ഇ​ര​ട്ട​പ്ര​ഹ​ര​മേ​റ്റി​ട്ടും ത​ക​രാ​തെ ഗോ​വ​ൻ കോ​ട്ട; ബ്ലാ​സ്റ്റേ​ഴ്സി​ന് സ​മ​നി​ല
Saturday, January 23, 2021 10:02 PM IST
പ​നാ​ജി: പ്ര​തി​രോ​ധ​മ​തി​ലി​ൽ ഇ​ര​ട്ട​പ്ര​ഹ​ര​മേ​റ്റി​ട്ടും കോ​ട്ട​ത​ക​രാ​തെ കേ​ര​ള കൊ​മ്പ​ൻ​മാ​രെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ക​രു​ത്ത​രാ​യ ഗോ​വ. അ​വ​സാ​ന അ​ര​മ​ണി​ക്കൂ​ർ 10 പേ​രു​മാ​യി ക​ളി​ക്കേ​ണ്ടി​വ​ന്ന എ​ഫ്സി ഗോ​വ​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് 1-1 സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​ണ് സ​മ​നി​ല പി​ടി​ച്ച​തെ​ന്ന് കേ​ര​ള​ത്തി​ന് ആ​ശ്വ​സി​ക്കാം. ജോ​ർ​ജെ മെ​ൻ​ഡോ​സ ഗോ​വ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​പ്പോ​ൾ കെ.​പി രാ​ഹു​ൽ ഇ​ത്ത​വ​ണ​യും കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യി. ര​ണ്ടു ഗോ​ളു​ക​ളും സെ​റ്റ്പീ​സി​ൽ​നി​ന്നാ​യി​രു​ന്നു.

ക​ളി​യു​ടെ ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ൽ ത​ന്നെ ഗോ​വ​യ്ക്കു പ്ര​തി​രോ​ധ താ​രം ജ​യിം​സ് ഡോ​ണി​ച്ചി​യെ പ​രി​ക്കു​മൂ​ലം ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട് 65-ാം മി​നി​റ്റി​ൽ മ​റ്റൊ​രു പ്ര​തി​രോ​ധ​താ​രം ഇ​വാ​ൻ ഗോ​ൺ​സാ​ല​സ് ഇ​ര​ട്ട മ​ഞ്ഞ​ക്കാ​ർ​ഡ് ല​ഭി​ച്ച് പു​റ​ത്തേ​ക്കു​പോ​യി. ഇ​ര​ട്ട പ്ര​ഹ​ര​മേ​റ്റി​ട്ടും തോ​ൽ​ക്കാ​തെ പി​ടി​ച്ചു​നി​ന്ന ഗോ​വ ത​ന്നെ​യാ​യി​രു​ന്നു ക​ളി​യി​ൽ മി​ക​ച്ചു​നി​ന്ന​ത്.

25-ാം മി​നി​റ്റി​ൽ മെ​ൻ​ഡോ​സ​യി​ലൂ​ടെ ഗോ​വ മു​ന്നി​ലെ​ത്തി. മെ​ൻ​ഡോ​സ​യു​ടെ ഇ​ട​തു​വിം​ഗി​ൽ​നി​ന്നു​ള്ള ഫ്രീ​കി​ക്ക് പോ​സ്റ്റി​ൽ ക​യ​റു​ക​യാ​യി​രു​ന്നു. കേ​ര​ള കീ​പ്പ​ർ ആ​ൽ​ബി​നോ ഗോ​മ​സ് ഗോ​ൾ​വ​ര​യി​ൽ​നി​ന്നും ക​യ​റി​നി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധി​ച്ച മെ​ൻ​ഡോ​സ പ​ന്ത് ഉ‍​യ​ർ​ത്തി അ​ടി​ച്ചു​വി​ട്ടു. ഉ​യ​ർ​ന്നു​ചാ​ടി​യ ആ​ൽ​ബി​നോ​യെ മ​റി​ക​ട​ന്ന് പ​ന്ത് പോ​സ്റ്റി​ലേ​ക്ക് ലാ​ൻ​ഡ് ചെ​യ്തു.

ഒ​രു ഗോ​ളി​നു പി​ന്നി​ൽ‌​പോ​യി​ട്ടു​പോ​ലും കേ​ര​ളം ഉ​ണ​ർ​ന്നു ക​ളി​ക്കു​ന്ന​തു​ക​ണ്ടി​ല്ല. എ​ന്നാ​ൽ‌ ര​ണ്ടാം പ​കു​തി​യി​ൽ തി​രി​ച്ച​ടി​ക്കാ​ൻ കേ​ര​ളം ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. ഇ​തി​നു കെ​പി രാ​ഹു​ലി​ലൂ​ടെ റി​സ​ൽ​ട്ട് എ​ത്തി. ഫാ​ക്കു​ണ്ടോ പെ​രേ​ര എ​ടു​ത്ത കോ​ർ​ണ​ർ കി​ക്കി​ന് ബോ​ക്സി​ൽ ഫാ​ർ​പോ​സ്റ്റി​നു നേ​ർ​ക്ക് ഓ​ടി​യ​ടു​ത്ത് ഉ​യ​ർ​ന്നു ചാ​ടി​യ രാ​ഹു​ൽ കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​ക​നാ​യി. വീ​ണ്ടും തൃ​ശൂ​രു​കാ​ര​ൻ ചെ​ക്ക​ൻ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​നം.

65-ാം മി​നി​റ്റി​ൽ ഗോ​വ​യ്ക്കു വീ​ണ്ടും മ​റ്റൊ​രു പ്ര​ഹ​രം. ഗാ​രി ഹൂ​പ്പ​റെ ബോ​ക്സി​നു തൊ​ട്ടു​വെ​ളി​യി​ൽ ഫൗ​ൾ ചെ​യ്ത ഗോ​ൺ​സാ​ല​സ് പു​റ​ത്തേ​ക്ക്. ഗോ​ൺ​സാ​ല​സും ഗോ​വ​യും എ​ന്തി​നേ​റെ കേ​ര​ളം പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ന​ട​പ​ടി​യാ​യി​രു​ന്നു റ​ഫ​റി​യു​ടേ​ത്.

ഹൂ​പ്പ​റെ ഫൗ​ൾ ചെ​യ്ത​തി​നു ഗോ​ൺ​സാ​ല​സി​ന് റ​ഫ​റി ആ​ദ്യം മ​ഞ്ഞ​ക്കാ​ർ​ഡ് ന​ൽ​കി. എ​ന്നാ​ൽ ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് റ​ഫ​റി​യെ ത​ള്ളാ​ൻ മു​തി​ർ​ന്ന ഗോ​വ​ൻ പ്ര​തി​രോ​ധ​താ​ര​ത്തി​നു നേ​ർ​ക്ക് വീ​ണ്ടും മ​ഞ്ഞ ഉ​യ​ർ​ത്തി റ​ഫ​റി.

ഇ​തോ​ടെ ഗോ​വ​യു​ടെ പ്ര​തി​രോ​ധ​ത്തി​ലെ ശ​ക്ത​നെ​യാ​ണ് ന​ഷ്ട​മാ​യ​ത്. പ്ര​തി​രോ​ധ​ത്തി​ൽ വി​ള്ള​ൽ വീ​ണി​ട്ടും ആ​ക്ര​മി​ച്ചും പ്ര​തി​രോ​ധി​ച്ചും കേ​ര​ള​ത്തെ ജ​യി​ക്കാ​ൻ വി​ടാ​തെ ഗോ​വ പി​ടി​ച്ചു​കെ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------