മ​ന്ത്രി മാ​ത്ര​മ​ല്ല, ഉ​ത്ത​ര​വാ​ദി​ക​ളെ​ല്ലാം ത​ല താ​ഴ്ത്ത​ണം
Friday, December 13, 2024 12:00 AM IST
റോ​​​​​​​​​ഡ​​​​​​​​​പ​​​​​​​​​ക​​​​​​​​​ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ രാ​​​​​​​​​ജ‍്യ​​​​​​​​​ത്ത് പ്ര​​​​​​​​​തി​​​​​​​​​വ​​​​​​​​​ർ​​​​​​​​​ഷം 1.78 ല​​​​​​​​​ക്ഷം പേ​​​​​​​​​രാ​​​​​​​​​ണ് മ​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​ത്. റോ​​​​​ഡ് നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ പാ​​​​​ലി​​​​​ക്കാ​​​​​ൻ ജ​​​​​ന​​​​​ങ്ങ​​​​​ൾ ബാ​​​​​ധ്യ​​​​​സ്ഥ​​​​​രാ​​​​​ണെങ്കിലും അവ പാ​​​​​ലി​​​​​ക്കാ​​​​​തെ​​​​​യു​​​​​ള്ള സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പെ​​​​​രു​​​​​മാ​​​​​റ്റ​​​​​മാ​​​​​ണ് ഇ​​​​​ത്ര​​​​​യ​​​​​ധി​​​​​കം ജീ​​​​​വ​​​​​നു​​​​​ക​​​​​ൾ റോ​​​​​ഡി​​​​​ൽ പൊലി​​​​​യാ​​​​​ൻ കാ​​​​​ര​​​​​ണം.

ഒ​രു വേ​ദ​ന തീ​രും മു​മ്പേ മ​റ്റൊ​ന്ന് എ​ന്ന ക​ണ​ക്കി​ലാ​യി​രി​ക്കു​ന്നു വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ ദു​ര​ന്ത​വാ​ർ​ത്ത​ക​ൾ. തൃ​ശൂ​ർ നാ​ട്ടി​ക​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​വ​ർ​ക്കി​ട​യി​ലേ​ക്ക് ലോ​റി പാ​ഞ്ഞു​ക​യ​റി ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം അ​ഞ്ചു​പേ​ർ മ​രി​ച്ച​ത് ന​വം​ബ​ർ 26ന്.

​ഡി​സം​ബ​ർ ര​ണ്ടി​നാ​ണ് ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് മെ​ഡി​ക്ക​ൽ വി​ദ‍്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ഞ്ചു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ഒ​രാ​ൾ പി​ന്നീ​ടും മ​രി​ച്ച​ത്. ഇ​ന്ന​ലെ​യി​താ പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്തു​നി​ന്നാ​ണ് ക​ര​ള​ലി​യി​ക്കു​ന്ന വാ​ർ​ത്ത.

ലോ​റി പാ​ഞ്ഞു​ക​യ​റി എ​ട്ടാം ക്ലാ​സ് വി​ദ‍്യാ​ർ​ഥി​നി​ക​ളാ​യ നാ​ലു​പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ‌്ട​മാ​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ, ഇ​ന്ന​ലെ കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​മാ​സം പ്രാ​യ​മാ​യ ചോ​ര​ക്കു​ഞ്ഞു​ൾ​പ്പെ​ടെ തി​രു​വ​ല്ല ഇ​ര​വി​പേ​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രും മ​രി​ച്ചു. റോ​ഡി​ലി​റ​ങ്ങു​ന്ന​വ​ർ ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തു​മോ എ​ന്ന് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്കാ​ണോ ഈ ​പോ​ക്ക്?

രാ​ജ‍്യ​ത്തെ റോ​ഡ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​സ്താ​വ​ന ന​ട​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​യി​രു​ന്നു പാ​ല​ക്കാ​ട് പ​ന​യ​മ്പാ​ട​ത്തെ അ​പ​ക​ടം. രാ​ജ‍്യ​ത്തെ റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ ഭീ​ക​രാ​വ​സ്ഥ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ലു​ണ്ടാ​യി​രു​ന്നു.

റോ​ഡ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്താ​രാ​ഷ്‌​ട്ര മീ​റ്റിം​ഗു​ക​ൾ​ക്കു പോ​കു​മ്പോ​ൾ താ​ൻ മു​ഖം താ​ഴ്ത്തി ഇ​രി​ക്കു​ക​യാ​ണ് ചെ​യ്യാ​റെ​ന്നു മ​ന്ത്രി പ​റ​യു​ക​യു​ണ്ടാ​യി. രാ​ജ‍്യ​ത്ത് പ്ര​തി​വ​ർ​ഷം 1.78 ല​ക്ഷം പേ​രാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​ത്.

മ​രി​ക്കു​ന്ന​വ​രി​ൽ 60 ശ​ത​മാ​ന​വും 18നും 34​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. രാ​ജ‍്യം അ​തീ​വ​ഗൗ​ര​വ​മാ​യി ചി​ന്തി​ക്കേ​ണ്ട വി​ഷ​യ​മാ​യി റോ​ഡ​പ​ക​ട​ങ്ങ​ൾ മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ലം കാ​ണു​ന്നി​ല്ല എ​ന്ന​തും കാ​ണാ​തെ​പോ​ക​രു​ത്.

താ​ൻ ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​പ്പോ​ൾ റോ​ഡ​പ​ക​ട​ങ്ങ​ൾ 50 ശ​ത​മാ​നം കു​റ​യ്ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ‍്യ​മി​ട്ട​തെ​ന്നും അ​തി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള നി​തി​ൻ ഗ​ഡ്ക​രി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ലും ഇ​ക്കാ​ര‍്യം അ​ടി​വ​ര​യി​ടു​ന്നു.

കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ലെ പ​ന​യ​മ്പാ​ടം സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​ണ്. ക​ല്ല​ടി​ക്കോ​ടി​നും ത​ച്ച​ന്പാ​റ​യ്ക്കു​മി​ട​യി​ൽ 50ൽ ​അ​ധി​കം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യാ​ണ് മു​ഖ‍്യ​കാ​ര​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഇ​ക്കാ​ര‍്യം പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​ന്‍റെ പ​രി​ണ​ത​ഫ​ല​മാ​ണ് നാ​ലു കു​രു​ന്നു​ക​ളു​ടെ ജീ​വ​ൻ പൊ​ലി​യാ​ൻ ഇ​ട​യാ​ക്കി​യ​ത് എ​ന്ന നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പു​ണ്ട്.

ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഇ​ന്ന​ലെ ഇ​വ​ർ പ്ര​ക​ടി​പ്പി​ച്ച​ത്. പ​ന​യ​മ്പാ​ടം അ​ട​ക്കം ദേ​ശീ​യ​പാ​ത​ക​ളി​ലെ​യും സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​യും അ​പ​ക​ട​മേ​ഖ​ല​ക​ൾ മാ​ർ​ക്ക് ചെ​യ്ത് കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ക​യാ​ണ് ആ​ദ‍്യം ചെ​യ്യേ​ണ്ട​ത്.

വ‍്യ​ക്ത​മാ​യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും അ​തി​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗം കു​റ​യ്ക്കു​ന്ന​തി​ന് ആ​വ​ശ‍്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ക​യും വേ​ണം. കൂ​ടാ​തെ, റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​ക​ണം.

ക​ള​ർ​കോ​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ, അ​നു​വ​ദ​നീ​യ​മാ​യ​തി​ൽ കൂ​ടു​ത​ൽ പേ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ രൂ​ക്ഷ​ത കൂ​ട്ടി​യ​തെ​ങ്കി​ൽ, നാ​ട്ടി​ക​യി​ൽ മ​ദ‍്യ​പി​ച്ചു ല​ക്കു​കെ​ട്ട ഡ്രൈ​റാ​യി​രു​ന്നു വി​ല്ല​ൻ. പ​ന​യ​മ്പാ​ട​ത്തെ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വ‍്യ​ക്ത​മാ​യി​വ​രു​ന്ന​തേ​യു​ള്ളൂ.

ഇ​ന്ത‍്യ​ക്കാ​ർ സ്വ​ന്തം രാ​ജ‍്യ​ത്ത് പൊ​തു​വി​ൽ റോ​ഡ് നി​യ​മ​ങ്ങ​ള​നു​സ​രി​ക്കാ​ൻ വി​മു​ഖ​ത​യു​ള്ള​വ​രാ​ണ്. എ​ന്നാ​ൽ, നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യ രാ​ജ‍്യ​ങ്ങ​ളി​ലെ​ത്തി​യാ​ൽ അ​ത​നു​സ​രി​ക്കാ​ൻ യാ​തൊ​രു മ​ടി​യു​മി​ല്ല. രാ​ജ‍്യ​ത്തു റോ​ഡ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന​തി​ന്‍റെ മു​ഖ‍്യ​കാ​ര​ണ​വും ഇ​താ​ണ്.

റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റ​മാ​ണ് ഇ​ത്ര​യ​ധി​കം ജീ​വ​നു​ക​ൾ റോ​ഡി​ൽ പൊ​ലി​യാ​ൻ കാ​ര​ണ​മെ​ന്ന് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ലോ​ക​ത്ത് വാ​ഹ​നം ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​ണ്. ഇ​ത് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ജ​ന​ങ്ങ​ൾ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നു​മു​ള്ള നി​തി​ൻ ഗ​ഡ്ക​രി​യു​ടെ വാ​ക്കു​ക​ളും യാ​ഥാ​ർ​ഥ‍്യം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്.

ഇ​ന്ത്യ​യി​ലെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് പ​ല രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. ക​ർ​ക്ക​ശ​മാ​യ പ​രീ​ക്ഷ​ക​ളി​ലും പ​രി​ശോ​ധ​ന​ക​ളി​ലും വി​ജ​യി​ക്കു​ന്ന​വ​ർ​ക്കേ ലൈ​സ​ൻ​സ് ന​ൽ​കേ​ണ്ട​തു​ള്ളൂ.

റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും പ​രി​ഹ​രി​ച്ചു വ​രു​ന്നു​ണ്ടെ​ന്നും ബ്ലാ​ക്ക് സ്പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി അ​ത് പ​രി​ഹ​രി​ക്കാ​ൻ 4,000 കോ​ടി​യോ​ളം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നു​മു​ള്ള മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. ഇ​ക്കാ​ര‍്യ​ങ്ങ​ളൊ​ക്കെ പ്ര​സ്താ​വ​ന​ക​ളി​ലൊ​തു​ങ്ങ​രു​തെ​ന്നു മാ​ത്രം.