മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ​യ്ക്ക് കോ​വി​ഡ്
Tuesday, April 20, 2021 6:49 AM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ഡ​ൽ​ഹി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നേ​ര​ത്തെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച അ​ദ്ദേ​ഹ​ത്തെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലെ ട്രോ​മ കെ​യ​റി​ലു​ള്ള പ്ര​ത്യേ​ക മു​റി​യി​ലേ​ക്കു മാ​റ്റി.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ചി​കി​ത്സ​ക്കാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും എ​യിം​സ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.