അ​നു​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്; മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ചി​ത്രം വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ ട്രോ​ളി കോ​ണ്‍​ഗ്ര​സ്
അ​നു​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്; മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ചി​ത്രം വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ ട്രോ​ളി കോ​ണ്‍​ഗ്ര​സ്
Thursday, September 23, 2021 4:12 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​മേ​രി​ക്ക​ൻ യാ​ത്ര​യ്ക്കി​ട​യി​ലെ ചി​ത്ര​ത്തെ ട്രോ​ളി കോ​ണ്‍​ഗ്ര​സ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് വി​ദേ​ശ യാ​ത്ര​യ്ക്കി​ടെ വി​മാ​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​ഹാ​സം. ചി​ല ചി​ത്ര​ങ്ങ​ൾ അ​നു​ക​രി​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന ത​ല​വാ​ച​കം ന​ൽ​കി​യാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.



ഇ​ന്ന് രാ​വി​ലെ അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​ന് തി​രി​ച്ച മോ​ദി വി​മാ​ന​ത്തി​നു​ള്ളി​ൽ നി​ന്നും ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ദീ​ർ​ഘ​യാ​ത്ര, ചി​ല ഫ​യ​ലു​ക​ളും പേ​പ്പ​റു​ക​ളും നോ​ക്ക​ൻ അ​വ​സ​രം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

മോ​ദി​യു​ടെ ട്വീ​റ്റി​ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി കു​മാ​ർ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. അ​ക്ഷീ​ണം രാ​ജ്യ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ൾ എ​ന്നാ​യി​രു​ന്നു റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ ട്വീ​റ്റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.