ഓ​ണ്‍​ലൈ​ൻ റ​മ്മി നി​രോ​ധ​നം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ഓ​ണ്‍​ലൈ​ൻ റ​മ്മി നി​രോ​ധ​നം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
Monday, September 27, 2021 8:15 PM IST
കൊ​ച്ചി: ഓ​ണ്‍​ലൈ​ൻ റ​മ്മി ചൂ​താ​ട്ട​ത്തി​ന്‍റെ പ​രി​ധി​യി​ൽ പെ​ടു​ത്തി നി​രോ​ധി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലോ​ടെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഓ​ണ്‍​ലൈ​ൻ റ​മ്മി ക​ളി ചൂ​താ​ട്ട​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ടി​ൽ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് ഗെ​യി​മിം​ഗ് ക​മ്പ​നി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഓ​ണ്‍​ലൈ​ൻ റ​മ്മി ക​ളി ചൂ​താ​ട്ട​മ​ല്ലെ​ന്നും ക​ളി​ക്കു​ന്ന​വ​രു​ടെ വൈ​ദ്യ​ഗ്ദ്യ​മാ​ണ് പ്ര​ധാ​ന​മെ​ന്നു​മു​ള്ള വി​വി​ധ ഗെ​യി​മിം​ഗ് ക​മ്പ​നി​ക​ളു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ മാ​ത്രം ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​മ്പ​നി​ക​ൾ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

ഓ​ണ്‍​ലൈ​ൻ റ​മ്മി ക​ളി​ച്ച് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട പ​ല​രും സം​സ്ഥാ​ന​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​തോ​ടെ ഹൈ​ക്കോ​ട​തി​യു​ടെ കൂ​ടി നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 1960-ലെ ​കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ട് സെ​ക്ഷ​ൻ 14-ൽ ​ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് സ​ർ​ക്കാ​ർ പു​തി​യ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.