​​​​​​സു​​​​​​​​​ക​​​​​​​​​ൾ​​​​​​​​​ക്കും ഇ​​​​​​​​​ന്നു സ്വ​​​​​​​​​പ്നം കാ​​​​​​​​​ണാ​​​​​​​​​ൻ ക​​​​​​​​​ഴി​​​​​​​​​യു​​​​​​​​​ന്നു​​​​​​​​​ണ്ടോ? ചാ​​​​​​​​​​ന്പ്യ​​​​​​​​​​ൻ​​​​​​​​​​പ​​​​​​​​​​ട്ടം നേ​​​​​​​​​​ടി​​​​​​​​​​യ​​​ശേ​​​​​​​​​​ഷം ചെ​​​​​​​​​​സ് ലോ​​​​​​​​​​ക​​​​​​​​​​ത്തി​​​​​​​​​​ന്‍റെ നി​​​​​​​​​​ശ​​​ബ്‌​​​ദ​​​​​​​​​​ത​​​​​​​​​​യ്ക്കു ചേ​​​​​​​​​​ർ​​​​​​​​​​ന്ന​​​വി​​​​​​​​​​ധം ആ ​​​​​​​​​ക​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന​​​​​​​​​​രി​​​​​​​​​​കെ ശാ​​​​​​​​​​ന്ത​​​​​​​​​​നാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്ന് ആ​​​​​​​​​​ന​​​​​​​​​​ന്ദ​​​​​​​​​​ക്ക​​​​​​​​​​ണ്ണീ​​​​​​​​​​ർ പൊ​​​​​​​​​​ഴി​​​​​​​​​​ച്ച ഗു​​​​​​​​​​കേ​​​​​​​​​​ഷ് ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ യു​​​​​​​​​​വ​​​​​​​​​​ത​​​​​​​​​​യ്ക്കു മു​​​​​​​​​​ന്നി​​​​​​​​​​ൽ വ​​​​​​​​​​യ്ക്കു​​​​​​​​​​ന്ന മ​​​​​​റ്റൊ​​​​​​രു ക​​​​​​​​​​രു​​​​​​​​​​വു​​​​​​​​​​ണ്ട്.


ആ​ക്രോ​ശി​ക്കേ​ണ്ടി​വ​ന്നി​ല്ല, തോ​ക്കെ​ടു​ക്കേ​ണ്ടി​വ​ന്നി​ല്ല, ഒ​രു തു​ള്ളി ര​ക്തം പൊ​ടി​യേ​ണ്ടി​യും വ​ന്നി​ല്ല... ഇ​താ ഇ​ന്ത്യ ചൈ​ന​യെ കീ​ഴ​ട​ക്കി​യി​രി​ക്കു​ന്നു! ഒ​ളിം​പി​ക്സി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ലു​മൊ​ക്കെ ചൈ​നീ​സ് താ​ര​ങ്ങ​ളു​ടെ മി​ന്നും പ്ര​ക​ട​നം ക​ണ്ട് പ​ല​വ​ട്ടം ല​ജ്ജ​യോ​ടെ മു​ഖം താ​ഴ്ത്തി നി​ന്ന 142 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് അ​തി​ർ​ത്തി​ക്കി​പ്പു​റം അ​ഭി​മാ​ന​ത്തോ​ടെ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കാം; ഇ​ന്ത്യ-​ചൈ​ന ലോ​ക ചെ​സ് യു​ദ്ധ​ത്തി​ൽ ന​മ്മ​ൾ ജ​യി​ച്ചി​രി​ക്കു​ന്നു.

64 ക​ള​ങ്ങ​ളി​ൽ 32 ക​റു​ത്ത ക​രു​ക്ക​ൾ ക​റു​ത്ത കു​തി​ര​ക​ളാ​യ ദി​ന​ത്തി​ൽ യു​ദ്ധ​വീ​ര​നാ​യി ഇ​ന്ത്യ​യു​ടെ ദൊ​മ്മ​രാ​ജു ഗു​കേ​ഷ് എ​ന്ന കൗ​മാ​ര​ക്കാ​ര​ൻ. ഡി. ​ഗു​കേ​ഷി​ന്‍റെ പ​തി​നെ​ട്ടാം വ​യ​സി​ലെ പ​ട​പ്പു​റ​പ്പാ​ടി​ൽ ത​ല​യ​റ്റു വീ​ണ​ത് റ​ഷ്യ​ൻ ഇ​തി​ഹാ​സം ഗാ​രി കാ​സ്പ​റോ​വ് 22-ാം വ​യ​സി​ൽ സ്ഥാ​പി​ച്ച പ്രാ​യം കു​റ​ഞ്ഞ ലോ​ക​ചാ​ന്പ്യ​ൻ എ​ന്ന റി​ക്കാ​ർ​ഡ്. വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു​ശേ​ഷം ഇ​ന്ത്യ​യു​ടെ ചെ​സ് വി​ഹാ​യ​സി​ൽ മ​റ്റൊ​രു ‘വി​ശ്വ​നാ​ഥ​ൻ’.

സിം​ഗ​പ്പു​രി​ൽ ന​ട​ന്ന ഫി​ഡെ ചെ​സ് ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ പ​തി​നാ​ലാം ഗെ​യി​മി​ലെ അ​ന്പ​ത്തി​യെ​ട്ടാം നീ​ക്ക​ത്തി​നാ​യി ഗു​കേ​ഷ് ക​റു​ത്ത ക​രു​വി​ൽ ക​രം തൊ​ടു​മ്പോ​ൾ അ​തി​ന് 142 കോ​ടി ക​ര​ങ്ങ​ളു​ടെ ഊ​ർ​ജ​മു​ണ്ടാ​യി​രു​ന്നു. ലോ​ക​ചാ​ന്പ്യ​നെ​ത്ത​ന്നെ വീ​ഴ്ത്തി​യ ആ ​നീ​ക്ക​ത്തി​ലൂ​ടെ ച​തു​രം​ഗ​പ്പ​ല​ക​യി​ലെ ക​ള​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ഇ​ന്ത്യ​ൻ യു​വ​ത്വ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ളി​ലേ​ക്കാ​ണ് ഗു​കേ​ഷ് ക​രു വ​ച്ചി​രി​ക്കു​ന്ന​ത്.

നി​ശ​ബ്‌​ദ​ത​യു​ടെ ഈ ​മാ​മാ​ങ്ക​ത്തി​ൽ ചെ​വി​യോ​ർ​ത്താ​ൽ ഒ​രു സ്വ​രം കേ​ൾ​ക്കാം; അ​ത് ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും ജ​ന​കീ​യ​നാ​യ രാ​ഷ്‌​ട്ര​പ​തി എ.​പി.​ജെ. അ​ബ്‌​ദു​ൾ ക​ലാ​മി​ന്‍റേ​താ​ണ്. “നി​ങ്ങ​ൾ സ്വ​പ്നം കാ​ണു​ക. ന​ല്ല സ്വ​പ്ന​ങ്ങ​ളി​ൽ​നി​ന്ന് ന​ല്ല ചി​ന്ത​ക​ളു​ണ്ടാ​കും; ന​ല്ല ചി​ന്ത​ക​ളി​ൽ​നി​ന്നു ന​ല്ല പ്ര​വൃ​ത്തി​ക​ളും.”

2013ൽ ​ചെ​ന്നൈ​യി​ലെ ഹ​യാ​ത് റീ​ജ​ൻ​സി​യി​ൽ ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദും നോ​ർ​വേ​യു​ടെ മാ​ഗ്‌​ന​സ് കാ​ൾ​സ​ണും ലോ​ക ചാ​ന്പ്യ​ൻ​പ​ട്ട​ത്തി​നാ​യി ഏ​റ്റു​മു​ട്ടു​ന്ന​തു കാ​ണാ​ൻ അ​ച്ഛ​ൻ ഡോ. ​ര​ജ​നീ​കാ​ന്തി​നൊ​പ്പം ചെ​സി​ൽ പി​ച്ച​വ​ച്ചു തു​ട​ങ്ങി​യ ഡി. ​ഗു​കേ​ഷും പോ​യി​രു​ന്നു. ഇ​തി​ഹാ​സ താ​ര​ങ്ങ​ളു​ടെ ആ ​മ​ത്സ​രം ക​ണ്ടി​രി​ക്കു​ന്പോ​ൾ ഗു​കേ​ഷി​ന്‍റെ ഉ​ള്ളി​ൽ ഒ​രു സ്വ​പ്നം വി​ട​ർ​ന്നു, എ​നി​ക്കും ലോ​ക​ചാ​മ്പ്യ​നാ​ക​ണം. ചെ​ന്നൈ​യി​ൽ ക​ണ്ടു​തു​ട​ങ്ങി​യ സ്വ​പ്നം പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം സിം​ഗ​പ്പു​രി​ൽ പൂ​വ​ണി​ഞ്ഞി​രി​ക്കു​ന്നു.

ചാ​ന്പ്യ​ൻ​പ​ട്ടം നേ​ടി​യ​ശേ​ഷം ചെ​സ് ലോ​ക​ത്തി​ന്‍റെ നി​ശ​ബ്‌​ദ​ത​യ്ക്കു ചേ​ർ​ന്ന​വി​ധം ആ ​ക​ള​ത്തി​ന​രി​കെ ശാ​ന്ത​നാ​യി​രു​ന്ന് ആ​ന​ന്ദ​ക്ക​ണ്ണീ​ർ പൊ​ഴി​ച്ച ഗു​കേ​ഷ് ഇ​ന്ത്യ​ൻ യു​വ​ത​യ്ക്കു മു​ന്നി​ൽ വ​യ്ക്കു​ന്ന മ​റ്റൊ​രു ക​രു​വു​ണ്ട്, ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ​യു​ടെ​യും വെ​ള്ള​ക്ക​രു. നി​ങ്ങ​ൾ ഒ​രു സ്വ​പ്ന​ത്തി​നാ​യി മ​ന​സും സ​മ​യ​വും അ​ധ്വാ​ന​വും സ​മ​ർ​പ്പി​ച്ചാ​ൽ ഒ​രു പ​ത്മ​വ്യൂ​ഹ​ത്തി​നും നി​ങ്ങ​ളെ ത​ള​ച്ചി​ടാ​നാ​കി​ല്ല, നി​ങ്ങ​ൾ ആ ​സ്വ​പ്ന​ത്തി​ലേ​ക്ക് കു​തി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്ന​താ​ണ് ആ ​ആ​ന​ന്ദ​ക്ക​ണ്ണീ​രി​ന്‍റെ അ​ള​വു​കോ​ൽ.

റീ​ൽ​സി​ന്‍റെ​യും സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ​യും ച​ക്ര​വ്യൂ​ഹ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട് നി​രാ​യു​ധ​രും നി​സ​ഹാ​യ​രു​മാ​യി മാ​റു​ന്ന പ​ല കൗ​മാ​ര​മ​ന​സു​ക​ൾ​ക്കും ഇ​ന്നു സ്വ​പ്നം കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്നു സം​ശ​യം. സി​ന്ത​റ്റി​ക് ല​ഹ​രി​യു​ടെ വി​ഭ്രാ​ന്തി​ക്കാ​ഴ്ച​ക​ൾ പ​ല​രു​ടെ​യും സ്വ​പ്ന​ങ്ങ​ളെ മൂ​ടി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു. സ്വാ​ർ​ഥ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി മ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കു ചി​റ​കു ന​ൽ​കാ​ൻ മ​റ​ന്നു​പോ​കു​ന്ന മാ​താ​പി​താ​ക്ക​ൾ മ​റ്റൊ​രു ഗ​ണം.

അ​വ​ർ​ക്കു മു​ന്നി​ൽ ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ് ഗു​കേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ഡോ. ​ര​ജ​നീ​കാ​ന്തും ഡോ. ​പ​ദ്മ​യും. വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും മ​ക​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്കു കൂ​ടു​കൂ​ട്ടാ​ൻ അ​വ​ർ മ​റ​ന്നി​ല്ല. വീ​ട്ടി​ൽ നേ​ര​ന്പോ​ക്കി​നാ​യി അ​വ​ർ ക​ളി​ച്ചി​രു​ന്ന ചെ​സ് ക​ളി ക​ണ്ടാ​ണ് ഏ​ഴാം വ​യ​സി​ൽ ക​റു​പ്പും വെ​ളു​പ്പു​മു​ള്ള ക​ള​ങ്ങ​ളി​ൽ ഗു​കേ​ഷി​ന്‍റെ ക​ണ്ണു​ട​ക്കു​ന്ന​ത്. പി​ന്നീ​ടു​ള്ള​ത് തി​ക​ഞ്ഞ അ​ർ​പ്പ​ണ​ത്തി​ന്‍റെ​യും അ​ധ്വാ​ന​ത്തി​ന്‍റെ​യും ക​ഥ.

സ്വ​പ്നം കാ​ണാ​നും അ​തി​നെ വി​ടാ​തെ പി​ന്തു​ട​രാ​നും ഈ ​നേ​ട്ടം പ്ര​ചോ​ദ​ന​മാ​കു​ന്പോ​ഴാ​ണ് ലോ​ക​ചാ​ന്പ്യ​ന്മാ​ർ വീ​ണ്ടും പി​റ​ക്കു​ന്ന​ത്. ത​ന്നേ​ക്കാ​ൾ ഒ​രു വ​യ​സ് മാ​ത്രം കൂ​ടു​ത​ലു​ള്ള ഇ​ന്ത്യ​യു​ടെ ചെ​സ് സെ​ൻ​സേ​ഷ​ൻ ആ​ർ. പ്ര​ഗ്‌​നാ​ന​ന്ദ അ​ണ്ട​ർ 9 കാ​റ്റ​ഗ​റി​യി​ൽ ലോ​ക​ചാ​ന്പ്യ​നാ​യ​തു പ്ര​ചോ​ദ​ന​മാ​യ​പ്പോ​ഴാ​ണ് ഗു​കേ​ഷി​ലെ ചെ​സ് പ്ര​തി​ഭ ഉ​ണ​ർ​ന്ന​ത്.

ഈ ​സ്വ​പ്ന​നേ​ട്ടം അ​ധി​കാ​രി​ക​ൾ​ക്കു മു​ന്നി​ലേ​ക്കും ചി​ല ക​രു​ക്ക​ൾ നീ​ക്കി​വ​യ്ക്കു​ന്നു​ണ്ട്. പ്ര​തി​ഭ​ക​ളെ ചെ​റു​പ്പ​ത്തി​ലേ ക​ണ്ടെ​ത്താ​നും അ​വ​ർ​ക്കു സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ക്കാ​നും പ​ല​പ്പോ​ഴും ന​മ്മു​ടെ സം​വി​ധാ​ന​ങ്ങ​ൾ​ക്കു ക​ഴി​യു​ന്നി​ല്ല. പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ വി​ഷ​മി​ക്കു​ന്ന എ​ത്ര​യോ പേ​രു​ടെ ക​ഥ​ക​ളാ​ണ് ഇ​ട​യ്ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

രാ​ഷ്‌​ട്രീ​യ, പ്രാ​ദേ​ശി​ക താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ൽ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ മ​ന​സു​റ​പ്പി​ച്ചാ​ൽ ആ​ർ​ക്കു മു​ന്നി​ലും ന​മു​ക്കു ത​ല​താ​ഴ്ത്തി നി​ൽ​ക്കേ​ണ്ടി​വ​രി​ല്ല, കാ​ര​ണം, ഗു​കേ​ഷി​നെ​പ്പോ​ലെ​യു​ള്ള അ​തു​ല്യ​പ്ര​തി​ഭ​ക​ളു​ടെ ഹ​രി​ത​ഭൂ​മി​ക​യാ​ണ് ന​മ്മു​ടെ രാ​ജ്യം.