ഭൂ​രി​പ​ക്ഷ​വാ​ദം നി​ഷ്ക​ള​ങ്ക​മ​ല്ല
Wednesday, December 11, 2024 12:00 AM IST
ഹി​​​​​ന്ദു​​​​​ക്ക​​​​​ള​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രെ ര​​​​​ണ്ടാം​​​​​ത​​​​​രം പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​യി കാ​​​​​ണു​​​​​ന്ന പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ന്‍റെ സ്വാ​​​​​ധീ​​​​​ന​​​​​മാ​​​​​ണ് അ​​​​ല​​​​ഹാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ അ​​​​പ്ര​​​​മാ​​​​ദി​​​​ത്വ വാ​​​​ദ​​​​ത്തി​​​​ൽ അ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഹി​ന്ദു​ക്ക​ളാ​കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ന​ട​ത്തി​യ പ്ര​സം​ഗം, ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വ​സി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​നീ​തി​യി​ൽ വി​ശ്വ​സി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ​വ​രെ​യും അ​സ്വ​സ്ഥ​രാ​ക്കി​യി​ട്ടു​ണ്ട്.

ഓ​ക്‌​സി​ജ​ന്‍ ശ്വ​സി​ച്ച് ഓ​ക്‌​സി​ജ​ന്‍ ത​ന്നെ പു​റ​ത്തു​വി​ടു​ന്ന ഒ​രേ​യൊ​രു ജീ​വി പ​ശു​വാ​ണെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​ത്ത​ര​വി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത ജ​ഡ്ജി​യാ​ണ് ഇ​പ്പോ​ൾ ഭൂ​രി​പ​ക്ഷ രാ​ഷ്‌​ട്രീ​യ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്.

ര​ണ്ടു പ​രാ​മ​ർ​ശ​വും ഒ​രേ ആ​ശ​യ​ത്തി​ന്‍റെ സൃ​ഷ്ടി​യാ​ണ്. ഭൂ​രി​പ​ക്ഷ​ത്തി​നു വി​ധേ​യ​രാ​യി മ​റ്റു​ള്ള​വ​ർ ജീ​വി​ക്ക​ണ​മെ​ന്നു ഭൂ​രി​പ​ക്ഷ​വാ​ദി​ക​ളോ ഫാ​സി​സ്റ്റു​ക​ളോ വ​ർ​ഗീ​യ​വാ​ദി​ക​ളോ പ​റ​യു​ന്ന​തു​പോ​ലെ​യ​ല്ല, ഒ​രു ജ​ഡ്ജി പ​റ​യു​ന്ന​ത്.

ഇ​പ്പോ​ഴ​ത്തെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത് അ​വി​ശ്വ​സ​നീ​യ​മ​ല്ലെ​ങ്കി​ലും ആ​പ​ത്ക​ര​മാ​ണ്. ന​മ്മു​ടെ മ​ഹ​ത്താ​യ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ അ​പ​ഹ​സി​ക്കു​ന്ന ഇ​ത്ത​രം വി​ഭ​ജ​ന പ​രാ​മ​ർ​ശ​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ-​ഭൂ​രി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ നാം ​ഇ​ന്ത്യ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യ​ണം.

അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ലൈ​ബ്ര​റി ഹാ​ളി​ൽ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ ലീ​ഗ​ൽ സെ​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ‘ഏ​കീ​കൃ​ത സി​വി​ൽ കോ​ഡി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ആ​വ​ശ്യ​ക​ത’ എ​ന്ന വി​ഷ​യ​ത്തി​ൽ ജ​സ്റ്റീ​സ് ശേ​ഖ​ർ കു​മാ​ർ യാ​ദ​വ് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

“ഹി​ന്ദു​സ്ഥാ​നാ​ണ് ഇ​ന്ത്യ​യെ​ന്നു പ്ര​ഖ്യാ​പി​ക്കാ​ൻ മ​ടി​യി​ല്ല. ഹി​ന്ദു​ക്ക​ളാ​കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. കു​ടും​ബ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും സ​മൂ​ഹ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലാ​യാ​ലും ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് എ​ന്നാ​ണു നി​യ​മം.

ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​വും ക്ഷേ​മ​വും സ​ന്തോ​ഷ​വു​മാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​ത്. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ രാം​ല​ല്ല​യെ പ്ര​തി​ഷ്ഠി​ക്കാ​ൻ പൂ​ർ​വി​ക​രി​ൽ പ​ല​രും വ​ലി​യ ത്യാ​ഗ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.” ജ​ഡ്ജി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളെ​ല്ലാം ഒ​രേ ആ​ശ​യ​ത്തി​ന്‍റെ ബ​ഹി​ർ​സ്ഫു​ര​ണ​ങ്ങ​ളാ​ണ്. അ​തി​ൽ പ്ര​ധാ​നം ഭൂ​രി​പ​ക്ഷ​വാ​ദ​മാ​ണ്.

എ​ന്തു ന്യാ​യീ​ക​ര​ണ​മു​ണ്ടെ​ങ്കി​ലും അ​ത് സ്വാ​ഭാ​വി​ക​മാ​യും രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ത്തെ ഒ​രു​പ​ടി താ​ഴ്ത്തി ഭൂ​രി​പ​ക്ഷ​ത്തി​നു വി​ധേ​യ​രാ​യി​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തി​ൽ വേ​ണ്ടു​വോ​ളം കാ​ണു​ന്ന​ത്, ഹി​ന്ദു​ക്ക​ള​ല്ലാ​ത്ത​വ​രെ ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യി കാ​ണു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ സ്വാ​ധീ​ന​മാ​ണ്.

ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അ​പ്ര​മാ​ദി​ത്വ​വാ​ദം ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ൽ​നി​ന്ന് ഏ​റെ അ​ക​ലെ​യ​ല്ല. ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളെ​യും കൊ​ല​പാ​ത​ക​ങ്ങ​ളെ​യും ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ​ക്കും എ​ടു​ത്തു​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് ജ​ഡ്ജി​യു​ടെ ആ​ശ​യം.

ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഇ​ദ്ദേ​ഹ​ത്തി​ൽ​നി​ന്നു ത​ങ്ങ​ൾ​ക്കു നീ​തി ല​ഭി​ക്കു​മോ​യെ​ന്ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ചി​ന്തി​ച്ചേ​ക്കാ​മെ​ന്ന സാ​ധ്യ​ത​പോ​ലും കോ​ട​തി​ക​ളു​ടെ നി​ഷ്പ​ക്ഷ​ത​യെ​യും വി​ശ്വാ​സ്യ​ത​യെ​യും ന്യാ​യാ​സ​ന​ത്തി​ൽ​നി​ന്നി​റ​ക്കി പ്ര​തി​ക്കൂ​ട്ടി​ലെ​ത്തി​ക്കും. ജ​ഡ്ജി​മാ​ർ ഭ​ര​ണ​കൂ​ട​ത്തി​ന് അ​നു​കൂ​ല​മാ​യി പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​തും വി​ര​മി​ച്ചു​ക​ഴി​ഞ്ഞ് സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ലെ​ത്തു​ന്ന​തും മ​റ്റു സ്ഥാ​ന​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മൊ​ക്കെ സാ​ധാ​ര​ണ കാ​ര്യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

രാ​ജ്യ​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ 1947 ഓ​ഗ​സ്റ്റ് 15ലെ ​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്‌​തു​ള്ള 1991ലെ ​ആ​രാ​ധ​നാ​ല​യ സം​ര​ക്ഷ​ണ നി​യ​മ​ത്തെ അ​വ​ഗ​ണി​ച്ച് കോ​ട​തി​ക​ൾ​ത​ന്നെ കേ​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു വാ​യി​ക്ക​പ്പെ​ടും. എ​ന്താ​യാ​ലും കോ​ട​തി​ക​ളു​ടെ വി​ശ്വാ​സ്യ​ത പ​ല​വി​ധ​ത്തി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത് രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മ​ല്ല; അ​തി​ൽ ഭൂ​രി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ല​ല്ലോ.

വി​ദ്വേ​ഷ​പ്ര​സം​ഗ​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വു​മാ​ണ് ജ​ഡ്ജി ന​ട​ത്തി​യ​തെ​ന്നും സു​പ്രീം​കോ​ട​തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സം​ഗം ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രേ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം വൃ​ന്ദ കാ​രാ​ട്ട് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്തെ​ഴു​തി.

ഇ​ന്ന​ലെ​ത​ന്നെ ഇ​ക്കാ​ര‍്യ​ത്തി​ൽ സു​പ്രീം​കോ​ട​തി പ​രി​ശോ​ധ​ന തു​ട​ങ്ങി​യെ​ന്ന​ത് ആ​ശ്വാ​സ​ത്തി​നു വ​ക ന​ൽ​കു​ന്നു​ണ്ട്. ഓ​ക്‌​സി​ജ​ന്‍ ശ്വ​സി​ച്ച് ഓ​ക്‌​സി​ജ​ന്‍ ത​ന്നെ പു​റ​ത്തു​വി​ടു​ന്ന ഒ​രേ​യൊ​രു ജീ​വി പ​ശു​വാ​ണെ​ന്ന്, പ​ശു​വി​നെ ക​ശാ​പ്പ് ചെ​യ്ത പ്ര​തി​ക്കു ജാ​മ്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ ഇ​തേ ജ​ഡ്ജി 2021 സെ​പ്റ്റം​ബ​റി​ൽ എ​ഴു​തി​യി​രു​ന്നു.

ശാ​സ്ത്ര​ബോ​ധം തൊ​ട്ടു​തീ​ണ്ടി​യി​ട്ടി​ല്ലാ​ത്ത ആ ​പ​രാ​മ​ർ​ശം അ​തേ വ​ഴി​യി​ൽ സ​ഞ്ച​രി​ച്ച് കൂ​ടു​ത​ൽ ആ​പ​ത്ക​ര​മാ​യ ത​ല​ത്തി​ലെ​ത്തി​യ​താ​ണ് ‘ഭൂ​രി​പ​ക്ഷ’ പ​രാ​മ​ർ​ശ​ത്തി​ൽ ക​ണ്ട​ത്. ജ​ന​ങ്ങ​ളെ വി​ഭ​ജി​ക്കു​ന്ന ഭൂ​രി​പ​ക്ഷ​വാ​ദം ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​യി സ്വീ​ക​രി​ക്കാ​മോ എ​ന്ന ചോ​ദ്യ​ത്തേ​ക്കാ​ൾ പ്ര​സ​ക്ത​മാ​ണ്, അ​ത്ത​ര​ത്തി​ലൊ​രാ​ൾ​ക്ക് എ​ല്ലാ മ​നു​ഷ്യ​ർ​ക്കും തു​ല്യ​മാ​യി നീ​തി ന​ട​പ്പാ​ക്കി​ക്കൊ​ടു​ക്കാ​ൻ പ​റ്റു​മോ​യെ​ന്ന ചോ​ദ്യം.

ആ ​ചോ​ദ്യം ഇ​ന്ത്യ​യു​ടെ വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ വി​ചാ​ര​ണ​യും ഭാ​വി​യു​ടെ വി​ധി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യു​മാ​യി വ​ള​രു​ന്നു​ണ്ട്. ഭൂ​രി​പ​ക്ഷ​മെ​ന്നോ ന്യൂ​ന​പ​ക്ഷ​മെ​ന്നോ ഭേ​ദ​മി​ല്ലാ​തെ അ​തി​നെ ത​ള​ർ​ത്ത​ണം.