ഇ​ന്തോ​നേ​ഷ്യ​യി​ൽ സ്വ​ർ​ണ​ഖ​നി ഇ​ടി​ഞ്ഞു​വീ​ണ് ആ​റു പേ​ർ മ​രി​ച്ചു
Friday, February 26, 2021 3:55 AM IST
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ന​ധി​കൃ​ത സ്വ​ർ​ണ​ഖ​നി ഇ​ടി​ഞ്ഞു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. സു​ല​വേ​സി ദ്വീ​പി​ലെ പ​രി​ജി മൗ​തോം​ഗി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു അ​പ​ക​ടം.

മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട നി​ര​വ​ധി​പ്പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 23 പേ​രോ​ളം ഖ​നി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം. മ​രി​ച്ച​വ​രി​ൽ നാ​ല് പേ​ർ സ്ത്രീ​ക​ളാ​ണ്.

പോ​ലീ​സും സൈ​ന്യ​വും സ്ഥ​ല​ത്തെ​ത്തി ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യ്ക്കൊ​പ്പം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക‍​യാ​ണ്. എ​ന്നാ​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​മാ​യ​തി​നാ​ൽ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചേ​രു​ന്ന​ത് വി​ഷ​മ​ക​ര​മാ​ണ്. ഖ​നി​യി​ലെ ഉ​റ​പ്പി​ല്ലാ​ത്ത മ​ണ്ണും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യി​നി​ൽ​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.