സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
Saturday, May 18, 2024 3:02 PM IST
കോട്ടയം: സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ക്രമസമാധാനപ്രശ്നം ഒഴിവാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ചാണ്ടി പ്രതികരിച്ചു.
ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ അങ്ങനെ ഒരു നീക്കം നടന്നെങ്കില്‍ തെറ്റില്ല. എന്നാല്‍ അത്തരമൊരു ചര്‍ച്ച നടന്നോ എന്ന് തനിക്കറിയില്ല. സോളാര്‍ സമരം ചരിത്രപരമായ തെറ്റാണെന്നും ചാണ്ടി പറഞ്ഞു.
സോളാര്‍ അര്‍ഥമില്ലാത്ത കേസാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത് ന്യായമല്ലാത്ത സമരമാണെന്ന് പങ്കെടുത്തവര്‍ക്കും അറിയാമായിരുന്നു.
ഒമ്പത് വര്‍ഷം ഒരാളെ തേജോവധം ചെയ്തത് ശരിയല്ലെന്ന് പിന്നീട് കാലം തെളിയിച്ചു. സോളാര്‍ കേസിന്റെ പേരില്‍ കള്ളപ്രചാരണങ്ങള്‍ നടത്തിയവര്‍ തെറ്റ് മനസിലാക്കി കേരള മനസാക്ഷിയോട് ക്ഷമ ചോദിക്കണമെന്നും ചാണ്ടി ആവശ്യപ്പെട്ടു.