പ​തി​നാ​റാം ധ​ന ക​മ്മീ​ഷ​ൻ കേ​ര​ള​ത്തോ​ട് നീ​തി കാ​ട്ട​ണം
Thursday, December 12, 2024 12:00 AM IST
രാ​​​​​​​​ജ‍്യ​​​​​​​​ത്തി​​​​​​​​ന്‍റെ പൊ​​​​​​​​തു​​​​​​​​വ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ർ​​​​​​​​ഹ​​​​​​​​മാ​​​​​​​​യ​​​​​​​​ത് കി​​​​​​​​ട്ടു​​​​​​​​ക​​​​​​​​ത​​​​​​​​ന്നെ ​​​​​​​​വേ​​​​​​​​ണം. അ​​​​​​​​ത് രാ‌​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ പേ​​​​​​​​രി​​​​​​​​ൽ ത​​​​​​​​ട​​​​​​​​യാ​​​​​​​​ൻ ശ്ര​​​​​​​​മ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക​​​​​​​​രു​​​​​​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ന് കേ​​​ന്ദ്ര​​​സ​​​ഹാ​​​യം കൂ​​​ടി​​​യേ തീ​​​രൂ. അ​​​തി​​​നു​​​ള്ള പ​​​രി​​​ഗ​​​ണ​​​നാ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യം ക​​​ട​​​ന്നു​​​വ​​​ര​​​രു​​​ത്.

ആ​രോ​ഗ‍്യ, വി​ദ‍്യാ​ഭ‍്യാ​സ മേ​ഖ​ല​ക​ളി​ലും ജീ​വി​ത​നി​ല​വാ​ര​ത്തി​ലും ഭൂ​പ്ര​കൃ​തി​യി​ലും ജ​ന​സാ​ന്ദ്ര​ത​യി​ലു​മെ​ല്ലാം രാ​ജ‍്യ​ത്തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ‍്യ​ത‍്യ​സ്ത​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര‍്യം. നി​ല​വി​ൽ സം​സ്ഥാ​നം വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​മാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്നും ക​ട​മെ​ടു​പ്പി​നു പോ​ലും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും കേ​ര​ളം പ​രാ​തി​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളാ​യി. ഇ​തു​സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ കേ​സു​ക​ൾ വ​രെ​യു​ണ്ടാ​യി. വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ലും കോ​ഴി​ക്കോ​ട്ടെ വി​ല​ങ്ങാ​ട്ടു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ പോ​ലും കേ​ന്ദ്രം വേ​ണ്ട​വി​ധം സ​ഹാ​യി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു.

അ​തി​നി​ടെ​യാ​ണ് ഡോ. ​അ​ര​വി​ന്ദ് പ​ന​ഗാ​രി​യ ചെ​യ​ർ​മാ​നാ​യ പ​തി​നാ​റാം ധ​ന​ക​മ്മീ​ഷ​ൻ കേ​ര​ള​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി എ​ത്തി​യ​ത്. മു​ഖ‍്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​രും രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​മെ​ല്ലാം ക​മ്മീ​ഷ​നു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി വി​ശ​ദ​മാ​യ നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി. സം​സ്ഥാ​നം ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ‌​ക്ക് ക​മ്മീ​ഷ​ൻ എ​ത്ര​മാ​ത്രം പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്. രാ​ജ‍്യ​ത്തി​ന്‍റെ പൊ​തു​വ​രു​മാ​ന​ത്തി​ൽ​നി​ന്ന് കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ​ത് കി​ട്ടു​ക​ത​ന്നെ വേ​ണം. അ​ത് രാ‌​ഷ്‌​ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ ത​ട​യാ​ൻ ശ്ര​മ​മു​ണ്ടാ​ക​രു​ത്.

രാ​ജ‍്യ​ത്തി​ന്‍റെ പൊ​തു​വ​രു​മാ​നം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നീ​തി​യു​ക്ത​മാ​യി ല​ഭ‍്യ​മാ​ക്കു​ന്ന​തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​മാ​ണ് ധ​ന ക​മ്മീ​ഷ​ൻ. ഭ​ര​ണ​ഘ​ട​ന​യു​ടെ 280-ാം ആ​ര്‍​ട്ടി​ക്കി​ള്‍ പ്ര​കാ​രം രൂ​പീ​ക​രി​ക്ക​പ്പെ​ട്ട കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല, കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക​ബ​ന്ധ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​ക​യും ധ​ന​കാ​ര്യ ഇ​ട​പാ​ടു​ക​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ക​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​തി​നാ​റാ​മ​ത് ക​മ്മീ​ഷ​നാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പ​തി​ന​ഞ്ചാം ധ​ന ക​മ്മീ​ഷ​ന്‍റെ പ​ല ശി​പാ​ർ​ശ​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ കേ​ന്ദ്ര​വി​ഹി​തം കി​ട്ടു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​വ​യാ​ണ്.

പ​തി​ന​ഞ്ചാം ധ​ന ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച കേ​ന്ദ്ര നി​കു​തി​വി​ഹി​ത​ത്തി​ൽ വ​ലി​യ കു​റ​വു​ണ്ടാ​യി. നി​കു​തി​ക്കു പ​ക​ര​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ലി​യ​തോ​തി​ൽ സെ​സും സ​ർ​ചാ​ർ​ജും സ​മാ​ഹ​രി​ക്കാ​ൻ തു​ട​ങ്ങി. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ കേ​ന്ദ്ര​വി​ഹി​തം 75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 60 ശ​ത​മാ​ന​ത്തി​ലേ​ക്ക് ചു​രു​ക്കി. ഇ​ത്ത​രം ശി​പാ​ർ​ശ​ക​ളി​ൽ ഒ​രു പൊ​ളി​ച്ച​ഴു​ത്താ​ണ് സം​സ്ഥാ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തും ആ​വ​ശ‍്യ​പ്പെ​ടു​ന്ന​തും. 2026 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ലാ​ണ് പ​തി​നാ​റാം ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ പ്ര​കാ​ര​മു​ള്ള ധ​ന​വി​ഹി​ത​ങ്ങ​ൾ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​ക.

രാ​ജ‍്യ​ത്ത് ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തോ​ടെ നി​കു​തി​വ​രു​മാ​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് മേ​ൽ​ക്കൈ ഉ​ണ്ടാ​യി. ജി​എ​സ്ടി​യി​ലൂ​ടെ സം​സ്ഥാ​ന​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന നി​കു​തി​യു​ടെ പ​കു​തി കേ​ന്ദ്ര​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ക്കി. ഇ​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ വ​രു​മാ​ന​ന​ഷ‌്ടം വ​രു​ത്തു​ന്നു. ഇ​തു​കൂ​ടി പ​രി​ഹ​രി​ക്കാ​ൻ വി​ഭ​ജി​ക്കാ​വു​ന്ന കേ​ന്ദ്ര​നി​കു​തി​യു​ടെ 50 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വ​യ്ക്ക​ണ​മെ​ന്നാ​ണ് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ ലാ​ഭ​വി​ഹി​തം, സ്പെ​ക്‌​ട്രം വി​ല്പ​ന, റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ലാ​ഭ​വി​ഹി​തം, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​റ്റ​ഴി​ക്ക​ൽ തു​ട​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് വ​രു​മാ​ന​ത്തി​ന് ധാ​രാ​ളം വ​ഴി​ക​ളു​ണ്ട്. ഇ​ത്ത​രം നി​കു​തി​യി​ത​ര വ​രു​മാ​ന​വും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി വി​ഭ​ജി​ക്കേ​ണ്ട ധ​ന​വി​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ‍്യ​പ്പെ​ടു​ന്നു. ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ൽ ശ​ക്ത​മാ​യ കേ​ന്ദ്ര​വും സം​തൃ​പ്ത​മാ​യ സം​സ്ഥാ​ന​ങ്ങ​ളും എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് നി​ല​നി​ൽ​ക്കേ​ണ്ട​ത്.

പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ ആ​ഘാ​തം വ​ലി​യ തോ​തി​ലാ​ണ് കേ​ര​ള​ത്തെ ബാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2010 - 2015 കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 2018-24 കാ​ല​യ​ള​വി​ൽ 4,273 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത സം​സ്ഥാ​ന​ത്തി​ന് ഏ​റ്റെ​ടു​ക്കേ​ണ്ടി വ​ന്നു​വെ​ന്ന് ക​മ്മീ​ഷ​നെ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഏ​താ​ണ്ട് 25 ഇ​ര​ട്ടി അ​ധി​ക​ബാ​ധ്യ​ത​യാ​ണു​ണ്ടാ​യ​ത്. അ​ടി​യ​ന്ത​ര ദു​ര​ന്ത​പ്ര​തി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചെ​ല​വു​ക​ൾ നാ​ല്പ​ത് മ​ട​ങ്ങി​ലേ​റെ ഉ​യ​ർ​ന്നു. ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച് കേ​ര​ള​ത്തി​ന്‍റെ സം​സ്ഥാ​ന ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള കേ​ന്ദ്ര​വി​ഹി​തം നൂ​റ് ശ​ത​മാ​നം ഉ​യ​ർ​ത്ത​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ‍്യ​പ്പെ​ടു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ 30 ശ​ത​മാ​നം ജ​ന​ങ്ങ​ൾ തീ​ര​ദേ​ശ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. 586 കി​ലോ​മീ​റ്റ​ർ വ​രു​ന്ന തീ​ര​ദേ​ശ​ത്തെ 360 കി​ലോ​മീ​റ്റ​റും തീ​ര​ശോ​ഷ​ണ ഭീ​ഷ​ണി നേ​രി​ടു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം ക​ട​ൽ​നി​ര​പ്പ് ഉ​യ​രു​ന്ന​ത് മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​വി​സ്തൃ​തി​യി​ൽ 55 ശ​ത​മാ​ന​വും വ​ന​മാ​ണ്. ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ 1,898 പേ​ർ എ​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത. 2036 ആ​കു​മ്പോ​ഴേ​ക്കും കേ​ര​ള​ത്തി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 2011ലെ 42 ​ല​ക്ഷ​ത്തി​ൽ​നി​ന്ന് 2036ൽ 84 ​ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തും.

ഇ​തെ​ല്ലാം സം​സ്ഥാ​ന​ത്തി​ന്‍റെ റ​വ​ന്യു ചെ​ല​വ് വ​ലി​യ തോ​തി​ൽ ഉ​യ​ർ​ത്താ​വു​ന്ന ഘ​ട​ക​ങ്ങ​ളാ​ണെ​ന്നും അ​തി​നാ​ൽ ധ​ന​വി​ഹി​ത​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ഇ​തെ​ല്ലാം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു​മു​ള്ള കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ‍്യം ന‍്യാ​യ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര​സ​ഹാ​യം കൂ​ടി​യേ തീ​രൂ. അ​തി​നു​ള്ള പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ളി​ൽ രാ​ഷ്‌​ട്രീ​യം ക​ട​ന്നു​വ​ര​രു​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ധ​ന ക​മ്മീ​ഷ​നു ക​ഴി​യ​ണം.