ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​ളു​ടെ​യും മു​ൻ ഭാ​ര്യ​യു​ടേ​യും ഫോ​ണും ചോ​ർ​ത്തി
ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​ളു​ടെ​യും മു​ൻ ഭാ​ര്യ​യു​ടേ​യും ഫോ​ണും ചോ​ർ​ത്തി
Thursday, July 22, 2021 7:51 AM IST
ദു​ബാ​യ്: ഇ​സ്രേ​ലി ചാ​ര സോ​ഫ്റ്റ്‌​വേ​റാ​യ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​ളു​ടെ​യും മു​ൻ ഭാ​ര്യ​യു​ടേ​യും ഫോ​ൺ ചോ​ർ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് മ​ഖ്തൂ​മി​ന്‍റെ മ​ക​ൾ ല​തി​ഫ, അ​മ്മ ഹ​യ ബി​ൻ​ത് അ​ൽ ഹു​സൈ​ൻ എ​ന്നി​വ​രു​ടെ ഫോ​ൺ ആ​ണ് ചോ​ർ​ത്തി​യ​ത്.

ത​ന്നെ വീ​ടി​നു​ള്ളി​ൽ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ല​തി​ഫ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, ഹ​യ ത​ന്‍റെ ജീ​വ​നെ ഭ​യ​ന്ന് 2019 ൽ ​ദു​ബാ​യ് വി​ട്ടി​രു​ന്നു. ര​ണ്ടു പേ​രു​ടേ​യും ആ​രോ​പ​ണ​ങ്ങ​ൾ ദു​ബാ​യ് ഭ​ര​ണ​കൂ​ടം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ല​തി​ഫ​യു​ടേ​യും ഹ​യ​യു​ടെ​യും ഫോ​ൺ ചോ​ർ​ത്തി​യ​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​തി​ക​രി​ച്ചു.

പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച് ലോ​ക​നേ​താ​ക്ക​ളു​ടെ ഫോ​ൺ ചോ​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ, പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സി​റി​ൾ റാ​മ​ഫോ​സ തു​ട​ങ്ങി​യ​വ​ർ ചോ​ർ​ത്ത​ലി​നു വി​ധേ​യ​രാ​യ​താ​യി വാ​ഷിം​ഗ്ട​ൺ പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.