പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ പോ​സ്റ്റ​ർ; 15 പേ​ർ അ​റ​സ്റ്റി​ൽ
പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ പോ​സ്റ്റ​ർ; 15 പേ​ർ അ​റ​സ്റ്റി​ൽ
Saturday, May 15, 2021 10:23 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വ്യാ​പ​ക​മാ​യി പോ​സ്റ്റ​ര്‍. സം​ഭ​വ​ത്തി​ൽ 15 പേ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്‌​സി​ന്‍ ന​യം ചോ​ദ്യം ചെ​യ്താ​ണ് ഡ​ല്‍​ഹി​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

17 എ​ഫ്‌​ഐ​ആ​റു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പോ​സ്റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

"ന​മ്മു​ടെ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട വാ​ക്‌​സി​നു​ക​ള്‍ എ​ന്തി​നാ​ണ് മോ​ദി​ജീ നി​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ച്ച​ത്'- എ​ന്നാ​യി​രു​ന്നു പോ​സ്റ്റ​റു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വാ​ച​കം. 800 ഓ​ളം പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.