ഇ​റേ​നി​യ​ൻ യു​വ​തി​യു​ടെ കൊ​ല​പാ​ത​കം; നാ​ല് ബ​ന്ധു​ക്ക​ൾ അ​റ​സ്റ്റി​ൽ
ഇ​റേ​നി​യ​ൻ യു​വ​തി​യു​ടെ കൊ​ല​പാ​ത​കം; നാ​ല് ബ​ന്ധു​ക്ക​ൾ അ​റ​സ്റ്റി​ൽ
Monday, January 8, 2024 8:31 AM IST
ല​ക്നോ: നോ​യി​ഡ​യി​ല്‍ ഇ​റേ​നി​യ​ന്‍ യു​വ​തി കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ബ​ന്ധു​ക്ക​ളാ​യ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് സ്ത്രീ​ക​ളെ​യും ഒ​രു യു​വാ​വി​നെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഫ​ർ​സി​ദ് ഹ​മി​ദാ​നി (18), സാ​റ ബൊ​ദ​ഗി​സാ​ദ​ദെ (38), സ​രി​നാ​സ് റ​ഹി​മി​പൂ​ർ (34), സീ​ന​ത്ത് അ​ഹ​മ്മ​ദി (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ എ​ല്ലാ​വ​രും ഇ​റാ​ന്‍ പൗ​ര​ന്മാ​രാ​ണ്. നോ​യി​ഡ പോ​ലീ​സ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സീ​ന​ത്ത്(22) കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. നോ​യി​ഡ​യി​ലെ സെ​ക്ട​ര്‍ 116ലു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴു​ത്തി​ന് കു​ത്തേ​റ്റ സീ​ന​ത്തി​നെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ന്‍​ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.


സീ​ന​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ബ​ന്ധു​ക്ക​ളാ​യ എ​ട്ടു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച ഇ​വ​രി​ല്‍ നാ​ലു​പേ​രെ അ​റ​സ്റ്റും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<