മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ​ക​ൾ
Friday, November 29, 2024 12:00 AM IST
മ​​ദ്യ​​പി​​ച്ചു വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​ർ മ​​നഃ​​പൂ​​ർ​​വ​​മു​​ള്ള ന​​ര​​ഹ​​ത്യ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​വ​​രാ​​ണ്; പ്ര​​മു​​ഖ​​രാ​​ണെ​​ങ്കി​​ൽ പോ​​ലീ​​സി​​നും ത​​ട​​യാ​​നാ​​വാ​​ത്ത ക്വ​​ട്ടേ​​ഷ​​ൻ സം​​ഘം.

തൃ​ശൂ​രി​ൽ മ​ദ്യ​പാ​നി​ക​ൾ ഓ​ടി​ച്ച ലോ​റി​ക്ക​ടി​യി​ൽ പെ​ട്ട് അ​ഞ്ചു​പേ​ർ മ​രി​ക്കാ​നി​ട​യാ​ക്കി​യ സം​ഭ​വം സാ​വ​കാ​ശം പി​ന്നി​ലേ​ക്കോ​ടി​ച്ചു നോ​ക്കി​യാ​ൽ ശ്ര​ദ്ധേ​യ​മാ​യ ര​ണ്ടു കാ​ര്യ​ങ്ങ​ളു​ണ്ട്. ഒ​ന്ന്, മ​ദ്യ​ത്തി​നു വി​ല​ക്കു​റ​വു​ള്ള മാ​ഹി​യി​ൽ​നി​ന്ന് കു​ടി​ച്ചി​റ​ങ്ങി​യ​വ​ർ വി​വി​ധ ദി​ക്കു​ക​ളി​ലേ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടു​പോ​യ വാ​ഹ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് തൃ​ശൂ​രി​ൽ അ​ഞ്ചു​പേ​രു​ടെ പ്രാ​ണ​നെ​ടു​ത്ത​ത്. മ​റ്റു​ള്ള​വ ആ​രു​ടെ​യോ ഭാ​ഗ്യ​ത്തി​ന് അ​പ​ക​ട​ത്തി​ൽ പെ​ട്ടി​ല്ലെ​ന്നേ​യു​ള്ളൂ.

ര​ണ്ട്, മാ​ഹി മു​ത​ൽ തൃ​ശൂ​ർ വ​രെ 180 കി​ലോ​മീ​റ്റ​റോ​ളം വ​ഴി​യി​ൽ, ആ​റോ ഏ​ഴോ മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഒ​രി​ട​ത്തും പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​തോ ഓ​ടി​ച്ച​യാ​ൾ​ക്ക് ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​തോ ക​ണ്ടെ​ത്തു​മാ​യി​രു​ന്നു. അ​ഞ്ചു മ​നു​ഷ്യ​ർ പ​തി​വു​പോ​ലെ ഉ​റ​ങ്ങി എ​ഴു​ന്നേ​ൽ​ക്കു​മാ​യി​രു​ന്നു.

മ​റ്റൊ​ന്നു​കൂ​ടി പ​റ​യേ​ണ്ട​തു​ണ്ട്. അ​ത്, മ​ദ്യ​പി​ച്ച​ശേ​ഷം വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രോ​ടാ​ണ്. അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​ട്ടും മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ പു​റ​പ്പെ​ടു​ന്ന​ത് മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ​ക്കാ​ണ്; പ്ര​മു​ഖ​രാ​ണെ​ങ്കി​ൽ പോ​ലീ​സി​നും ത​ട​യാ​നാ​വാ​ത്ത ക്വ​ട്ടേ​ഷ​ൻ സം​ഘം.

തൃ​ശൂ​ർ, നാ​ട്ടി​ക​യി​ല്‍ റോ​ഡ​രി​കി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്കു ത​ടി​ലോ​റി പാ​ഞ്ഞു​ക​യ​റി​യാ​ണ് ര​ണ്ടു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.50നാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​രി​ൽ​നി​ന്നു മ​രം​ക​യ​റ്റി വ​ന്ന ലോ​റി മ​ദ്യ​പാ​നി​ക​ളു​ടെ കൈ​യി​ൽ നി​ൽ​ക്കാ​തെ ബൈ​പാ​സി​ലേ​ക്കു പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ജോ​ലി​ക​ഴി​ഞ്ഞ് തെ​രു​വു​ക​ളി​ലും ക​ട​ത്തി​ണ്ണ​ക​ളി​ലും കു​ഞ്ഞു​ങ്ങ​ളു​മാ​യി ഉ​റ​ങ്ങേ​ണ്ടി​വ​രു​ന്ന ദ​രി​ദ്ര​രു​ടെ ഉ​പ​ക​ഥ​കൂ​ടി​യാ​ണി​ത്.

തെ​രു​വി​ലു​റ​ങ്ങു​ന്ന​വ​ർ വാ​ഹ​നം ക​യ​റി മ​രി​ക്കു​ക​യും കൊ​ല്ല​പ്പെ​ടു​ക​യും മാ​ന​ഭം​ഗ​ത്തി​നി​ര​യാ​കു​ക​യും ചെ​യ്യു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ലോ​ക​ത്തെ അ​ഞ്ചാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യ ഇ​ന്ത്യ​യി​ലു​ണ്ട്! ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചു വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​വ​രാ​ണ് തൃ​ശൂ​രി​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​ച്ഛ​ൻ മ​റ്റു വീ​ടു​ക​ളി​ൽ പോ​യി വാ​ഹ​നം അ​ഭ്യ​ർ​ഥി​ക്കേ​ണ്ടി​വ​ന്ന​തും കി​ട്ടാ​തെ​പോ​യ​തും ദ​യ​നീ​യ കാ​ഴ്ച​യാ​യി.

മോ​ഷ​ണ​സം​ഘ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ഭീ​തി​യി​ൽ ക​ഴി​യു​ന്ന​വ​ർ വാ​തി​ൽ തു​റ​ന്നി​ല്ല. ഒ​ടു​വി​ൽ ആ ​പി​താ​വ് റോ​ഡി​നു ന​ടു​വി​ൽ ക​യ​റി നി​ന്ന​തോ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യ​ത്. എ​ല്ലാ​റ്റി​ന്‍റെ​യും തു​ട​ക്കം മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​തി​ൽ​നി​ന്നാ​ണ്. സം​ഭ​വി​ച്ച​തു തി​രി​ച്ചെ​ടു​ക്കാ​നാ​കി​ല്ല. പ​ക്ഷേ, മ​ന​സു​വ​ച്ചാ​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​കും. സ​ർ​ക്കാ​രും പോ​ലീ​സും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും തീ​രു​മാ​നി​ക്ക​ണം.

രാ​ജ്യ​ത്തു ന​ട​ക്കു​ന്ന ഓ​രോ അ​പ​ക​ട​ത്തി​നും ഓ​രോ കാ​ര​ണ​മാ​യി​രി​ക്കും. പ​ക്ഷേ, മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ചു​ള്ള അ​പ​ക​ട​ത്തി​ന് ഒ​രേ​യൊ​രു കാ​ര​ണ​മേ​യു​ള്ളു; ല​ക്കു​കെ​ട്ട​യാ​ൾ വാ​ഹ​ന​മോ​ടി​ച്ചു. പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണം. ആ​ർ​ക്കും ഒ​ഴി​വു കൊ​ടു​ക്ക​രു​ത്.

2019ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തു മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ കൊ​ന്ന കേ​സി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നു​വേ​ണ്ടി സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ അ​ട്ടി​മ​റി​യി​ൽ കേ​ര​ളം ന​ടു​ങ്ങി​യ​താ​ണ്. എ​ല്ലാ തെ​ളി​വ​ക​ളും ഇ​ല്ലാ​താ​ക്കി മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്.

സ​ർ​ക്കാ​രി​ലോ പാ​ർ​ട്ടി​യി​ലോ പി​ടി​പാ​ടു​ള്ള ഉ​ന്ന​ത​രു​ടെ വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ൽ എ​ളു​പ്പ​മ​ല്ല. അ​ത്ത​രം സ്വാ​ധീ​ന​മൊ​ന്നു​മി​ല്ലെ​ന്നു ക​രു​തു​ന്ന​തി​നാ​ൽ നാ​ട്ടി​ക​യി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടേ​ക്കും. ട്രെ​യി​ൻ ലോ​ക്കോ പൈ​ല​റ്റു​മാ​ർ, കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ​ബ​സ്, സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്കൊ​ക്കെ ല​ഹ​രി​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തോ​ടെ മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ക്ക​ൽ കു​റ​ഞ്ഞി​ട്ടു​ണ്ട്.

മാ​ഹി​ക്കും തൃ​ശൂ​രി​നു​മി​ടെ ഒ​രു പ​രി​ശോ​ധ​ന​യെ​ങ്കി​ലു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ തൃ​ശൂ​രി​ലെ കൂ​ട്ട​ക്കൊ​ല​പാ​ത​കം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​വി​ടെ നി​ൽ​ക്ക​ട്ടെ. അ​ഞ്ചു മ​ര​ണ​ങ്ങ​ളും പ​രി​ക്കേ​റ്റ മ​നു​ഷ്യ​രും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ഒ​രു വാ​ഹ​ന​ത്തി​നാ​യി ഓ​ടി​ന​ട​ന്ന അ​ച്ഛ​ന്‍റെ നി​സ​ഹാ​യ​ത​യു​മൊ​ക്കെ ന​മ്മെ വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. പ​ക്ഷേ, അ​തി​ൽ ആ​ത്മാ​ർ​ഥ​യി​ല്ല. ഉ​ണ്ടെ​ങ്കി​ൽ മ​ദ്യ​പി​ക്കു​ന്ന​വ​ർ ഒ​രു തീ​രു​മാ​ന​മെ​ടു​ത്താ​ൽ മ​തി, കൊ​ല്ല​പ്പെ​ടാ​നി​രി​ക്കു​ന്ന നി​ര​വ​ധി മ​നു​ഷ്യ​ർ ആ​യു​സെ​ത്തു​വോ​ളം ജീ​വി​ക്കും. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കി​ല്ലെ​ന്നു പ്ര​തി​ജ്ഞ​യെ​ടു​ക്കാ​ൻ നാ​ട്ടി​ക​യി​ലെ ചോ​ര​പ്പു​ഴ​യ്ക്കു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ന​മ്മു​ടെ സ​ഹ​താ​പം ആ​ർ​ക്കു വേ​ണം?